തെരഞ്ഞെടുപ്പ് സുരക്ഷ സംവിധാനങ്ങളുടെ വിശ്വാസ്യതയിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഓരോ വോട്ടും പവിത്രമായാൽ മാത്രമേ ജനാധിപത്യം നിലനിൽക്കുകയുള്ളുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ. മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിരലുകളിൽ പുരട്ടിയ മഷി എളുപ്പത്തിൽ തുടച്ചുമാറ്റാൻ കഴിയുമെന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിരലിൽ പുരട്ടുന്ന മഷി സാനിറ്റൈസർ പോലുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ തുടച്ചുമാറ്റാൻ സാധിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകളും സോഷ്യൽ മിഡിയ വിഡിയോകളും വ്യക്തമാക്കുന്നത്. ഇത് തെരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതര ആശങ്ക ഉയർത്തുന്നുവെന്ന് സിദ്ധരാമയ്യ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

Related Posts