കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി അപകടം; യാത്രക്കാർ സുരക്ഷിതർ
കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് കത്തി അപകടം. മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസയാത്ര ബസാണ് കത്തിയത്. കോട്ടയം മണിമലയ്ക്ക് സമീപം പഴയിടത്ത് ആണ് അപകടം ഉണ്ടായത്. ബസിൽ നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ പുറത്ത് ഇറങ്ങിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. ബസിൻ്റെ പിന്‍ഭാഗത്ത് നിന്ന് തീയും പുകയും ഉയരുകയായിരുന്നു. പിന്നീടത് ബസില്‍ മുഴുവന്‍ ആളിപ്പടര്‍ന്നു. തീയും പുകയും ഉയര്‍ന്ന ഉടൻതന്നെ ആളുകളെയെല്ലാം ബസില്‍ നിന്ന് മാറ്റിയിരുന്നു. 28
സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകും?
ബെംഗളൂരു സബേർബൻ റെയിൽ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണു ബാംഗ്ലൂർ നിവാസികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി 2022ൽ ആണ് ഇതിനു തറക്കല്ലിട്ടത്. 148 കിലോമീറ്റർ ദൂരം വരുന്ന 4 ഇടനാഴികളിൽ 2 ഇടനാഴികളുടെ നിർമ്മാണ പ്രവൃത്തികളാണു ഇപ്പോൾ പുരോഗമിക്കുന്നത്.2027ൽ 4 ഇടനാഴികളുടെയും നിർമാണം പൂർത്തിയാക്കാൻ പദ്ധതിയിട്ടിരുന്നതെങ്കിലും ജോലികൾ ഉദ്ദേശിച്ച വേഗം കൈവരിച്ചില്ല. ആദ്യ ഇടനാഴിയുടെ നിർമ്മാണം ഇക്കഴിഞ്ഞ ഒക്ടോബറിൽ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ നീണ്ടുപോയത് നിർമ്മാണത്തെ
‘മലയാളികൾക്ക് എന്നെ ഇഷ്ടമാണ്’: പരാമര്‍ശം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ഡികെ ശിവകുമാർ
കോഗിലുവിൽ നടന്ന ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് താൻ പറഞ്ഞത് കേരളീയരെക്കുറിച്ചല്ലെന്നും കേരള സർക്കാരിൻ്റെ ഇടപെടലിനെക്കുറിച്ചാണെന്നും, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജീവ് ചന്ദ്രശേഖർ തൻ്റെ പ്രസ്താവന വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ‘കേരളത്തിലെ ജനങ്ങൾക്ക് തന്നെ ഇഷ്ടമാണ്’. മലയാളികളുകളുമായി നല്ല ബന്ധമാണുള്ളത്. ഞാൻ അവിടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകും. അവിടെ നമ്മുടെ സർക്കാർ രൂപീകരിക്കും. ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്.’ ശിവകുമാർ പറഞ്ഞു.
ഗുരുദേവൻ ഭാവിയിലേക്കുള്ള വഴികാട്ടി: ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ
ശ്രീനാരായണ ഗുരുവിനെ ഭാവിയിലേക്കുള്ള വഴികാട്ടിയായാണ് ലോകം വിലയിരുത്തുന്നതെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ. 93-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.ശിവഗിരി മഠത്തിലെത്തിയ ഉപരാഷ്ട്രപതി മഹാസമാധിയിൽ പ്രാർത്ഥിച്ച് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ശ്രീനാരായണ ധർമ്മ സംഘം പ്രസിഡണ്ട് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഗവർണർ രാജേന്ദ്രവിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയായിരുന്നു. ശശി തരൂർ എം.പി, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ്, ശ്രീനാരായണ ധർമ്മ സംഘം ജനറൽ സെക്രട്ടറി
ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 3 പ്രതികളെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ 3 പ്രതികളെയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ വ്യാപാരി ഗോവർധൻ, സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരെയാണ് എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങുന്നത്. കസ്റ്റഡി കാലാവധി ഒരു ദിവസമാണ്.ചൊവ്വാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണ സംഘം ഇതിനായി
പുതുവർഷാഘോഷം; ബിഎംടിസി 140 അധിക സർവീസുകൾ നടത്തും
പുതുവർഷാഘോഷത്തിൻ്റെ ഭാഗമായി ഭാഗമായി ബിഎംടിസി തിരക്കേറിയ റൂട്ടുകളിൽ 140 അധിക സർവീസുകൾ നടത്തും. ഇന്നു രാത്രി 11 മുതൽ പുലർച്ചെ 3വരെയാണു സർവീസുകൾ. മജസ്റ്റിക്, എം ജി റോഡ്, കോറമംഗല, ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ്, സർജാപുര, കെങ്കേരി, യെലഹങ്ക, ശാന്തിനഗർ, ബനശങ്കരി, കെ ആർ മാർക്കറ്റ്, ശിവാജി നഗർ എന്നിവിടങ്ങളിലേക്കാണു സർവീസുകൾ.
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് തുടർച്ചയായി പരോള്‍ നൽകുന്നതിൽ വിമർശനവുമായി ഹൈക്കോടതി
ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികള്‍ക്ക് തുടർച്ചയായി പരോള്‍ നൽകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. ടി.പിക്കേസ് പ്രതികൾക്ക് മാത്രം എന്തിനാണ് നിരന്തരം പരോൾ നൽകുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ടി.പി വധക്കേസിൽ നിലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ജ്യോതി ബാബു. ജ്യോതി ബാബുവിന്റെ പരോള്‍ അപേക്ഷ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ വിമര്‍ശനം. 12-ാം പ്രതിയാണ് ജ്യോതി ബാബു. ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനാണ് പരോളിനായി ജ്യോതി ബാബു അപേക്ഷ നൽകിയത്. എന്നാൽ കോടതി ഈ
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത് നടക്കും. മൃതദേഹം കൊച്ചിയിൽനിന്ന് രാത്രിയോടെ തിരുവനന്തപുരത്തെക്ക് കൊണ്ടുപോകും. നാളെ രാവിലെ സംസ്കാര കർമങ്ങൾ ആരംഭിക്കും. പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു. എളമക്കരയിലെ രാജീവ് നഗറിലെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് മോഹൻലാലും ഭാര്യ സുചിത്രയും വീട്ടിലുണ്ടായിരുന്നു. നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേശ് പിഷാരടി, ആന്റോ ജോസഫ് തുടങ്ങിയവർ എളമക്കരയിലെ വസതിയിലെത്തിയിരുന്നു.
കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം പ്രതിനിധിസംഘത്തിന് കൈമാറി
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കർണ്ണാടക സർക്കാർ നൽകുന്ന ഭവന സമുച്ചയത്തിൻ്റെ ചിത്രം മുസ്‌ലിംലീഗ് പ്രതിനിധിസംഘത്തിന് ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ കൈമാറി. സംഭവത്തിൽ മുസ്ലിംലീഗിൻ്റെയും എ.ഐ.കെ.എം.സി.സിയുടെയും ഇടപെടലിനെ മന്ത്രി പ്രശംസിക്കുകയും പുനരധിവാസ പദ്ധതിയെക്കുറിച്ചു വിശദീകരിക്കുകയും ചെയ്‌തു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നസീർ അഹമ്മദ് എം എൽ സി , മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, അസി. സെക്രട്ടറി അഡ്വ. വികെ ഫൈസൽ ബാബു, യൂത്ത് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സംഘടിപ്പിച്ചു
സത്യം മറച്ച്, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഹൃദയശൂന്യമായ കാലത്തെയാണ് സത്യാനന്തരകാലമെന്നു വിവക്ഷിക്കപ്പെടുന്നതെന്നും, സത്യവും അസത്യവും വേർതിരിക്കാനാവാത്തവിധം അന്ധകാരം വ്യാപിക്കുകയാണെന്നും ഈ വ്യാജ നിർമ്മിതികളെ അതിജീവിക്കാൻ ഓരോരുത്തരും തയ്യാറാവണമെന്നാണ് കാലം ആവശ്യപ്പെടുന്നതെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ കെ ആർ കിഷോർ അഭിപ്രായപ്പെട്ടു. ശാസ്ത്രത്തേയും, ചരിത്രത്തെയും അകറ്റി, സത്യവിരുദ്ധതയും നുണകളും പ്രചരിപ്പിച്ചു പൊതുബോധ നിർമ്മിതി നടത്തി അധികാരം കൈവരിക്കുന്ന പ്രവണത തൊണ്ണൂറുകളിൽ ആരംഭിച്ചെങ്കിലും ഇരുപ