ബംഗളൂരുവിനടുത്ത് നൈസ് എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി കെ.കെ.
ഷാദിൽ (27) മരിച്ചു. തിരൂർ പറവണ്ണ കുറ്റുകടവത്ത് ആലിൻ ചുവട് വീട്ടിൽ കെ.കെ. ഷംസുവിൻ്റെ മകനാണ് മരിച്ച ഷാദിൽ. കൂടെ യാത്ര ചെയ്ത രണ്ടുപേർക്ക് പരിക്കേറ്റു. ഇവർ പരിക്കുകളോടെ കനകപുര റോഡ് ആശുപത്രിയിൽ ചികിത്സയിലാണ്. നൈസ് റോഡ് ഇലക്ട്രോൺ സിറ്റി റോഡിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം.
നാട്ടിൽനിന്നും ബംഗളൂരുവിലേക്ക് വരികയായിരുന്നു ഇവരുടെ കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ് മോർട്ടത്തിന് ശേഷം കെ.എം.സി.സി യുടെ വാഹനത്തിൽ ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും.