സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വർണവില 90,000ൽ താഴെയെത്തി. ഈമാസം 10നാണ് ഇതിന് മുൻപ് സ്വർണവില പവന് 90,000ൽ താഴെ രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിക്ക് 600 രൂപ കുറഞ്ഞതോടെയാണ് സ്വർണവില 90,000ൽ താഴെയെത്തിയത്. 89,800 രൂപയാണ് ഒരു പവൻ സ്വർണത്തിൻ്റെ വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കുറഞ്ഞത്. 11,225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വില.

രണ്ടു തവണയായി 1720 രൂപയാണ് ഇന്നലെ കുറഞ്ഞത്. ശനിയാഴ്ച ആയിരത്തോളം രൂപ വർധിച്ച സ്വർണവില തിരിച്ചുകയറുമെന്ന സൂചനയാണ് നൽകിയത്. എന്നാൽ ഇന്നലെ ഉണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നതാണ് വിപണി കണ്ടത്. ഈ മാസം സ്വർണവിലയിൽ ഏറ്റവും കുറവി രേഖപ്പെടുത്തിയത് ഒക്ടോബർ മൂന്നിനായിരുന്നു. അന്ന് 86.560 രൂപയായിരുന്നു.

Related Posts