അനുമതി ഇല്ലാതെ ശബരിമലയിൽ ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പൊലീസ്. കൊടിമരത്തിന് തൊട്ടു മുകളിൽ കൂടിയാണ് ഹെലികോപ്റ്റർ പറന്നത്. ഗുരുതര സുരക്ഷാ ലംഘനമാണ് നടന്നതെന്ന് എഡിജിപി എസ് ശ്രീജിത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

ഹെലികോപ്റ്ററില്‍ ഇരുന്നവര്‍ ക്ഷേത്രത്തിൻ്റെ ചിത്രങ്ങള്‍ എടുത്തതായും സംശയിക്കുന്നുണ്ട്. കോസ്റ്റ്ഗാർഡ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എയർ കൺട്രോൾ റൂമിൽ നിന്നും വിവരം തേടും. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പത്തനംതിട്ട എസ് പിയെ ചുമതലപ്പെടുത്തി.

Related Posts