വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ നാളെ ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യൻ സമയം വൈകുന്നേരം 3 മണിക്കാണ് മത്സരം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഇതുവരെ വനിതാ ഏകദിന ലോകകപ്പ് കിരീടം ഉയർത്തിയിട്ടില്ല. ലീഗ് ഘട്ട മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു.

2017 ഏകദിന ലോകകപ്പിൽ ഇന്ത്യൻ വനിതകൾ ഓസ്ട്രേലിയയെ തോൽപ്പിച്ച് ഫൈനലിൽ എത്തി. എന്നാൽ ആ തോൽവിക്ക് ശേഷം ഓസ്ട്രേലിയ പിന്നെ ഏകദിന ലോകകപ്പിൽ തോൽക്കുന്നത് 2025ൽ ആണ്. ആ തോൽവിയും ഇന്ത്യയുടെ കൈകളിൽ നിന്ന്. 2017ൽ ഹർമൻപ്രീത് കൗറിൻ്റെ 171 റൺസിൻ്റെ വെടിക്കെട്ട് ബാറ്റിങ് മുൻപിൽ ആണ് ഓസ്ട്രേലിയ വീണത്. ഇത്തവണ ജെമീമ റോഡ്രിഗസിൻ്റെ സെഞ്ചുറിക്ക് മുൻപിലും. 2017ൽ ഫൈനലിൽ ഇംഗ്ലണ്ട് വനികൾ ഇന്ത്യയുടെ കിരീട സ്വപ്നം തകർത്തു. എന്നാൽ ഇത്തവണ ദക്ഷിണാഫ്രിക്കയെ തകർത്ത് ഹർമൻപ്രീത് കിരീടം ഉയർത്തുന്ന നിമിഷം മനസിൽ കാണുകയാണ് ആരാധകർ.

മുപ്പതിനായിരത്തോളം വരുന്ന കാണികൾ ഇന്ത്യക്കായി ആരവം ഉയർത്തുന്നതിൻ്റെ സമ്മർദവും ദക്ഷിണാഫ്രിക്കൻ വനിതകൾക്ക് നേരിടേണ്ടി വരും. നവി മുംബൈയിൽ ദക്ഷിണാഫ്രിക്കൻ വനികൾ ഇതുവരെ മത്സരം കളിച്ചിട്ടില്ല. ഫൈനലിൽ ഇന്ത്യ ജയിച്ചാലും ദക്ഷിണാഫ്രിക്ക ജയിച്ചാലും വനിതാ ക്രിക്കറ്റിൽ അത് പുതുചരിത്രമാവും.

ഫൈനൽ മത്സരത്തിൻ്റെ ലൈവ് ടെലികാസ്റ്റ് സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ ആണ്. ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.

Related Posts