മുൻ ധർമടം എംഎൽഎ കെ.കെ.നാരായണൻ അന്തരിച്ചു
ധർമ്മടം മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ.കെ. നാരായണൻ (77) അന്തരിച്ചു. പെരളശേരിയിലെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2011ലാണ് ധര്‍മടം എംഎൽഎയായി ജയിച്ചത്. 2016ൽ പിണറായി വിജയന് വേണ്ടി മണ്ഡലം ഒഴിയുകയായിരുന്നു.
പുതുവത്സരാഘോഷം; ബാറുകളുടെ പ്രവർത്തന സമയത്തിൽ ഇളവ്
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ കേരളത്തിലെ ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടി. ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാം. ബിയര്‍ വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. രാവിലെ 10 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്. കേരളത്തിൽ ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്ക് ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം സാധാരണപോലെ ഒന്‍പതു
ഇന്ത്യ- ശ്രീലങ്ക വനിതാ ടി-20: കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം
ഇന്ത്യ-ശ്രീലങ്ക വനിതാ ടി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാകും ടീം ഇന്ത്യ ഇറങ്ങുക. നിലവിൽ നാല് മത്സരങ്ങളും വിജയിച്ച് 4-0ന് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ആശ്വാസജയത്തിനായുള്ള അഭിമാന പോരാട്ടമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ
വെങ്കുളത്ത് വ്യൂ പോയിൻ്റിൽ നിന്ന് വീണ് യുവാവ് മരിച്ചു
കരിപ്പൂർ വിമാനതാവളത്തിനടുത്ത് വെങ്കുളത്ത് വ്യൂ പോയിന്റിൽ നിന്ന് വീണ് യുവാവ് മരിച്ചു. മലപ്പുറം മണ്ടുപറമ്പ് തച്ചാഞ്ചേരി ജിതിൻ(30) ആണ് മരിച്ചത്. വിമാനത്താവളത്തിൻ്റെ കാഴ്ച കാണാൻ കൂട്ടുകാരേടൊത്ത് പോയതായിരുന്നു. അവിടെ നിന്നും താഴ്ചയിലേക്ക് വീഴുകയായിരുന്നു. വീഴുന്നതിനിടെ കഴുത്തിൽ മരത്തിൻ്റെ കമ്പ് തറച്ച് കയറുകയായിരുന്നു. ഉടനെ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേഷശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്ന് മരിക്കുകയായിരുന്നു. അപകടസാധ്യത ഉള്ളതിനാൽ ഇവിടെ പോലീസ് നേരത്തെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു.
മോഹൻലാലിൻ്റെ അമ്മ അന്തരിച്ചു
മോഹന്‍ലാലിൻ്റെ അമ്മ ശാന്തകുമാരിയമ്മ(90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിൻ്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. ഭർത്താവ്: പരേതനായ വിശ്വനാഥൻ നായർ. പരേതനായ പ്യാരിലാൽ മൂത്ത മകനാണ്. സംസ്കാരം നാളെ
ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസ്; എല്ലാ പ്രതികളെയും വെറുതെ വിട്ട് കോടതി
ചെങ്ങന്നൂരിലെ എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായിരുന്ന 20 പേരാണ് കേസിലെ പ്രതികൾ. കൊലപാതകം നടന്ന് 13 വർഷങ്ങൾക്ക് ശേഷമാണ് വിധി വന്നത്. കോന്നി എൻഎസ്എസ് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്ന വിശാലിന് 2012 ജൂലായ് 16നാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ വിശാൽ
പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദ്രയുടെയും മകൻ വിവാഹിതനാകുന്നു
കോൺഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെയും വ്യവസായി റോബർട്ട് വദ്രയുടെയും മകൻ റൈഹാൻ വദ്ര വിവാഹിതനാകുന്നു. കാമുകി അവിവ ബെയ്ഗിനെയാണ് റൈഹാൻ വിവാഹം ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും. വിവാഹ നിശ്ചയ ചടങ്ങുകൾ ബുധനാഴ്ച രാജസ്ഥാനിലെ രൺതംബോറിൽ നടക്കുമെന്നാണ് റിപ്പോർട്ട്. അവിവ ബെയ്ഗും കുടുംബവും ഡൽഹി സ്വദേശികളാണ്. അവിവയുടെ പിതാവ് ഇമ്രാൻ ബെയ്ഗ് വ്യവസായിയും മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയർ ഡിസൈനറുമാണ്. പ്രിയങ്ക ഗാന്ധിയും നന്ദിത
‘റഹീം പറയുന്നത് കിടപ്പാടം നഷ്ടപ്പെട്ടവരുടെ രാഷ്ട്രീയം; പരിഹസിക്കുന്നവർ മായ്ച്ചുകളയുന്നത് ആ വേദനയെ’: പി വി ഷാജി കുമാർ
ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ.എ റഹീം എം.പി പറയുന്ന ഇംഗ്ലീഷ് തനിക്ക് മനസിലാകുമെന്ന് എഴുത്തുകാരൻ പി.വി ഷാജികുമാർ. റഹീം പറയുന്ന ഇംഗ്ലീഷും അതിലെ രാഷ്ട്രീയവും തനിക്ക് കൃത്യമായി മനസ്സിലാകുമെന്നും, അയാളെ പരിഹസിക്കുന്നവർ യഥാർത്ഥത്തിൽ മായ്ച്ചു കളയുന്നത് അദ്ദേഹം ഉയർത്തുന്ന ശക്തമായ രാഷ്ട്രീയത്തെയാണെന്നും ഷാജികുമാർ ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ബുൾഡോസർ രാജിന് ഇരയായ പാവപ്പെട്ട മനുഷ്യരെ സന്ദർശിച്ച ശേഷമായിരുന്നു റഹീമിൻ്റെ പ്രതികരണം. സ്വന്തം മണ്ണിൽ നിന്ന് ആട്ടിയോടിക്കപ്പെടുന്ന മനുഷ്യരുടെ വേദനയാണ് അദ്ദേഹം
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിൻ്റെ റിമാൻഡ് നീട്ടി
ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ പത്മകുമാറിൻ്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസുമായി ബന്ധപ്പെട്ട പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിന് കോടതി വിധി പറയും. അതേസമയം, കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകി. ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരുഗനേയും എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യം, ശിവഗിരിയിൽ തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് ഉപരാഷ്ട്രപതി
ശ്രീനാരായണ ഗുരുവിൻ്റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ. ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. 93-ാമത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ