ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല
ചിറ്റൂരിൽ 14 വയസുകാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ സ്വദേശി കാശി വിശ്വനാഥൻ്റെ മകൻ ലക്ഷ്മണനാണ് മരിച്ചത്. ഇരട്ട സഹോദരൻ രാമനായി തിരച്ചിൽ തുടരുന്നു. രാമൻ്റെ വസ്ത്രങ്ങൾ കുളത്തിൻ്റെ കരയിൽ ഉണ്ട്. ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്. കുട്ടികള്‍ കളിക്കാന്‍ പോയതായിരുന്നു. രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെതുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഇതിന് പിന്നാലെയാണ് സമീപത്തെ കുളത്തില്‍ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. ഇരട്ട സഹോദന് വേണ്ടി കുളത്തിലടക്കം തിരച്ചില്‍ തുടരുകയാണ്.
ട്രെയിൻ യാത്രയിൽ ലോവർ ബെർത്ത് കിട്ടാൻ ഇനി ബുദ്ധിമുട്ടും
ട്രെയിനിൽ യാത്ര ചെയ്യുന്നവരിൽ മിക്കവരും ആഗ്രഹിക്കുന്ന സീറ്റാണ് ലോവർ ബെർത്ത്. സുഖമായി കിടന്ന് യാത്രചെയ്യാനും ഇരുന്ന് യാത്ര ചെയ്യാനും ഇത് അനുകൂലമാണ്. റെയിൽവേയുടെ പുതിയ നിയമപ്രകാരം, ലോവർ ബെർത്ത് എല്ലായ്പ്പോഴും ഉറപ്പില്ല. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയം ഓപ്‌ഷനിൽ ലോവർ ബെർത്ത് ആവശ്യപ്പെടുമ്പോഴും, മുൻഗണന ലഭിക്കുക പ്രത്യേക കാറ്റഗറിയിലെ യാത്രക്കാർക്കായിരിക്കും. സ്ത്രീകൾ, ഗർഭിണികൾ, 45 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, എന്നിവർക്കാണ് ലോവർ ബെർത്ത് ബുക്കിങ്ങിൽ മുൻഗണന ലഭിക്കുക. ഇവർക്കു
കൊച്ചിയിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് ആണ് രോഗബാധ. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രോഗി നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംസ്ഥാനത്ത് വലിയ ആശങ്ക ആണ് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിക്കുന്നത്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എങ്കിലും മരണനിരക്ക് വർധിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം. 97
യുകെയിൽ ട്രെയിനിനുള്ളിൽ ആക്രമണം; നിരവധി പേർക്ക് കുത്തേറ്റു
യുകെയിലെ കേംബ്രിഡ്‌ജ്‌ഷെയറിൽ ട്രെയിനിനുള്ളിൽ ആക്രമണം. നിരവധി പേർക്ക് കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്‌തതായി അധികൃതർ അറിയിച്ചു. ഹണ്ടിംഗ്‌ഡണിൽ ട്രെയിൻ നിർത്തിയിട്ടേ ശേഷം പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിംഗ്‌സ് ക്രോസിലേക്കുള്ള 18:25 സർവീസ് ട്രെയിനിലാണ് ആക്രമണമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന നിരവധി യാത്രക്കാരെ ലണ്ടനിലേക്ക് ബസുകളിൽ കയറ്റിവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ സോഷ്യൽ മീഡിയയിൽ സംഭവത്തെ അപലപിച്ചു. “ക്രൂരമായ
കവര്‍ച്ച ചെയ്ത സ്വർണം കണ്ടെത്താൻ ഇനിയും ബാക്കി; ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും
ശബരിമലയിൽ നിന്നും കവര്‍ച്ച ചെയ്ത സ്വർണം കണ്ടെത്താൻ ഇനിയും ബാക്കിയുണ്ട് എന്ന് അന്വേഷണ സംഘം. സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ശബരിമല ദ്വാരപാലശിൽപ്പങ്ങളുടെ പാളി കടത്തിയ കേസിൽ മാത്രമാണ് ഇതുവരെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. കട്ടിള കടത്തി സ്വർണം മോഷ്‌ടിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും. നാളെ കോടതിയിൽ ഹാജരാക്കുന്ന പോറ്റിയെ കസ്റ്റഡിയിൽ
എൽവിഎം3 എം5 വിക്ഷേപണം ഇന്ന്, വഹിക്കുന്നത് നാവിക സേനയ്ക്കായുള്ള വാർത്താ വിനിമയ ഉപഗ്രഹം
നാവികസേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം നടത്തുക. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഐഎസ്ആർഒ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹം CMS 03യെയാണ് ഐഎസ്ആർഓയുടെ എറ്റവും കരുത്തേറിയ റോക്കറ്റിൽ വിക്ഷേപിക്കുന്നത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ കൂടുതൽ വിശദാംശങ്ങളോ ഉപഗ്രഹത്തിൻ്റെ ചിത്രങ്ങളോ, ഐഎസ്ആർ
അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന് ജാലഹള്ളി ദോസ്തി ഗ്രൗണ്ടിൽ നടക്കും
ജാലഹള്ളി അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിന് സമീപം ദോസ്തി ഗ്രൗണ്ടിൽവച്ച് വിവിധ പരിപാടികളോടെ ഭക്തിപൂർവ്വം ആഘോഷിക്കും. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന അയ്യപ്പൻ വിളക്കിൻ്റെ നോട്ടീസ് പൂജ ശ്രീ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽവച്ച് നടന്നു. ശ്രീ ശബരി ഹൈസ്കൂളിൽ നടന്ന പൊതുയോഗത്തിൽ ഉത്സവക്കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ബി. മുരളി (പ്രസി.), രനീഷ് പൊതുവാൾ(വൈസ് പ്രസി.), വിജിൽ(സെക്ര.), ശ്രീകുമാർ (ജോ.സെക്ര.), ശിവദാസ്(ഖജാ.), ബാലകൃഷ്ണൻ (ജോ.ഖജാ.) എന്നിവർ
ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നാളെ കേരളത്തിൽ
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ നാളെ കേരളത്തിലെത്തും. ഉപരാഷ്ട്രപതിയായി ചുമതലയേറ്റശേഷം നടത്തുന്ന ആദ്യ കേരള സന്ദർശനമാണിത്.നാളെ കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളിൽ ഉപരാഷ്ട്രപതി പങ്കെടുക്കും. കൊല്ലത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യൻ കയർ എക്‌സ്പോർട്ടേഴ്‌സ് അസോസിയേഷൻ അംഗങ്ങളുമായും സംവദിക്കും. 4ന് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും ഉപരാഷ്ട്രപതി സന്ദർശിക്കും.
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് കേരളപ്പിറവിയും കന്നഡ രാജ്യോത്സവവും ആഘോഷിച്ചു. സമാജം പ്രസിഡണ്ട് ആർ മുരളീധറും പാണ്ഡുരംഗറെഡ്ഢിയും ചേർന്ന് പതാക ഉയർത്തി. മധുരപലഹാരം വിതരണവും നടന്നു. വിശ്വനാഥൻ പിള്ള, സി പി മുരളി, ബിജു ജേക്കബ്, ശിവപ്രസാദ്, ചിത്തരഞ്ജൻ, കെ പി അശോകൻ, രാമചന്ദ്രൻ, വി കെ വിജയൻ, കൃഷ്‌ണപിള്ള, ആർ ബാലൻ, വിശ്വംഭരൻ, അശോക് എം, കവിരാജ്, വർഗീസ്, ഉണ്ണികൃഷ്ണപിള്ള, ജോസഫ് പി എഫ്, ഏദൻസ്, രവികുമാർ,
വനിതാ ഏകദിന ലോകകപ്പ്; ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനൽ നാളെ
വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ നാളെ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്കാണ് മത്സരം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയിട്ടില്ല. ലീഗ് ഘട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. 2017 ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിൽ എത്തി. എന്നാൽ ആ തോൽവിക്ക് ശേഷം ഓസ്ട്രേലിയ പിന്നെ ഏകദിന ലോകകപ്പിൽ തോൽക്കുന്നത് 2025ൽ ആണ്. ആ തോൽവിയും