ബെംഗളുരു നന്ദിഹിൽസിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല മഞ്ഞാടി എബനേസർ വീട്ടിൽ പാസ്റ്റർ ഹാബേൽ ജോസഫിൻ്റെ (യുഎസ്) മകൾ പെർസിസ് ഹാബേൽ ജോസഫ് (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ സഹോദരൻ പ്രത്യാശിൻ്റെ കൂടെ നന്ദിഹിൽസ് സന്ദർശിക്കാൻ പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ ഹംപിൽ തട്ടി മറിഞ്ഞതോടെ പെർസീസ് റോഡിലേക്ക് തെറിച്ചു വീണു. പ്രത്യാശിന് നിസാര പരുക്കേറ്റു. യെലഹങ്ക ജനറൽ ആശുപത്രി യിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പെർസീസിൻ്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സംസ്കാരം ഇന്ന് രാവിലെ 9.30 നു ഹൊറമാവ് അഗര ഐപിസി സഭാ ആസ്ഥാനത്തെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ സെമിത്തേരിയിൽ നടക്കും..
മാതാവ്: പരേതയായ ജെസി ഹാബേൽ ജോസഫ്. സഹോദരൻ തേജസ്സ്