ജാലഹള്ളി അയ്യപ്പൻ വിളക്ക് മഹോത്സവം നവംബർ 30ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിന് സമീപം ദോസ്തി ഗ്രൗണ്ടിൽവച്ച് വിവിധ പരിപാടികളോടെ ഭക്തിപൂർവ്വം ആഘോഷിക്കും. ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന അയ്യപ്പൻ വിളക്കിൻ്റെ നോട്ടീസ് പൂജ ശ്രീ ജാലഹള്ളി അയ്യപ്പക്ഷേത്രത്തിൽവച്ച് നടന്നു.
ശ്രീ ശബരി ഹൈസ്കൂളിൽ നടന്ന പൊതുയോഗത്തിൽ ഉത്സവക്കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.ബി. മുരളി (പ്രസി.), രനീഷ് പൊതുവാൾ(വൈസ് പ്രസി.), വിജിൽ(സെക്ര.), ശ്രീകുമാർ (ജോ.സെക്ര.), ശിവദാസ്(ഖജാ.), ബാലകൃഷ്ണൻ (ജോ.ഖജാ.) എന്നിവർ ചുമതലയേറ്റു. കൂടുതൽ വിവരങ്ങൾക്ക് 9448412166, 8105186118.