കേരളത്തിൽ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മുന്നറിയിപ്പ്
കേരളത്തിൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
പഞ്ചാബിലെ കബഡി താരത്തിന്റെ കൊലപാതകം; പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതി കൊല്ലപ്പെട്ടു
പഞ്ചാബിൽ കബഡി താരം വെടിയേറ്റ് കൊല്ലപ്പെട്ട കേസിലെ പ്രധാനപ്രതി പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഹർപിന്ദർ(മിദ്ദു-30) ആണ് കൊല്ലപ്പെട്ടത്. മൊഹാലിയിലാണ് സംഭവം. പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ ഹർപീന്ദറിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. പ്രതി നിരവധി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം മൊഹാലിയിലെ സോഹാന പ്രദേശത്തുള്ള ബേദ്വാൻ സ്പോർട്സ് ക്ലബ്ബിൽ നടന്ന കബഡി
ബുർഖ ധരിക്കാതെ പുറത്തിറങ്ങി; ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്
ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിന് ഭാര്യയെയും തൻ്റെ രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി യുവാവ്. പ്രതിയായ ഫാറൂഖിനെ പോലീസ് അറസ്റ്റ് ചെയ്‍തു. താഹിറ മക്കളായ ആഫ്രീന സെഹ്‌റിന എന്നിവരാണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് സംഭവം. ഡിസംബർ 10ന് കാൻധല പോലീസ് സ്റ്റേഷൻ പരിധിയിലെ ഘാരി ദൗലത്ത് ഗ്രാമത്തിലാണ് സംഭവം. എന്നാൽ, കൊലപാതകം നടന്ന ഒരാഴ്ചക്ക് ശേഷം ആണ് പൊലീസിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. വാമനപുരത്ത് വെച്ചാണ് സംഭവം. മന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. മന്ത്രിക്കും വാഹനത്തിൽ മന്ത്രിക്കൊപ്പമുണ്ടായിരുന്നവർക്കും പരിക്കില്ല. അപകടമുണ്ടായതിനെ തുടർന്ന് ഡി കെ മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിശ്വാമിത്ര പുരസ്കാരം നൽകി ആദരിച്ചു
എസ് എസ് എൽ സി പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ച ആയുഷ് ഭട്ടിന് വിശ്വാമിത്ര പുരസ്കാരം നൽകി ആദരിച്ചു. കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടറാവൂ ആണ് പുരസ്‌കാരം നൽകിയത്. സുവർണ്ണ കർണാടക കേരളസമാജം കോരമംഗലം ശാഖ മെമ്പർ സ്മിതാബാലകൃഷ്ണൻ്റെ മകനാണ് ആയുഷ് ഭട്ട്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകചാമ്പ്യന്മാർക്ക് സിയേറ എസ്‌യുവി സമ്മാനിച്ച് ടാറ്റ മോട്ടോഴ്‌സ്. 2026 ജനുവരിയിലാണ് സിയേറയുടെ താക്കോല്‍ വിതരണ ചടങ്ങ് ഔദ്യോഗികമായി നടക്കുക എന്ന് ടാറ്റ മോട്ടോഴ്‌സ് ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ വിവേക് ശ്രീവാസ്തവ അറിയിച്ചു. വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ടാറ്റ മോട്ടോഴ്‌സ് പ്രതിനിധികള്‍ക്കും സിയേറക്കും ഒപ്പം നില്‍ക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഫോട്ടോയിൽ ടാറ്റ സണ്‍സ് & ടാറ്റ മോട്ടോഴ്‌സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍,
വായു മലിനീകരണം രൂക്ഷം, ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു
ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം. ഈ സാഹചര്യത്തെ തുടർന്ന് നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഓഫീസുകളിൽ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. ഡൽഹിയിലെ ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും 50 ശതമാനം ജീവനക്കാർക്ക് മാത്രമാണ് ഇപ്പോൾ ഹാജരാകാൻ അനുമതി നൽകിയിരിക്കുന്നത്. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള (വർക്ക് ഫ്രം ഹോം) മാനദണ്ഡങ്ങൾ തൊഴിൽ വകുപ്പ് ചൊവ്വാഴ്ച പുറത്തിറക്കി. ഡിസംബർ നാളെ ഈ ഹാജർ നിയന്ത്രണം പ്രാബല്യത്തിൽ വരും. ജയിലുകൾ, ആരോഗ്യ സേവനങ്ങൾ,
പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ മൈസൂരുവിൽ അറസ്റ്റിൽ
കണ്ണൂർ പാനൂരിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവര്‍ത്തകരെകൂടി പോലീസ് അറസ്റ്റ് ചെയ്‍തു. മൈസൂരുവിൽ വെച്ചാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, ശ്രേയസ്, അശ്വന്ത്, അതുൽ എന്നിവരാണ് പിടിയിലായത്. നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.പോലീസ് വാഹനം തകർത്തതടക്കമുള്ള കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് പാനൂരിൽ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരുന്നു.യുഡിഎഫ് പ്രവർത്തകരുടെ വീടുകളിൽ
സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപത്തിൽ പരാതിയുമായി അതിജീവിത
സോഷ്യൽ മീഡിയയിലൂടെയുള്ള അധിക്ഷേപത്തിൽ പരാതിയുമായി അതിജീവിത. സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും വ്യക്തി വിവരങ്ങൾ പങ്കുവെക്കുന്നെന്നുമാണ് അതിജീവിതയുടെ പരാതി. സൈബർ ആക്രമണത്തിനെതിരായ പരാതിയിൽ ഉടൻ കേസെടുക്കും. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയപ്പോൾ അതിജീവിത സൈബർ ആക്രമണവും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. രണ്ടാം പ്രതി മാർട്ടിൻ്റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ വീഡിയോയിൽ വസ്തുതാ വിരുദ്ധതയും വ്യക്തിവിവരങ്ങളും
ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും
ശബരിമലയിൽ പുതുവർഷം മുതൽ ചോറ്, പരിപ്പ്. അവിയൽ, തോരൻ, അച്ചാർ, സാമ്പാർ, രസം, പപ്പടം, പായസം എന്നീ വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യ വിളമ്പും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സദ്യയുടെ ചുമതല ദേവസ്വം കമ്മീഷണർക്കാണ് നൽകിയിട്ടുള്ളത്. ടെൻഡർ വിളിച്ചോ സിവിൽ സപ്ലൈസ്, ഹോർട്ടികോർപ്പ്, എന്നിവ വഴിയോ വിഭവങ്ങൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. 2020 വരെ ചോറും കറികളും നൽകിയിരുന്നു. പിന്നീട് പുലാവ് ആണ് നൽകിയിരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു