48-ാമത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രമായ ‘മോഹം’ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ സെന്റ്റ് ജോർജ് അവാർഡ് നേടി. അമൃത കൃഷ്ണകുമാർ മികച്ച നടിക്കുള്ള സിൽവർ സെൻ്റ് ജോർജ്ജ് അവാർഡും നേടി. ആദ്യമായാണ് ഒരു മലയാള ചലച്ചിത്രത്തിന് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ലഭിക്കുന്നത്. ഐ.എ ഫ്.എഫ്.കെ 2025 ലെ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്ക്കാരവും ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള 2026 ലെ രണ്ടാമത്തെ മികച്ച ഇന്ത്യൻ ചിത്രത്തിനുള്ള പുരസ്ക്‌കാരവും മോഹം കരസ്ഥമാക്കിയിരുന്നു. ഫാസിൽ റസാഖ് ആണ് ‘മോഹം’ സംവിധാനം ചെയ്തത്. നിർമാണം റസാഖ് അഹമ്മദ്.

Related Posts