സംസ്ഥാനത്ത് മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ്ണ വില ഇന്ന് കൂടി. ഗ്രാമിന് 20 രൂപ വർധിച്ച് 8775 രൂപയും പവന് 160 രൂപ കൂടി 70,200 രൂപയുമാണ് വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണ്ണവില 8,755 രൂപയിലെത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ ഈ വില തന്നെയായിരുന്നു. ഇതാണ് ഇന്ന് തിരിച്ച് കയറിയത്.
ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര വിപണിയിലും പതിഫലിക്കുന്നത്. വ്യാഴാഴ്ച വില കുത്തനെ ഇടിഞ്ഞിരുന്നു. ഒരു പവന് 1,640 രൂപയുടെ കുറവാണ് അന്ന് ഉണ്ടായത്. തുടർന്ന് 70,200 രൂപയായാണ് സ്വർണ്ണവില കുറഞ്ഞത്.