എസ്എൻഡിപി യോഗം ഇലക്ട്രോണിക്ക് സിറ്റി ശാഖയുടെ 10-ാമത് വാർഷികവും കുടുംബ സംഗമവും ‘ദശ മഹോത്സവം’എന്ന പേരിൽ ആഘോഷിച്ചു. ശ്രീ ധർമ്മശാസ്‌താഗിരി അയ്യപ്പസ്വാമിക്ഷേത്ര മൈതാനിയിൽ നടന്ന ആഘോഷത്തിൽ ഗുരുപൂജ, ദൈവദശകം അർച്ചന എന്നിവയും ശാഖാംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളുമുണ്ടായി.

പൊതുസമ്മേളനം ബെംഗളൂരു യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കെ.എം. ബിജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനീഷ് കുമാർ, എ.ആർ. രാജേന്ദ്രൻ, ഷൈൻ കെ. ആൻ്റണി, മധു കലമാനൂർ, ബിജു കുമാർ, ടി.വി. പ്രകാശൻ, ഷീജാ ബാബു, ശ്രീജാ രാജീവ് എന്നിവർ സംസാരിച്ചു.

സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ സുമേഷ് ചന്ദ്രൻ്റെ മെഗാ കോമഡി ഷോ, ഗായകൻ നിഖിൽ രാജിൻ്റെ നേതൃത്വത്തിൽ കാലിക്കറ്റ് മ്യൂസിക്കൽ ഡ്രീംസിൻ്റെ മെഗാ മ്യൂസിക്കൽ നൈറ്റ് എന്നിവയും നടന്നു.

Related Posts