ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20 നാളെ
ഇന്ത്യ – ഓസ്ട്രേലിയ ടി20 പരമ്പരക്ക് നാളെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഓസ്‌ട്രേലിയയിൽ ഇന്ത്യ കളിക്കുക. ഏകദിന പരമ്പര ഇന്ത്യ കെെവിട്ടതിനാൽ പകരം വീട്ടാനുള്ള അവസരമാണ് ടി20 പരമ്പര. ഓസീസിൽ പരമ്പര നേടുകയെന്നത് വളരെ കടുപ്പമാണ്. എന്നാൽ അതി ശക്തമായ താരനിരയുള്ള ഇന്ത്യക്ക് ഓസീസിലും പരമ്പര നേട്ടം പ്രയാസമാവില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. ബാറ്റിങ്ങിലും ബൗളിങ്ങിലും തകർപ്പൻ താരനിര ഇന്ത്യക്കുണ്ട്. നിലവിലെ ടി20 ലോകകപ്പ്, ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ
ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
ആമസോൺ 30,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. 2022ന് ശേഷം ആമസോണിലുണ്ടാകുന്ന ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്. കൊവിഡ് കാലത്ത് ഇരുപത്തേഴായിരത്തോളം പേരെ ആമസേൺ പിരിച്ചുവിട്ടിരുന്നു. പുതിയ നീക്കം എച്ച്.ആർ ഓപ്പറേഷൻസ്, ഡിവൈസസ് എൻഡ് സർവീസസ്, ആമസോൺ വെബ് സർവീസസ് എന്നീ മേഖലയിലയെയാണ് ബാധിക്കുക. എ.ഐലേക്ക് കൂടുതൽ ശ്രദ്ധ നൽകാനാണ് പിരിച്ചുവിടലെന്നും റിപ്പോർട്ടുണ്ട്. ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതോടെ സ്ഥാപനത്തിലെ 10 ശതമാനം പേർക്ക് ജോലി നഷ്ടമാകും. ‘ഈ മാറ്റം എ.ഐയിൽ പരിജ്ഞാനമുള്ളവർക്ക് ഞങ്ങളുടെ സങ്കേതികത വികസിപ്പിക്കാനും
ദില്ലി വിമാനത്താവളത്തിൽ ബസിന് തീപിടിച്ച് അപകടം
ദില്ലി വിമാനത്താവളത്തിൽ ടെർമിനൽ 3-ൽ ബസ് തീപിടിച്ച് കത്തി. എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിന് ആണ് തീ പിടിച്ചത്. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് വെച്ച് ആണ് തീപിടിത്തം. ബസ്സിൽ യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഉച്ചയോടെയാണ് അപകടമുണ്ടായത്. ഡൽഹി എയർപോർട്ടിലെ ടെർമിനൽ 3-ലുണ്ടായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഏതാനും മീറ്റർ അകലെ വെച്ചാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം മിനിറ്റുകൾക്കുള്ളിൽ തീ അണയച്ചു. സംഭവം നടക്കുമ്പോൾ
ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി
ശബരിമല സ്വര്‍ണക്കൊള്ളയില്‍ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേയ്ക്ക് ആണ് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്ക് എത്തിച്ച് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യും. സന്നിധാനത്തെത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യത ഉണ്ട്. ഇതിനിടെ ദ്വാരപാലക പാളികള്‍ 39 ദിവസം കയ്യില്‍ വച്ചത് നാഗേഷ് അല്ലെന്നും, നരേഷ് എന്നയാളാണ് എന്നും എസ്‌ഐടി കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി
പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ; നാളെത്തെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ല
പിഎം ശ്രീ തർക്കത്തിൽ കടുത്ത നിലപാടുമായി സിപിഐ. നാളെത്തെ മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാർ അറിയിച്ചു. ഇന്ന് ചേർന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് തീരുമാനം. ഓൺലൈനായിട്ടാണ് യോഗം ചേർന്നത്. സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞിറങ്ങിയ ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ലാൽസലാം എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രശ്നപരിഹാരത്തിനായി എംഎ ബേബി ഇടപെട്ടിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിൽ സംസാരിച്ചു, വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് അറിയിച്ചു. മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങൾ തന്നെയാണ്
വായു മലിനീകരണം; ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം
ഡൽഹിയിൽ വീണ്ടും വാഹന നിയന്ത്രണം. സംസ്ഥാനത്തിനു പുറത്തു റജിസ്റ്റർ ചെയ്തതും ബിഎസ് 6 നിലവാരത്തിനു താഴെയുള്ളതും ആയ വാഹനങ്ങൾക്കു നവംബർ ഒന്നുമുതൽ ഡൽഹിയിലേയ്ക്കു പ്രവേശനം നൽകില്ല. ചരക്കുവാഹനങ്ങൾക്കു മാത്രം ആണ് ആദ്യഘട്ടത്തിൽ നിയന്ത്രണങ്ങൾ. സംസ്ഥാനത്തു വായു മലിനീകരണം ഉയരുന്ന സാഹചര്യത്തിൽ ആണ് നിയന്ത്രണം. ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള വാണിജ്യ ചരക്ക് വാഹനങ്ങൾ, ബിഎസ് 6 പാലിക്കുന്ന ഡീസൽ വാഹനങ്ങൾ, സിഎൻജി, എൽഎൻജി അല്ലെങ്കിൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയുടെ പ്രവേശനത്തിനു നിയന്ത്രണങ്ങളില്ല. ബിഎസ്
കൊടി സുനിയും സംഘവും ലഹരി ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നു: ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെയും കിർമാണി മനോജിൻ്റെയും ജയിലിനുള്ളിലെ പ്രവർത്തനങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. ജയിലിനകത്ത് ലഹരിവസ്തുക്കളുടെ വ്യാപാര ബന്ധങ്ങളുണ്ടെന്നതാണ് ജയിൽ സൂപ്രണ്ടിൻ്റെ അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. കൊടി സുനിയും സംഘവും ജയിലിനകത്തും പുറത്തുമായി ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ, കൊടി സുനി നിരന്തരം ജയിലിനുള്ളിൽ അച്ചടക്കലംഘനം കാണിച്ചുവരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തവനൂർ ജയിലിലേക്ക് മാറ്റിയത്. ടി.പി.
മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
മലപ്പുറത്ത് കാര്‍ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. മുഹമ്മദ് റഹീസ്, ഭാര്യ റീസ എന്നിവരാണ് മരിച്ചത്. തിരുനാവായ ചന്ദനക്കാവ് ഇക്ബാൽ നഗറിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും
സംസ്ഥാന സ്കൂൾ കായികമേളയിൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക. ശക്തമായ പിൻബലം ഈ കുട്ടികളെ
ഒരിടവേളയ്ക്ക് ശേഷം സ്വർണവില 90,000ൽ താഴെ
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവില 90,000ൽ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുൻപ് സ്വർണവില പവന് 90,000ൽ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വർണവില 90,000ൽ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. രണ്ടു തവണയായി 1720 രൂപയാണ് ഇന്നലെ കുറഞ്ഞത്. ശനിയാഴ്ച ആയിരത്തോളം രൂപ