വയനാട്ടിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം; അയൽവാസിയെ പോലീസ് അറസ്റ്റ് ചെയ്‌തു
വയനാട് പുൽപ്പള്ളിയിൽ സ്കൂൾ വിദ്യാർഥിനിക്ക് നേരെ ആസിഡ് ആക്രമണം. പ്രിയദർശിനി ഉന്നതിയിലെ 14 വയസുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പെൺകുട്ടിയെ ഗുരുതരമായി പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ പെണ്‍കുട്ടിയുടെ കണ്ണിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അയൽവാസിയായ രാജു ജോസ് (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇയാൾ കുട്ടിയുടെ സ്റ്റുഡൻറ് പോലീസ് യൂണിഫോം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിൽ പ്രകോപിതനായാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇന്നലെ രാത്രി
സുവർണ കർണാടക കേരള സമാജം ക്വിസ് മത്സരവും കുടുംബ സംഗമവും ഫെബ്രുവരി 1ന്
സുവർണ കർണാടക കേരള സമാജം, അവലഹള്ളി സോൺ കുടുംബസംഗമവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 1 ഞായറാഴ്‌ച വൈകുന്നേരം 6 മണിക്ക് KIA ഷോറൂമിന് പിന്നിലുള്ള GHPS അവലഹള്ളി ഇന്ദിരാഗാന്ധി സ്കൂൾ ഹാളിൽ ആണ് പരിപാടി നടക്കുക. കലാപരിപാടികൾ, ക്വിസ് മത്സരം, ജന്മദിനാഘോഷം, കേക്ക് മുറിക്കൽ എന്നിവ ഉണ്ടായിരിക്കും. ഷീബ എസ്, ബിപിൻ വി കെ, ആൻസൺ കെ എന്നിവർ നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 8848905297 വിളിക്കുക.
ഓരോ വോട്ടും പവിത്രമായാൽ മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളൂ: മുഖ്യമന്ത്രി സിദ്ധരാമയ്യ
തെരഞ്ഞെടുപ്പ് സുരക്ഷ സംവിധാനങ്ങളുടെ വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഓരോ വോട്ടും പവിത്രമായാൽ മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലുകളിൽ പുരട്ടിയ മഷി എളുപ്പത്തിൽ തുടച്ചുമാറ്റാൻ കഴിയുമെന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിരലിൽ പുരട്ടുന്ന മഷി സാനിറ്റൈസർ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ചുമാറ്റാൻ സാധിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മിഡിയ വിഡിയോകളും വ്യക്തമാക്കുന്നത്. ഇത് തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തുന്നുവെന്ന്
അണ്ടര്‍ 19 ഏകദിന ലോകകപ്പ്; ഇന്ന് ഇന്ത്യ – ബംഗ്ലാദേശ് പോരാട്ടം
അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും ഇന്ന് ഏറ്റുമുട്ടും. സമീപകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ഉലച്ചിൽ മത്സരത്തെ ശ്രദ്ധേയമാക്കുന്നുണ്ട്. സിംബാബ്വെയിലെ ബുലവായോ ക്യൂൻസ് സ്പോര്‍ട്സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം തുടങ്ങുക. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലാദേശില്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍നിന്ന് ഒഴിവാക്കിയതോടെയാണ് ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് ബന്ധം തീര്‍ത്തും വഷളായത്. ഇതിനെ തുടർന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍
തുഷാഗ്നി നാടകം ഇന്ന്
ബെംഗളൂരു ലോക് ഡൗൺ ആർട്സ് വർക്സിന്റെ നാടകമായ ‘തുഷാഗ്നി’ ഇന്ന് വൈ റ്റ്ഫീൽഡ് ജാഗ്രതി തിയേറ്ററിൽ അവതരിപ്പിക്കും. ബാംഗ്ലൂർ കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് നാടകം അവതരിപ്പിക്കുന്നത്. വൈകീട്ട് 3.30-നും 7.30-നും നാടകാവതരണമുണ്ടാകും. അനിൽതിരുമംഗലമാണ് രചന യും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 9071360206, 9036363062.
നന്ദിഹിൽസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു
ബെംഗളുരു നന്ദിഹിൽസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല മഞ്ഞാടി എബനേസർ വീട്ടിൽ പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ (യുഎസ്) മകൾ പെർസിസ് ഹാബേൽ ജോസഫ് (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സഹോദരൻ പ്രത്യാശിൻ്റെ കൂടെ നന്ദിഹിൽസ് സന്ദർശിക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ ഹംപിൽ തട്ടി മറിഞ്ഞതോടെ പെർസീസ് റോഡിലേക്ക് തെറിച്ചു വീണു. പ്രത്യാശിന് നിസാര പരുക്കേറ്റു. യെലഹങ്ക ജനറൽ
സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ ലക്കുണ്ഡി ഗ്രാമത്തില്‍ നിധി വേട്ടയ്ക്ക് ആരംഭം
കർണാടകയിലെ ലക്കുണ്ഡി ഗ്രാമത്തിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ കണ്ടെത്തിയതിന് പിന്നാലെ നിധി വേട്ട ആരംഭിച്ച് കര്‍ണാടക സര്‍ക്കാര്‍. ഗഡാഗ് ജില്ലയില്‍ വാസ്തുവിദ്യാ പൈതൃകത്തിന് പേരുകേട്ട ചരിത്ര പ്രസിദ്ധമായ ലക്കുണ്ഡി ഗ്രാമത്തിൽ വീട് നിർമ്മാണത്തിനിടെയാണ് സ്വർണാഭരണങ്ങൾ കണ്ടെത്തിയത്. പിന്നാലെ കർണാടക സർക്കാർ നിധി വേട്ട ആരംഭിക്കുകയായിരുന്നു. ലക്കുണ്ഡി കോട്ട് വീരഭദ്രേശ്വര ക്ഷേത്രത്തിൻ്റെ പരിസരത്ത് നിന്ന് ഖനനം ആരംഭിക്കാൻ കര്‍ണാടക സർക്കാർ തീരുമാനിച്ചു. ടൂറിസം വകുപ്പ്, മ്യൂസിയം, പുരാവസ്തു വകുപ്പ്, ലക്കുണ്ഡി പൈതൃക വികസന
ജാലഹള്ളി സെൻറ് തോമസ് ഫൊറോന പള്ളി തിരുന്നാൾ കൊടിയേറി
ജാലഹള്ളി സെൻറ് തോമസ് ഫൊറോന പള്ളി തിരുന്നാളിന് ഇന്നലെ വൈകിട്ട് 6 മണിക്ക് വികാരി ജനറൽ മോൺ സണ്ണി കുന്നംപടവിൽ സി എം എഫ് കൊടിയേറ്റി. കുർബ്ബാനക്ക് ദാസറഹള്ളി സെൻറ് ജോസഫ് & ക്ലാരറ്റ് പള്ളി വികാരി ഷിബു കലാശിയിൽ സി എം എഫ് നേതൃത്യം നൽകി. തുടർന്നു അമ്പെടുക്കൽ ചടങ്ങു നടന്നു. ഇന്ന് വൈകിട്ടു 6 മണിക്ക് ജക്കൂർ സെൻറ് ഫ്രാൻസിസ് ഡീ സെൽസ് പള്ളി വികാരി ഫാദർ
മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: ജാമ്യഹർജി വിധി ഇന്ന്
റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജി വിധി ഇന്ന്. വെള്ളിയാഴ്ച നീണ്ട വാദത്തിനുശേഷം തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് വിധി പറയുന്നതിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രതി വാദിയെയും സാക്ഷികളെയും സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്നും ഉന്നതബന്ധങ്ങളുള്ള ആളാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. വാദി വിദേശത്താണെന്നും നാട്ടിലെത്തിയാൽ ഭീഷണിയുണ്ടെന്നും ഇതുകൊണ്ടാണ് എത്താത്തതെന്നും അറിയിച്ചു. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഇവിടെ നടന്നതെന്നും പ്രതിയും വാദിയുമായി നടന്നിട്ടുള്ള ചാറ്റ് വിവരങ്ങളും ശബ്ദ
ബാംഗ്ലൂർ നഗരത്തിലെ കുറ്റക്യത്യങ്ങളിൽ ഗണ്യമായ കുറവ്: സിറ്റി പൊലീസ്
ബാംഗ്ലൂർ നഗരത്തിലെ കുറ്റക്യത്യങ്ങളിൽ ഗണ്യമായ കുറവുണ്ടായതായി സിറ്റി പൊലീസ്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം കവർച്ച കേസുകൾ 47 ശതമാനവും, കവർച്ച 21 ശതമാനവും, പിടിച്ചുപറി 53 ശതമാനവും, വാഹന മോഷണങ്ങൾ 19 ശതമാനവും കുറവ് രേഖപ്പെടുത്തിയാതായി സിറ്റി പൊലീസ് പറഞ്ഞു. എന്നാൽ കൊലപാതകക്കേസുകൾ മാറ്റമില്ലാതെ തുടരുകയാണ്. 2025ൽ നഗരത്തിൽ 191 കൊലപാതകക്കേസുകൾ റിപ്പോർട്ട് ചെയ്‌തു. 2024ൽ ഇത് 185 ആയിരുന്നു. കഴിഞ്ഞ മൂന്ന് നാല് വർഷത്തിനുള്ളിൽ കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ