കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് പോയ ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ഇന്നലെ രാത്രി കൊച്ചിയിൽ നിന്ന് യാത്ര തിരിച്ച ഇൻഡിഗോ വിമാനമാണ് പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയത്. രണ്ടുമണിക്കൂറിലേറെ സഞ്ചരിച്ച ശേഷമാണ് വിമാനം രാത്രി 1.44 ന് കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്.

ഇൻഡിഗോ വിമാനത്തിൽ 180 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും ഉണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കായി മറ്റൊരു വിമാനം സജ്ജമാക്കി നൽകി. ഈ വിമാനം ഇന്ന് പുലർച്ചെ 3.30ന് അബുദാബിയിലേക്ക് തിരിച്ചു.

Related Posts