സ്വർണക്കൊള്ള കേസ്; കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായി സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. അത്യാഹിത വിഭാഗത്തില്‍ എത്തിച്ചതിന് പിന്നാലെ ഹൃദ്രോഗവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ വൈകുന്നേരം ശങ്കരദാസ് കഴിഞ്ഞിരുന്ന സ്വകാര്യ ആശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി അദ്ദേഹത്തെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിരുന്നു.
അനധികൃത വാഹനപാര്‍ക്കിംഗ്: ഏഴു ദിവസത്തിനകം ഈടാക്കിയ പിഴ 61,86,650 രൂപ
സംസ്ഥാനത്ത് അനധികൃത വാഹന പാര്‍ക്കിംഗിലൂടെ കഴിഞ്ഞ ഏഴുദിവസത്തികം ഈടാക്കിയ പിഴ 61,86,650 രൂപ. റോഡ് യാത്ര സുരക്ഷിതമാക്കുന്നതിനും ഗതാഗതതടസം ലഘൂകരിക്കുന്നതിനും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമായി അനധികൃതമായി റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ കേരള പോലീസിന്റെ ട്രാഫിക് ആന്‍ഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 2026 ജനുവരി ഏഴു മുതല്‍ 13 വരെ ഏഴ് ദിവസം നീണ്ട പരിശോധനയില്‍ 23,771 വാഹനങ്ങളില്‍ നിന്നായിട്ടാണ് ഈ പിഴ
ഡി.കെ.ശിവകുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി
ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം കണ്ടു. കർണാടക കോൺഗ്രസിലെ അധികാര തർക്കം രൂക്ഷമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുമായി ഡി.കെ.ശിവകുമാർ ചർച്ച നടത്തിയത്. കർണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി എന്നാണ് റിപ്പോർട്ട്. അതേസമയം ഡി.കെ അസം നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള നേതൃയോഗത്തിൽ പങ്കെടുക്കുകയും ചെയ്തു. അതിനിടെ കർണാടകയിലെ ഊർജ മന്ത്രി കെ.ജെ. ജോർജും രാഹുൽ ഗാന്ധിയെ കണ്ടു. സംസ്ഥാന കോൺഗ്രസിലെ പ്രശ്നങ്ങൾ
റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണത്തിന് സാധ്യത; അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു
റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ഭീകരാക്രമണത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരവാദ ഗ്രൂപ്പുകളും ഖാലിസ്ഥാൻ അനുകൂല സംഘടനകളും ആക്രമണത്തിന് പദ്ധതിയിടുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നടപടി. ഡൽഹി, ഹരിയാന, പഞ്ചാബ് ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഈ ഗ്രൂപ്പുകൾ ശക്തമാണെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ജനത്തിരക്കേറിയ സ്ഥലങ്ങളിലും തന്ത്രപ്രധാന മേഖലകളിലും കർശന സുരക്ഷയൊരുക്കാനും നിരീക്ഷണം ശക്തമാക്കാനും സുരക്ഷാ ഏജൻസികൾക്ക് സർക്കാർ
രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു
രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗുവാഹത്തിക്കും ഹൗറയ്ക്കും ഇടയിലാണ് ഈ സ്ലീപ്പർ ട്രെയിൻ ഓടുന്നത്. കൂടാതെ ഗുവാഹത്തി (കാമാഖ്യ)-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വെർച്വലായി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. രണ്ടുദിവസത്തെ ബംഗാൾ – അസം സന്ദർശനത്തിനിടെ ട്രെയിൻ, റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. മാൾഡയിൽ, 3,250 കോടിയിലധികം രൂപയുടെ ഒന്നിലധികം റയിൽ, റോഡ് അടിസ്ഥാന
കേരള കോൺഗ്രസ് വന്നാല്‍ സ്വാഗതം ചെയ്യും: പി കെ കുഞ്ഞാലിക്കുട്ടി
കേരള കോണ്‍ഗ്രസിൻ്റെ മുന്നണി മാറ്റത്തില്‍ പ്രതീക്ഷയര്‍പ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ആശയപരമായി യോജിക്കാത്തവര്‍ വന്നാല്‍ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനമെന്നും, കേരള കോണ്‍ഗ്രസിനോട് ആശയപരമായി വിയോജിപ്പില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍ഡിഎഫിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് നേരത്തെ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.
ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഈ സാഹചര്യത്തിൽ സെഷന്‍സ് കോടതിയെ സമീപിച്ചേക്കും. മൂന്നാമത്തെ ബലാത്സംഗപരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് യുവതി രാഹുലിനെതിരായ പരാതിയില്‍ ഉയര്‍ത്തിയത്. പ്രോസിക്യൂഷൻ്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രോസിക്യൂഷന്‍റെ ആവശ്യം പരിഗണിച്ച് അടച്ചിട്ട കോടതി മുറിയിലായിരുന്നു രാഹുല്‍ മാങ്കുട്ടത്തിൻ്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിച്ചത്.
കെ.എൻ.എസ്സ്.എസ്സ് തിരുവാതിര ആഘോഷം സംഘടിപ്പിച്ചു
കെ.എൻ.എസ്സ്.എസ്സ്, എം എസ്സ് നഗർ കരയോഗം മഹിളാ വിഭാഗം ജനനിയുടെ നേതൃത്വത്തിൽ തിരുവാതിര ആഘോഷം സംഘടിപ്പിച്ചു. കരയോഗം ഓഫീസിൽ വച്ചു നടന്ന പരിപാടി കരയോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം, യുത്ത് വിംഗ് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ജനനി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളിയും, മറ്റ് കലാപരിപാടികളും അരങ്ങേറി.
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25ന്
തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. ‘പ്രകൃതി ചികിത്സ: രീതിശാസ്ത്രവും കാര്യകാരണങ്ങളും’ എന്ന വിഷയത്തിൽ ഡോ.ശങ്കരൻ മണിപ്പുഴ സംസാരിക്കും. പുഷ്പ കാനാട് ചർച്ച ഉദ്ഘാടനം ചെയ്യും. പി. മോഹൻദാസ് അധ്യക്ഷത വഹിക്കും.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 9964113800.
ചിന്നക്കനാൽ ഭൂമി കേസ്; മാത്യു കുഴല്‍നാടന്റെ മൊഴിയെടുത്ത് വിജിലന്‍സ്
ചിന്നക്കനാലില്‍ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന കേസില്‍ മാത്യു കുഴല്നാടന് എംഎല്‍എയുടെ മൊഴിയെടുത്ത് വിജിലന്‍സ്. വിജിലന്‍സ് ആസ്ഥാനത്തേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുപ്പ്.സ്ഥലം വാങ്ങിയതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് എംഎല്‍എ മൊഴി നല്കി. പോക്കുവരവ് ചെയ്യും മുന്‍പ് മിച്ചഭൂമി കേസ് ഉണ്ടായിരുന്നോയെന്ന് അറിയില്ലെന്നും അദ്ദേഹം മൊഴി നല്കി.