ക​ണ്ണൂ​ർ പാ​നൂ​രി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ച് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെകൂടി പോലീസ് അറസ്റ്റ് ചെയ്‍തു. മൈസൂരുവിൽ വെച്ചാണ് അഞ്ചു പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, ശ്രേയസ്, അശ്വന്ത്, അതുൽ എന്നിവരാണ് പിടിയിലായത്. നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് വാഹനം തകർത്തതടക്കമുള്ള കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രമാണ് പാ​നൂ​രി​ൽ യു​ഡി​എ​ഫി​ന്‍റെ ആ​ഹ്ലാ​ദ​പ്ര​ക​ട​ന​ത്തി​ന് നേ​രെ വ​ടി​വാ​ളു​മാ​യി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മ​ണം ന​ട​ത്തിയത്. സംഭവത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസെടുത്തിരുന്നു.
യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യ ഇ​വ​ർ വ​ടി​വാ​ളു വീ​ശു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. സ്ഫോടക വസ്തുക്കളും വടിവാളും ഉപയോഗിച്ചായിരുന്നു അക്രമം.

Related Posts