നെലമംഗല കേരള സമാജത്തിൻ്റെ ഓണാഘോഷം ‘നമ്മ ഓണം നല്ലോണം’ സമാജം പ്രസിഡണ്ട് ശശി വേലപ്പൻ ഉദ്ഘാടനം ചെയ്തു. സമാജം കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

സെക്രട്ടറി മിനി നന്ദകുമാർ, രക്ഷാധികാരികളായ വൈ. ജോർജ്, യു.എൻ. രവീന്ദ്രൻ, സമാജം കൺവീനർ ഉതുപ്പ് ജോർജ്, സതീഷ് കുമാർ, ഉണ്ണികൃഷ്ണൻ, ടോം ജോസ്, പ്രോഗ്രാം കൺവീനർ ജിതിൻ കെ. ജോസ് എന്നിവർ സംസാരിച്ചു.

Related Posts