കേരളത്തിലും എസ്‌ഐആർ; വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും
India
0 min read
7.7k

കേരളത്തിലും എസ്‌ഐആർ; വോട്ടർപട്ടിക ഇന്ന് അർധരാത്രിയോടെ മരവിപ്പിക്കും

ഒക്ടോബർ 27, 2025
0

രാജ്യവ്യാപക എസ്ഐആറിൻ്റെ രണ്ടാംഘട്ടം ഷെഡ്യൂൾ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആദ്യഘട്ടത്തിൽ ഒൻപത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കേരളത്തിൽ ഇന്ന് അർധമാത്രി മുതൽ നടപടിക്രമങ്ങൾ ആരംഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ എസ്‌ഐആർ നീട്ടിവെക്കണമെന്ന എന്ന സംസ്ഥാനത്തിൻ്റെ ആവശ്യം കമ്മീഷൻ തള്ളി. എസ്ഐആർ നടപ്പിലാക്കുന്ന സംസ്ഥാനങ്ങളിലെ നിലവിലെ വോട്ടർപട്ടിക ഇന്ന് അർധരാത്രി മുതൽ മരവിപ്പിക്കും.

Continue Reading
മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത; മോൻതയെ നേരിടാൻ മുന്നൊരുക്കങ്ങൾ
India
1 min read
7.0k

മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത; മോൻതയെ നേരിടാൻ മുന്നൊരുക്കങ്ങൾ

ഒക്ടോബർ 27, 2025
0

ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ചെന്നൈ അടക്കം വടക്കൻ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്‌നാട്ടിലെയും തീരദേശ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മോൻതയെ നേരിടാൻ മുന്നൊരുക്കത്തിലാണ് രാജ്യത്തിന്‍റെ കിഴക്കൻ തീരം. നാളെ രാവിലെ തീവ്ര ചുഴലിക്കാറ്റ് ആയി മാറുന്ന മോൻത, വൈകീട്ടോടെ

Continue Reading
സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി
Kerala
0 min read
7.7k

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി

ഒക്ടോബർ 27, 2025
0

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്‌ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയിൽ പറയുന്ന

Continue Reading
രമേശ് ചെന്നിത്തലയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ
Kerala
0 min read
7.7k

രമേശ് ചെന്നിത്തലയുടെ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ

ഒക്ടോബർ 27, 2025
0

ആലപ്പുഴ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ അമ്മയുടെ നിര്യാണത്തിൽ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടിൽ എത്തി. രമേശ് ചെന്നിത്തലയെയും കുടുംബാംഗങ്ങളെയും നേരിട്ട് കണ്ട് മുഖ്യമന്ത്രി അനുശോചണം അറിയിച്ചു. കുറച്ച് സമയം അവിടെ ചെലവഴിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രി സജി ചെറിയാനൊപ്പമാണ് മുഖ്യമന്ത്രി പിണറായി വിജയൽ ചെന്നിത്തലയുടെ വീട്ടിലെത്തിയത്. കഴിഞ്ഞാഴ്ച‌ അന്തരിച്ച എൻ ദേവകിയമ്മയുടെ മരണാനന്തര ചടങ്ങുകൾ

Continue Reading
നെലമംഗല കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു
Association News
0 min read
7.7k

നെലമംഗല കേരള സമാജം ഓണാഘോഷം സംഘടിപ്പിച്ചു

ഒക്ടോബർ 27, 2025
0

നെലമംഗല കേരള സമാജത്തിൻ്റെ ഓണാഘോഷം ‘നമ്മ ഓണം നല്ലോണം’ സമാജം പ്രസിഡണ്ട് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. സെക്രട്ടറി മിനി നന്ദകുമാർ, രക്ഷാധികാരികളായ വൈ. ജോർജ്, യു.എൻ. രവീന്ദ്രൻ, സമാജം കൺവീനർ ഉതുപ്പ് ജോർജ്, സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ, ടോം ജോസ്, പ്രോഗ്രാം കൺവീനർ ജിതിൻ കെ. ജോസ് എന്നിവർ സംസാരിച്ചു.

Continue Reading
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
Association News
0 min read
7.7k

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു

ഒക്ടോബർ 27, 2025
0

ഡിജിറ്റൽ ആസക്തി എന്നത് പ്രായ ലിംഗ ഭേദമന്യേ എല്ലാവരിലും പ്രകടമായി കണ്ടുവരുന്ന ഒരാഗോള സമസ്യയാണ്. വർത്തമാന കാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ മാനസികാരോഗ്യ വെല്ലുവിളിയും ഇതു തന്നെയാണ്. 40 കോടിയോളം വരുന്ന സമൂഹമാധ്യമ ഉപയോക്താക്കളിൽ 59 ശതമാനം പേർക്കും ഫോൺ ഇല്ലാതെ ജീവിതം ദുസ്സഹമാണെന്ന പുതിയ കണക്ക് വെറും കണക്കല്ല അതൊരു വലിയ വിപത്തിൻ്റെ മുന്നറിയിപ്പു തന്നെയാണ്. നിയന്ത്രിത ഉപയോഗം ഇല്ലെങ്കിൽ കാത്തിരിക്കുന്നത് മഹാ വിപത്തു തന്നെയാണെന്ന് തിപ്പസാന്ദ്ര

Continue Reading
ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത നീതിന്യായ മേധാവി, നവംബർ 24 ന് ചീഫ് ജസ്റ്റീസായി സ്ഥാനം ഏൽക്കും
India
1 min read
7.6k

ജസ്റ്റിസ് സൂര്യകാന്ത് ഇന്ത്യയുടെ അടുത്ത നീതിന്യായ മേധാവി, നവംബർ 24 ന് ചീഫ് ജസ്റ്റീസായി സ്ഥാനം ഏൽക്കും

ഒക്ടോബർ 27, 2025
0

സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സൂര്യകാന്തിനെ സുപാർശ ചെയ്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി. ആർ ഗവായാണ് ജ.സൂര്യകാന്തിനെ ശുപാർശ ചെയ്തത്. ഗവായ് ഈ വർഷം നവംബർ 23 ന് വിരമിക്കും. ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് സൂര്യകാന്ത്. 2027 വരെയാണ് അദ്ദേഹത്തിൻ്റെ സേവന കാലാവധി. 2000 ജൂലെ 7 ന് ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി

Continue Reading
പി എം ശ്രീ വിവാദങ്ങൾക്കിടെ ഇന്ന് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും
Kerala
0 min read
7.4k

പി എം ശ്രീ വിവാദങ്ങൾക്കിടെ ഇന്ന് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും

ഒക്ടോബർ 27, 2025
0

പി എം ശ്രീ വിവാദങ്ങൾക്കിടെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 3.30ന് ആലപ്പുഴയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ച് കരാറിൽ നിന്നും പിന്നോട്ട് പോകുക പ്രയാസമാണെന്ന് അറിയിച്ചതായാണ് സൂചന. പദ്ധതിയിൽ ഒപ്പിട്ടതിനാൽ കരാറുമായി മുന്നോട്ടുപോകുമെന്നും ഫണ്ട് പ്രധാനമാണെന്നും സിപിഐയെ അറിയിച്ചെന്നാണ് വിവരം. കടുത്ത നിലപാട് എടുക്കരുതെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് അതേസമയം മുഖ്യമന്ത്രിയെ ബിനോയ് വിശ്വവും

Continue Reading
ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്
Sports
1 min read
7.9k

ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്

ഒക്ടോബർ 27, 2025
0

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യയുടെ ശ്രേയസ് അയ്യര്‍ക്കേറ്റ പരിക്ക് ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. പരമ്പരയ്ക്ക് ശേഷം ശ്രേയസ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നില്ല. വാരിയെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രേയസ്. ശ്രേയസിന് ആന്തരിക രക്തസ്രാവമുണ്ടായെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) റിപ്പോര്‍ട്ട് ചെയ്തു. ഇതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹം ഐസിയുവിലാണ്. ഡസ്സിംഗ് റൂമില്‍ വച്ച് അദ്ദേഹത്തിന് അടിയന്തര പരിചരണം നല്‍കിയില്ലായിരുന്നെങ്കില്‍

Continue Reading
കന്നഡ മഹാകവി കുവെംപുവിൻ്റെ ശ്രീരാമായണ ദർശനം മലയാളത്തിൽ
Karnataka
0 min read
7.3k

കന്നഡ മഹാകവി കുവെംപുവിൻ്റെ ശ്രീരാമായണ ദർശനം മലയാളത്തിൽ

ഒക്ടോബർ 27, 2025
0

കന്നഡ മഹാകവിയും ജ്ഞാനപീഠപുരസ്‌കാര ജേതാവുമായ കുവെംപു രചിച്ച മഹാകാവ്യമായ ശ്രീരാമായണ ദർശനം മലയാളത്തിൽ പുറത്തിറങ്ങി. കന്നഡ ഭാഷയിലെ ആധുനിക ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാകാവ്യമാണ് ശ്രീരാമായണ ദർശനം. കണ്ണൂർ സർവകലാശാലാ മലയാളവിഭാഗം മുൻ തലവനും ബെംഗളൂരുവിലെ അലയൻസ് സർവകലാശാലാ ഇന്ത്യൻ നോളജ് സിസ്റ്റംസ് വകുപ്പ് ഡയറക്‌ടറുമായ ഡോ.എ.എം. ശ്രീധരനാണ് കാവ്യം മലയാളത്തിലേക്ക് മൊഴിമാറ്റിയത്. രാമായണകഥ സ്വഭാവമനുസരിച്ച് മാറ്റങ്ങളോടെ ഭക്തിരസത്തിന് പോറലേൽക്കാതെ അവതരിപ്പിക്കുകയാണ് കവി. സീതയ്ക്കൊപ്പം അഗ്നി ശുദ്ധി വരുത്തുന്ന രാമനെയാണ് അവതരിപ്പിക്കുന്നത്.

Continue Reading