സംസ്ഥാനത്തെ സ്‌കൂളുകളിൽ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട വിസ്‌ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയും, അധ്യാപകനുമായ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്‌ത നടപടി ഹൈക്കോടതി റദ്ദാക്കി.

3 ദിവസത്തിനകം മറുപടിനൽകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകിയതിന്‍റെ പിറ്റേന്നു തന്നെ സസ്പെൻഡ് ചെയ്‌തത്‌ നിയമവിരുദ്ധമാണെന്നുകാണിച്ച് അഷ്റഫ് നൽകിയ ഹർജി പരിഗണിച്ച് ജസ്റ്റിസ് ഡി.കെ. സിങ്ങിൻറേതാണ് ഉത്തരവ്.

സസ്പെൻഷൻ റദ്ദാക്കിയത് മറുപടിക്ക് സമയം നൽകിയില്ലെന്നത് കണക്കിലെടുത്താണ്. സ്കൂൾ മാനേജർ നടപടി പുനഃപരിശോധിക്കണമെന്നും നോട്ടീസിന് ഹർജിക്കാരൻ നൽകിയ മറുപടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.

Related Posts