ഒക്ടോബര്‍ 11-ന് നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും PSC മാറ്റിവച്ചു
മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി. ഓഫീസും അറിയിച്ചുപരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു
ആസിയാൻ ഉച്ചകോടി: മോദി ഇന്ന് ലാവോസിൽ
ആസിയാൻ ഇന്ത്യാ – ഈസ്റ്ര് ഏഷ്യാ ഉച്ചകോടികളിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലാവോസിലെത്തും. ലാവോസ് പ്രധാനമന്ത്രി സൊനേക്‌സായ് സിഫൻഡോനെയുടെ ക്ഷണപ്രകാരം രണ്ടു ദിവസത്തെ സന്ദർശനമാണ് നിശ്ചയിച്ചിരിക്കുന്നത്.ആസിയാൻ – ഇന്ത്യ ഉച്ചകോടിയിൽ പത്താം തവണയാണ് മോദി പങ്കെടുക്കുന്നത്. ഇന്ത്യയുടെ ആക്‌ട് ഈസ്റ്റ് പോളിസിയുടെ പത്താം വാർഷികത്തിലാണ് ഉച്ചകോടിയെന്നത് പ്രാധാന്യമർഹിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇക്കാലയളവിൽ ഏഷ്യാ പസഫികിലെ രാജ്യങ്ങളുമായി വാണിജ്യം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കണക്‌ടിവിറ്റി, പൈതൃക സംരക്ഷണം തുടങ്ങിയ
ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു
22 തവണ ഗ്രാന്‍ഡ്സ്ലാം കിരീടമണിഞ്ഞ കളിമണ്‍ കോര്‍ട്ടിലെ രാജാവ്, ടെന്നീസ് ഇതിഹാസം റാഫേല്‍ നഡാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലില്‍ സ്പെയിനിനായി 38 കാരനായ താരം തന്റെ അവസാന മത്സരത്തില്‍ പങ്കെടുക്കും.വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ‘പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് ഞാന്‍ വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. ‘ഇത് കുറച്ച് ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളാണെന്നതാണ് യാഥാര്‍ത്ഥ്യം, കഴിഞ്ഞ രണ്ട് വര്‍ഷം പ്രത്യേകിച്ച്’ നഡാല്‍ സന്ദേശത്തില്‍
യുക്രെയ്ൻ സമാധാന ചർച്ചകൾക്ക് നേതൃത്വം നൽകാൻ ഇന്ത്യ;
റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. സെന്റ്പീറ്റേഴ്സ് ബർഗിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തിയതായി വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെ നടക്കുന്ന ബ്രിക്‌സ്, ബ്രിക്സ് പ്ലസ് ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അജിത്ത് ഡോവൽ സെൻ്റ് പീറ്റേഴ്‌സ്ബർഗിലെത്തിയത്. യുക്രെയ്ൻ യുദ്ധവും സമാധാന ശ്രമങ്ങളെക്കുറിച്ചുള്ള ചർച്ചയും ലക്ഷ്യമിട്ടാണ് റഷ്യൻ പ്രസിഡണ്ടുമായുള്ള കൂടിക്കാഴ്ച.
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് ഡബ്ല്യു സി സി പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ട് അഭ്യർത്ഥിച്ചു. സിനിമാമേഖലയിലെ ലൈംഗിക ചൂഷണ പരാതികൾ സംബന്ധിച്ച പ്രത്യേക സംഘത്തിൻ്റെ അന്വേഷണത്തിൻ്റെ പേരിൽ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും ആവശ്യപ്പെട്ടു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി സിനിമാമേഖലയിൽ നടപ്പാക്കാൻ നിർദ്ദേശിച്ച ശുപാർശകൾ നടപ്പാക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
മുന്നണിയിലും പാര്‍ട്ടിയിലും ഉയരുന്ന സമ്മര്‍ദങ്ങള്‍ക്കിടയിലും എഡിജിപി എം.ആര്‍.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ചര്‍ച്ച ചെയ്ത വിഷയം എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ പോലും ഉള്‍പ്പെടുത്തിയില്ലെങ്കിലും ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് ഒടുവില്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നടത്തേണ്ടിവന്നു. യോഗശേഷം തീരുമാനങ്ങള്‍ വിശദീകരിച്ച കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനുള്‍പ്പടെ ആരോപണം ഉന്നയിച്ച പി.വി. അന്‍വറിനെതിരായാണ് തിരിഞ്ഞതെങ്കിലും ഘടകകക്ഷികള്‍ എഡിജിപിയെ മാറ്റണമെന്ന തങ്ങളുടെ നിലപാട് ഇന്നലെ നടന്ന യോഗത്തില്‍ കൃത്യമായി ഉന്നയിച്ചു. പൊലീസ് തലപ്പത്തും മലപ്പുറം പൊലീസിലും
ഏകദിന ലോകകപ്പുകൊണ്ട് ഇന്ത്യ നേടിയത് കോടികള്‍
കഴിഞ്ഞവര്‍ഷം ക്രിക്കറ്റ് ഏകദിന ലോകകപ്പിന് ആതിഥ്യംവഹിച്ച ഇന്ത്യയ്ക്ക് അതുവഴിയുണ്ടായത് വന്‍ സാമ്പത്തികനേട്ടം. ഫൈനലില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യ കിരീടം കൈവിട്ടെങ്കിലും ടൂര്‍ണമെന്റ് വഴി രാജ്യത്തിന് സാമ്പത്തികമായി വന്‍ നേട്ടമുണ്ടാക്കാനായി. രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി. പുറത്തുവിട്ട സമഗ്ര സാമ്പത്തിക റിപ്പോര്‍ട്ടിലാണ് വളര്‍ച്ചാ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി നടന്ന ലോകകപ്പ് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് ഏകദേശം 11,637 കോടി രൂപ (1.39 ബില്യണ്‍ യു.എസ്. ഡോളര്‍) സംഭാവന നല്‍കി. വിവിധ
70 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഇനിസൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്
എഴുപത് വയസ്സും അതിനുമുകളിലും പ്രായമുള്ള രാജ്യത്തെ എല്ലാ പൗരന്‍മാരേയും ദേശീയ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം. 70 വയസ്സും അതിന് മുകളിലും പ്രായമുള്ളവര്‍ക്ക് സൗജന്യമായി കുടുംബാടിസ്ഥാനത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കുന്ന പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഈ തീരുമാനം രാജ്യത്തുടനീളമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്‍മാരുള്ള 4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്ര
ബാംഗ്ലൂർ കേരളം സമാജം പീനിയ സോൺ ഓണാഘോഷംഡിസംബർ 1ന്
ബാംഗ്ലൂർ കേരളം സമാജം പീനിയ സോൺ ഓണാഘോഷം ഡിസംബർ ഒന്നിന് ഹെസർഘട്ട മെയിൻറോഡിലുള്ള ശ്രീ സായി കല്യാണ മണ്ഡപത്തിൽവച്ച് നടക്കും. സാംസ്‌കാരികസമ്മേളനം, കലാപരിപാടികൾ, മ്യൂസിക്കൽ ഷോ എന്നിവ ഓണാഘോഷത്തോടനുബന്ധിച്ചു അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാലും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ അഷിമ മനോജ് എന്നിവർ നയിക്കുന്ന ഗാനമേള ഓണാഘോഷത്തിൻ്റെ മുഖ്യ ആകർഷകമായിരിക്കും. വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതൽ
കലാകൈരളി ഓണാഘോഷം സെപ്റ്റംബർ 22ന്
സഞ്ജയ് നഗർ കലാകൈരളിയുടെ ഓണാഘോഷം ഓണോത്സവം 2024 സെപ്റ്റംബർ 22നു മത്തിക്കരെ, ഗോകുലയിലുള്ള രാമയ്യ മെമ്മോറിയൽ ഹാളിൽ വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ക്യാബിനറ്റ് മിനിസ്റ്റർ ഭൈരതി സുരേഷ്, കവി മധുസൂദനൻ നായർ, സിനിമ നടി ഭാമ, മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീന.ആർ, മുൻ ഡെപ്യൂട്ടി മേയർ എം.ആനന്ദ് എന്നിവർ മുഖ്യാഥിതികൾ ആയിരിക്കും.പൂക്കള മത്സരം, കലാകൈരളി മെമ്പർമാരുടെ കലാപരിപാടി ഓണവില്ല്, സാംസ്കാരിക സമ്മേളനം, ഗോകുൽ കൃഷ്ണയുടെ വയലിൻ