രാവിലെ ഓടാൻ പോയ 22കാരി കുഴഞ്ഞുവീണ് മരിച്ചു
രാവിലെ ഓടാൻ പോയ യുവതി കുഴഞ്ഞുവീണ് മരിച്ചു. തളിക്കുളം സെന്‍ററിന് കിഴക്ക് കുരുട്ടി പറമ്പിൽ സുരേഷിന്‍റെ മകൾ ആദിത്യ (22) ആണ് മരിച്ചത്. തളിക്കുളം മൈതാനത്താണ് കുഴഞ്ഞുവീണത്. പൊലീസ് ടെസ്റ്റിന് തയാറെടുക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു യുവതി. മാതാവ്: കവിത. സഹോദരി: അപർണ.
കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പീനിയോത്സവം
കെ.എൻ.എസ്.എസ് പീനിയ കരയോഗത്തിൻ്റെ പതിനൊന്നാം വാർഷികം ‘പീനിയോത്സവം’ നെലഗതരനഹള്ളി സിദ്ധു ഗാർഡനിൽവച്ച് വിവിധ പരിപാടികളോടെ നടന്നു. കെ എൻ എസ് എസ് ചെയർമാൻ മനോഹരക്കുറുപ്പ് പീനിയോത്സവം ഉദ്‌ഘാടനം ചെയ്‌തു. കെ എൻ എസ് എസ് ജനറൽ സെക്രട്ടറി ടി വി നാരായണൻ, മനു കൃഷ്ണൻ, വിജയകുമാർ, കരയോഗം പ്രസിഡണ്ട് രമേശ് കുമാർ, സെക്രട്ടറി ഹരി നായർ, പ്രോഗ്രാം കൺവീനർ ശിവകുമാർ ടി, ഫിനാൻസ് കൺവീനർ സുരേന്ദ്രൻ നായർ, ട്രഷറർ പ്രകാശ്
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം അവസാനിക്കുന്നു
അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധം അവസാനിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര കരാർ സംബന്ധിച്ച ചർച്ച അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ചൈന തന്നെയാണ് സൂചന നൽകിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ നിർണായകമായ തീരുമാനങ്ങൾ ഉണ്ടായതായി ചൈനീസ് പ്രതിനിധിയായ ലി ചെങ്ഗാങ് പറഞ്ഞു. ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ ആണ് മാധ്യമപ്ര വർത്തകരുടെ ചോദ്യത്തിന് മറുപടിയായി ഇക്കാര്യം അറിയിച്ചത് അമേരിക്കയും ഇക്കാര്യം സ്ഥിരീകരിച്ചു. തർക്കവിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിൽ
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടരുന്ന തീവ്ര മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് നിലവിലുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ വടംവലി മത്സരത്തിൽ എവർഷൈൻ കൊണ്ടോട്ടി ചാമ്പ്യന്മാർ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ഓണാഘോഷത്തിൻ്റെ ഭാഗമായി കാർഗിൽ എക്യുപ്‌മെൻറ്സിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച അന്തർസംസ്ഥാന വടംവലി മത്സരം ബാംഗ്ലൂർ മലയാളികൾക്ക് ആവേശമായി. 2.30നു സമാജം പ്രസിഡണ്ട് ആർ.മുരളീധറിൻ്റെ അധ്യക്ഷതയിൽ, കാർഗിൽ എക്യുപ്‌മെൻറ്സ് എംഡി എം.ഒ.വർഗീസ് ഭദ്രദീപം കൊളുത്തി ചടങ്ങു ഉദ്‌ഘാടനം ചെയ്‌തു. സമാജം സെക്രട്ടറി അജിത്കുമാർ, വൈസ് പ്രസിഡണ്ട് മാത്തുക്കുട്ടി, ട്രഷറർ ബിജു ജേക്കബ്, രാമചന്ദ്രൻ, കെ.പി.അശോകൻ, സി.പി.മുരളി, ശിവപ്രസാദ്, വിശ്വനാഥൻ നായർ, കൺവീനർമാരായ കവിരാജ്, ഉണ്ണികൃഷ്ണൻ എന്നിവർ
ഡിആർഡിഒ ഓണാഘോഷം
രണ്ട് ദിവസങ്ങളിലായി നടന്ന ബെംഗളൂരു ബെംഗളൂരു ഡിആർഡിഒ ഓണാഘോഷം സമാപിച്ചു. കവിയും മലയാളം മിഷൻ ഡയറക്ടറുമായ മുരുകൻ കാട്ടാക്കട ഓണാഘോഷം ഉദ്ഘാടനം ചെയ്‌തു. ഓണാഘോഷക്കമ്മിറ്റി ചെയർമാൻ ഡോ.കെ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാഹുൽ, ഓർഗനൈസിങ് സെക്രട്ടറി ദിലീപ്, ഡിആർഡിഒ സി.വി.രാമൻ, നഗർ എസ്‌റ്റേറ്റ് മാനേജർ സി. ഇന്ദു എന്നിവർ പ്രസംഗിച്ചു.ഡിആർഡിഒയിലെ കലാകൂട്ടായ്‌മയായ മഞ്ചാടിക്കൂട്ടത്തിൻ്റെ ഓണനിലാവ് പരിപാടി അരങ്ങേറി.ഇന്നലെ പൂക്കളമത്സരം, ഓണസദ്യ, ബേക്കറി ജംങ്ഷൻ ബാൻഡും മൃദുല വാരിയരും അവതരിപ്പിക്കുന്ന സംഗീതനിശ
മലയാളം മിഷൻ കർണാടക ചാപ്റ്റർ ‘ഡയറക്‌ടറോടൊപ്പം’ പരിപാടി സംഘടിപ്പിച്ചു
ബാംഗ്ലൂർ ചർച്ച് സ്ട്രീറ്റിലുള്ള സമാഗഥ സ്പെയ്‌സിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ സംഘടിപ്പിച്ച ‘ഡയറക്‌ടറോടൊപ്പം’ പരിപാടി ഹൃദ്യമായി. ഇതരസംസ്ഥാനത്ത് വളരുന്ന മലയാളി കുരുന്നുകൾ മാതൃഭാഷ പഠിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട വിശദീകരിച്ചു. അധ്യാപകരുടെ സംശയങ്ങൾക്ക് അദ്ദേഹം വിശദമായ മറുപടി നൽകി. സ്വന്തംനാടിനെയും അതിൻ്റെ നേട്ടങ്ങളെയും കുറിച്ചു അഭിമാനത്തോടെ പറയാൻ മറുനാടൻ മലയാളികൾ മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി മലയാളികളുടെ ചില രീതികളെ അദ്ദേഹം വിമർശിച്ചു. അന്യസംസ്ഥാനങ്ങളിൽ കുറച്ചുനാൾ
നോർക്ക ഐ. ഡി കാർഡ്-ഇന്‍ഷുറന്‍സ് അപേക്ഷകൾ കൈമാറി
അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ നേതൃത്വത്തിൽ സമാഹരിച്ച എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡ് പദ്ധതികളിലേയ്ക്കുളള അപേക്ഷകൾ സെക്രട്ടറി ജോർജ് മാത്യു, ബംഗളൂരു എൻ ആർ കെ ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നോർക്ക കെയർ പദ്ധതിൽ അംഗത്വം എടുക്കുന്നതിൻ്റെ ഭാഗമായിട്ടാണ് എൻ.ആർ. കെ. ഐഡി കാർഡിനുള്ള അപേക്ഷകൾ സമർപ്പിച്ചത്.
പ്രവാസി മലയാളികൾ കേരളത്തിൻ്റെ കരുത്ത്: എൻ കെ പ്രേമചന്ദ്രൻ
പ്രവാസി മലയാളികൾ കേരളത്തിന് നൽകുന്ന കരുത്ത് വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രളയ കാലത്തും കോവിഡ് സമയത്തും പ്രവാസി മലയാളിൽ നൽകിയ നിസ്സീമമായ പിന്തുണ മറക്കാനാവാത്തതാണെന്നും എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. കേരള സമാജം സിറ്റി സോൺ ഹോസൂർ റോഡിലുള്ള നിമാൻസ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷം “ഓണ വർണ്ണങ്ങൾ 2025” ൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓണാഘോഷം കർണ്ണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡി ഉത്ഘാടനം ചെയ്തു. സോൺ ചെയർമാൻ
ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു, 49 പേർക്ക് പരിക്ക്, 18 പേരുടെ നില ഗുരുതരം
എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിക്കുകയും 49 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ ആയിരുന്നു അപകടം. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്. ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. അപകടത്തിൽ ഗുരുതര പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ