ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കൊടി സുനിയുടെയും കിർമാണി മനോജിൻ്റെയും ജയിലിനുള്ളിലെ പ്രവർത്തനങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുകയാണ്. ജയിലിനകത്ത് ലഹരിവസ്തുക്കളുടെ വ്യാപാര ബന്ധങ്ങളുണ്ടെന്നതാണ് ജയിൽ സൂപ്രണ്ടിൻ്റെ അന്വേഷണ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. കൊടി സുനിയും സംഘവും ജയിലിനകത്തും പുറത്തുമായി ലഹരി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ. കൂടാതെ, കൊടി സുനി നിരന്തരം ജയിലിനുള്ളിൽ അച്ചടക്കലംഘനം കാണിച്ചുവരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ തവനൂർ ജയിലിലേക്ക് മാറ്റിയത്.

ടി.പി. വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ നീക്കങ്ങൾ ഉണ്ടാകുന്നുവെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ജയിലുകളിൽ നിന്ന് പ്രതികളെ “വിടുതൽ” ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയിലുആസ്ഥാനത്ത് നിന്ന് സൂപ്രണ്ടുമാർക്ക് കത്തയച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
കത്തിൽ പ്രതികളെ ജയിലിൽ നിന്ന് സ്ഥിരമായി വിട്ടയക്കുന്നതിനെയാണോ, അല്ലെങ്കിൽ പരോൾ അനുവദിക്കുന്നതിനെക്കുറിച്ചാണോ പരാമർശിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും, “വിടുതൽ” എന്ന പദം ഉപയോഗിച്ചതാണ് ശ്രദ്ധേയമായത്.

Related Posts