ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് ഗുരുതര പരുക്ക്…
Kerala
0 min read
306

ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് ഗുരുതര പരുക്ക്…

October 31, 2024
0

കൊച്ചി∙ ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം. മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുമ്പനം പാലത്തിനു സമീപത്താണ് അപകടം നടന്നത്. പുലർച്ചെ 4 മണിയോടെ ആയിരുന്നു സംഭവംനടന്നത് . ഇരുമ്പന ഭാഗത്ത് നിന്നും കാക്കനാട് ഭാഗത്തേക്ക് കാറും സിമൻറ് കയറ്റി കോട്ടയത്ത് പോവുകയായിരുന്നു ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

Continue Reading
വയനാട്ടെ പ്രചാരണത്തില്‍ പ്രിയങ്ക ഗാന്ധി സജീവമാകും;നാമനിര്‍ദ്ദേശ പത്രിക 25ന് മുമ്പ് സമര്‍പ്പിക്കും
Kerala
0 min read
322

വയനാട്ടെ പ്രചാരണത്തില്‍ പ്രിയങ്ക ഗാന്ധി സജീവമാകും;നാമനിര്‍ദ്ദേശ പത്രിക 25ന് മുമ്പ് സമര്‍പ്പിക്കും

October 18, 2024
0

തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച വയനാട് മണ്ഡലത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. 22നോ 23നോ മണ്ഡലത്തിലെത്തുന്ന പ്രിയങ്ക 25ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കന്നിയങ്കത്തിനെത്തുന്ന പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രിയങ്കഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ തയ്യാറാക്കുന്നത്. മുഴുവന്‍ മണ്ഡലങ്ങളിലും റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികള്‍ തയ്യാറാക്കുന്നുണ്ട്. തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി

Continue Reading
കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം
World
0 min read
582

കാനഡക്കെതിരെ രൂക്ഷ വിമർശനവുമായിവിദേശകാര്യ മന്ത്രാലയം

October 18, 2024
0

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ആദ്യം ആരോപിച്ചത് വ്യക്തമായ തെളിവുകളില്ലാതെയെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചതിനു പിന്നാലെ രൂക്ഷ വിമർശനവുമായി വിദേശകാര്യ മന്ത്രാലയം. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെളിവുനൽകിയെന്ന വാദം തെറ്റെന്ന് ആവർത്തിച്ച ഇന്ത്യ ട്രൂഡോയുടെ വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടെന്നും വ്യക്തമാക്കി. കാനഡയുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിദേശകാര്യ വക്താവ് രൺദീപ് ജയ്‌സ്വാൾ പറഞ്ഞു.ഇന്ത്യയ്ക്കും ഇന്ത്യൻ നയതന്ത്രജ്ഞർക്കും എതിരെയുള്ള ഗുരുതര

Continue Reading
സ്വർണ്ണത്തിന് റെക്കോർഡ് വില
Kerala
0 min read
305

സ്വർണ്ണത്തിന് റെക്കോർഡ് വില

October 18, 2024
0

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവൻ്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. കഴിഞ്ഞ ദിവസം 57,280 രൂപയായിരുന്നു വില. 1720 രൂപയാണ് എട്ട് ദിവസത്തിനിടെ വര്‍ധിച്ചത്. ഗ്രാമിൻ്റെ വിലയാകട്ടെ 7240 രൂപയുമായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സമാനമായ വിലവര്‍ധനവുണ്ടായി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിൻ്റെ വില റെക്കോഡ് നിലവാരമായ 77,641 രൂപയിലെത്തി.

Continue Reading
പാകിസ്ഥാനും ചൈനയ്‌ക്കും എസ്.ജയശങ്കറിന്റെ പരോക്ഷ വിമർശനം
India
0 min read
300

പാകിസ്ഥാനും ചൈനയ്‌ക്കും എസ്.ജയശങ്കറിന്റെ പരോക്ഷ വിമർശനം

October 17, 2024
0

അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും പരമാധികാര ലംഘനങ്ങളും നല്ല അയൽ ബന്ധങ്ങൾ സൃഷ്‌ടിക്കില്ലെന്ന് പാകിസ്ഥാനും ചൈനയ്‌ക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പരോക്ഷ വിമർശനം. ഇന്നലെ ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികളെ ഇരുത്തിക്കൊണ്ടായിരുന്നു ഒളിയമ്പുകൾ. ഉച്ചകോടിക്ക് ശേഷം ജയശങ്കർ ഇന്ത്യയിലേക്ക് മടങ്ങി.

Continue Reading
എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി
Kerala
0 min read
294

എസ് അരുൺകുമാർ നമ്പൂതിരി ശബരിമലയിലെ പുതിയ മേൽശാന്തി

October 17, 2024
0

എസ് അരുൺകുമാർ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേൽശാന്തിയായി നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയായി ടി വാസുദേവൻ നമ്പൂതിരിയെയും തിരഞ്ഞെടുത്തു. പന്തളം കൊട്ടാരത്തിലെ ഇളമുറക്കാരൻ ഋഷികേശ് വർമയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺകുമാർ ആ​റ്റുകാൽ ക്ഷേത്രത്തിലെ മുൻ മേൽശാന്തിയായിരുന്നു. മണ്ഡലകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന നവംബർ 15നാണ് പുതിയ മേൽശാന്തിമാർ ചുമതലയേൽക്കുന്നത്.

Continue Reading
പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, മത്സരിക്കുക സ്വതന്ത്രനായി
Kerala
0 min read
272

പി സരിന്‍ പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി, മത്സരിക്കുക സ്വതന്ത്രനായി

October 16, 2024
0

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ പി.സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സിപിഎം നേതാക്കളെ സരിന്‍ ഇക്കാര്യത്തില്‍ തൻ്റെ സമ്മതം അറിയിച്ചുവെന്നാണ് വിവരം. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല മറിച്ച് ഇടത് സ്വതന്ത്രനായിട്ടാകും സരിന്‍ പാലക്കാട് മത്സരിക്കുക. രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചതിലെ എതിര്‍പ്പ് പരസ്യമാക്കി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ സരിന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നാളെ തന്നെ ഉണ്ടാകുമെന്നാണ് സൂചന.

Continue Reading
പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ല; തിരുവഞ്ചൂര്‍
Kerala
0 min read
260

പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ല; തിരുവഞ്ചൂര്‍

October 16, 2024
0

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച പി. സരിനെതിരെ നടപടിയുണ്ടാവുമോയെന്ന ചോദ്യത്തോട് പ്രതികരിച്ച്‌ കെ.പി.സി.സി. അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നടപടിയെക്കുറിച്ച് പറയേണ്ട സമയമല്ലിതെന്നും പാര്‍ട്ടിക്കുവിധേയപ്പെടുമെങ്കില്‍ അച്ചടക്കനടപടി എടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. വെല്ലുവിളിയാണെങ്കില്‍ മുട്ടുമടക്കാന്‍ പറ്റില്ല. സരിൻ്റെ മുന്നോട്ടുള്ള നടപടിയാണ് ഇതില്‍ പ്രധാനപ്പെട്ട കാര്യം. വ്യത്യസ്ത അഭിപ്രായം പരസ്യമായി പറഞ്ഞത് പറഞ്ഞത് തെറ്റായിപ്പോയി. തെറ്റ് ആവര്‍ത്തിച്ചാല്‍ എന്തുവേണെന്ന് പിന്നീട് ആലോചിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Continue Reading
ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനം
India
0 min read
259

ഡി.എ മൂന്നു ശതമാനം കൂട്ടി; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ദീപാവലി സമ്മാനം

October 16, 2024
0

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കേന്ദ്രസര്‍ക്കാരിൻ്റെ ദീപാവലി സമ്മാനം. ദീപാവലിക്ക് മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡി.എ) മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചു. ബുധനാഴ്ച രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൻ്റെ 53 ശതമാനമായി വര്‍ധിക്കും. നിലവില്‍ ഇത് 50 ശതമാനമാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഒരു കോടിയിലധികം വരുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസകരമാകുന്ന തീരുമാനമാണിത്.

Continue Reading
“തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധി”; നേതൃത്വത്തിന് ഇനിയും തിരുത്താൻ സമയമുണ്ടെന്ന് സരിൻ
Kerala
0 min read
276

“തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധി”; നേതൃത്വത്തിന് ഇനിയും തിരുത്താൻ സമയമുണ്ടെന്ന് സരിൻ

October 16, 2024
0

കോൺഗ്രസ് വിടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ. ശരിക്ക് വേണ്ടിയാണ് ഇറങ്ങിത്തിരിച്ചതെന്നും ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. തൻ്റെ ശരികൾ ലോകത്തോട് വിളിച്ചുപറയും. പാർട്ടി വരുതിയിലായെന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കിൽ ഹരിയാന ആവർത്തിച്ചുപോകുമോയെന്ന ഉൾഭയമുണ്ട്. 2026ലെ സെമി ഫൈനലാണെന്നൊക്കെ പറയുന്നവരുണ്ട്. തോറ്റാൽ എന്ത് ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു പാർട്ടിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്തുപോയിട്ടില്ലെന്നും സരിൻ വ്യക്തമാക്കി. പാർട്ടി തീരുമാനങ്ങളുടെ രീതി

Continue Reading