കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ സീലിംഗ് അടർന്നുവീണു. റെറ്റിന പരിശോധനാ മുറിക്ക് സമീപം രോഗികൾ കാത്തിരിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കണ്ണുപരിശോധനയ്ക്കായി ദിവസേന നിരവധി പേർ എത്തുന്ന സ്ഥലമാണിത്. രോഗികൾ കാത്തുനിൽക്കുന്ന ഭാഗത്തെ സീലിങ്ങാണ് അടർന്നുവീണത്. അപകടസമയത്ത് ആളുകൾ സമീപത്തുണ്ടായിരുന്നെങ്കിലും ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് സംഭവം. ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസത്തിനുള്ളിൽ സീലിംഗ് അടർന്നുവീണത് കെട്ടിടത്തിൻ്റെ നിർമാണ ഗുണനിലവാരത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.

Related Posts