നാവികസേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താ വിനിമയ ഉപഗ്രഹം വഹിച്ചുള്ള എൽവിഎം3 എം5 ഇന്ന് വിക്ഷേപിക്കും. ഇന്ന് വൈകീട്ട് 5.27ന് സതീഷ് ധവാൻ സ്‌പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം നടത്തുക. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഐഎസ്ആർഒ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടിയുള്ള നിർണായക വാർത്താവിനിമയ ഉപഗ്രഹം CMS 03യെയാണ് ഐഎസ്ആർഓയുടെ എറ്റവും കരുത്തേറിയ റോക്കറ്റിൽ വിക്ഷേപിക്കുന്നത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ കൂടുതൽ വിശദാംശങ്ങളോ ഉപഗ്രഹത്തിൻ്റെ ചിത്രങ്ങളോ, ഐഎസ്ആർ പുറത്തുവിട്ടിട്ടില്ല. 4400 കിലോഗ്രാം ഭാരമാണ് CMS 03 ക്ക് ഉള്ളത്. സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം ലോഞ്ച് പാഡിൽ നിന്നാണ് വിക്ഷേപണം. ചൈന സമാന നിലപാട് മുമ്പേ സ്വീകരിച്ചിട്ടുണ്ടെങ്കിലും ഐഎസ്ആർഓ ഇത്രയും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുന്നത് ആദ്യമായിട്ടാണ്.

ഐഎസ്ആർഒയുടെ ഈ വർഷത്തെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5. വലിയ പ്രതീക്ഷകളോടെ തുടങ്ങിയ വർഷത്തിൽ പിഎസ്എൽവി സി 61 ദൗത്യത്തിൻ്റെയും എൻവിഎസ് 02 ഉപഗ്രഹത്തിൻ്റെയും പരാജയവും വലിയ തിരിച്ചടിയായിരുന്നു.

Related Posts