ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. ഹൗറയ്ക്കും ഗുവാഹത്തിക്കും ഇടയിലെ മാൽഡ ടൗൺ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുന്നത്. വന്ദേഭാരത് സ്ലീപ്പർ ട്രെയിന്‍ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുണ്ടെങ്കിലും 130 കിലോമീറ്റർ വേഗതയിലായിരിക്കും ഓടുക. തുടർന്ന് നടക്കുന്ന ചടങ്ങിൽ 3000 കോടിയിലധികം രൂപയുടെ റെയിൽ റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന്
തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു അപ്പീൽ നൽകി
തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജു അപ്പീൽ നൽകി. തടവുശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപ്പീൽ നൽകിയത്. ഹർജി ശനിയാഴ്ച കോടതി പരിഗണിക്കും. തൊണ്ടിമുതൽ കേസിൽ ആന്‍റണി രാജുവിനും കെ.എസ്. ജോസിനും നെടുമങ്ങാട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് കോടതി മൂന്ന് വര്‍ഷമാണ് തടവുശിക്ഷ വിധിച്ചത്. കേസിൽ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ജനുവരി മൂന്നിനാണ് ശിക്ഷ വിധിച്ചത്. തെളിവ് നശിപ്പിക്കലിന് മൂന്ന് വർഷം തടവും 10,000 രൂപ
സമസ്ത സമ്മേളനം: ബാംഗ്ലൂർ ജില്ലാ പ്രീ ക്യാമ്പ് സംഘടിപ്പിച്ചു
സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പഠന ക്യാമ്പിലേക്ക് ബാംഗ്ലൂർ ജില്ലയിൽ നിന്നും രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കുള്ള പ്രീ ക്യാമ്പ് സംഘടിപ്പിച്ചു.മാർക്കം റോഡ് എ.കെ ബാങ്കറ്റ് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് ഹംസ ഫൈസി ഖിറാഅത്ത് അവതരിപ്പിക്കുകയും എസ്.കെ.ജെ. എം ജില്ലാ സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതം ആശംസിക്കുകയും ചെയ്തു . എസ്.കെ. ജെ.എം ബാംഗ്ലൂർ ജില്ലാ ട്രഷറർ ഹുസൈനാർ ഫൈസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട്
കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗത്തിൻ്റെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം; ജനുവരി 18 മുതൽ 25 വരെ
കെ.എൻ.എസ്.എസ് കൊത്തന്നൂർ കരയോഗം ശ്രീ ചാമുണ്ഡേശ്വരി അമ്മൻവര ക്ഷേത്രത്തിൽ ജനുവരി 18 മുതൽ 25 വരെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നു. യജ്ഞാചാര്യനായി കണ്ടമംഗലം പരമേശ്വരൻ നമ്പൂതിരി നേതൃത്വം നൽകും; സഹാചാര്യന്മാരായി പാറക്കോട് കൃഷ്ണൻ നമ്പൂതിരി (പാരായണം), മേയ്ക്കാട് വിഷ്ണു നമ്പൂതിരി (പൂജ) എന്നിവർ പങ്കെടുക്കും.കൂടുതൽ വിവരങ്ങൾക്ക് 7899763355, 9886649966.
കാഞ്ഞങ്ങാട്ട് സ്കൂളിൽ മോഷണം; അഞ്ച് ലാപ്ടോപ്പുകളും പണവും കവർന്നു
കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂളിൽ മോഷണം. കാഞ്ഞങ്ങാട് അതിഞ്ഞാലിലെ അജാനൂർ ഗവ. മാപ്പിള എൽ പി സ്കൂളിലാണ് മോഷണം നടന്നത്. അഞ്ച് ലാപ്ടോപ്പുകളും പണവുമാണ് കവർന്നത് ക്ലാസ് റൂം, സ്കൂൾ ഓഫീസ് മുറി, ഗോഡൗൺ എന്നിവ കുത്തിത്തുറന്ന നിലയിലായിരുന്നു. പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്. കുട്ടികൾ ഉപയോഗിക്കുന്ന അഞ്ച് ലാപ്ടോപ്പുകളാണ് കള്ളൻ കൊണ്ടുപോയത്. കുട്ടികളുടെ സഞ്ജയ്ക സമ്പാദ്യ പദ്ധതിയിലെ പണവും മോഷ്ടിച്ചു.സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ജെ സി ഡാനിയേല്‍ പുരസ്കാരം ശാരദയ്ക്ക്
2024ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് അവാർഡ്. സംസ്ഥാന സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമാണ് അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്ന അവാര്‍ഡ്. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് ഇക്കാര്യം അറിയിച്ചത്.പരമോന്നത ചലച്ചിത്ര ബഹുമതി ലഭിക്കുന്ന 32-ാമത്തെ ചലച്ചിത്രപ്രതിഭയാണ് ശാരദ. പുരസ്‌കാരം ജനുവരി 25ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോണിൻ്റെ പ്രതിമാസ യോഗം നാളെ
ബാംഗ്ലൂർ കേരള സമാജം, മല്ലേശ്വരം സോണിൻ്റെ പ്രതിമാസ യോഗം നാളെ ദൊഡ്ഡബൊമ്മസാന്ദ്രയിലുള്ള സമാജം ഓഫീസിൽ (കെ എൻ ഇ പബ്ലിക് സ്‌കൂൾ) വച്ചു നടക്കും. യോഗത്തിൽ നോർക്ക റൂട്ട്സ് ബാംഗ്ളൂരിലെ പ്രവർത്തനങ്ങളെക്കുറിച്ചും വിവിധ നോർക്ക പദ്ധതികളെക്കുറിച്ചും നോർക്ക ഡെവലപ്മെൻറ് ഓഫീസർ റീസ രഞ്ജിത്ത് വിശദീകരിക്കും. നാളെ വൈകുന്നേരം 6.30ന് ആണ് പരിപാടി. നോർക്കയുടെ വിവിധ പദ്ധതികളും ആനുകൂല്യങ്ങളും അറിയുന്നതിനുള്ള മികച്ച അവസരമാണിതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ പോൾ പീറ്റർ
നോർക്ക ഇൻഷുറൻസ് അപേക്ഷകൾ കൈമാറി
കർണ്ണാടക മലയാളി കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഇൻഷുറൻസ് / തിരിച്ചറിയൽ കാർഡിനുള്ള 11ാം ഘട്ട പൂരിപ്പിച്ച അപേക്ഷകൾ ദാസറഹള്ളി സോൺ അസോസിയേഷൻ ജനറൽ സെക്രട്ടറി ദീപക് എം നായർ, നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി.
കൊച്ചിയിൽ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി എളമക്കരയിൽ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. മകൾക്ക് വിഷം കൊടുത്ത ശേഷം പിതാവ് ജീവനൊടുക്കിയെന്നാണ് നിഗമനം. പാണാവള്ളി സ്വദേശി പവിശങ്കറും മകൾ ആറു വയസ്സുള്ള വാസുകിയേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറത്ത് 14 കാരി കൊല്ലപ്പെട്ട സംഭവം; പ്രായപൂർത്തിയാകാത്ത ആൺസുഹൃത്ത് കസ്റ്റഡിയിൽ
മലപ്പുറം തൊടിയ പുലത്ത് 14 കാരിയായ പെൺകുട്ടിയെ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂർത്തിയാകാത്ത ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ 9.30ന് കുട്ടി കരുവാരകുണ്ട് സ്കൂൾ പടിയിൽ ബസിറങ്ങി. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. പുള്ളിപ്പാടത്ത് കുറ്റിക്കാട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. സ്കൂൾ യൂണിഫോമിലായിരുന്നു കുട്ടിയുടെ മൃതദേഹം. സംഭവത്തില്‍ പ്ലസ് വൺ വിദ്യാർത്ഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം