രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. ഗുവാഹത്തിക്കും ഹൗറയ്ക്കും ഇടയിലാണ് ഈ സ്ലീപ്പർ ട്രെയിൻ ഓടുന്നത്. കൂടാതെ ഗുവാഹത്തി (കാമാഖ്യ)-ഹൗറ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ വെർച്വലായി പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

രണ്ടുദിവസത്തെ ബംഗാൾ – അസം സന്ദർശനത്തിനിടെ ട്രെയിൻ, റോഡ് പദ്ധതികൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. മാൾഡയിൽ, 3,250 കോടിയിലധികം രൂപയുടെ ഒന്നിലധികം റയിൽ, റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് മോദി ഒരു പൊതു ചടങ്ങിൽ തറക്കല്ലിടും.

വിമാനയാത്രയ്ക്ക് സമാനമായ അനുഭവം നൽകുന്നതിനായുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആധുനിക ഭാരതത്തിൻ്റെ വർദ്ധിച്ചുവരുന്ന ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായകമാകുന്ന തരത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് പൂർണ്ണമായും എയർ കണ്ടീഷൻ ചെയ സ്ലീപ്പർ ട്രെയിനാണ്. ഹൗറ -ഗുവാഹത്തി (കാമാഖ്യ) റൂട്ടിൽ യാത്രാ സമയം ഏകദേശം 25 മണിക്കൂർ കുറയ്ക്കും. മോദി വിദ്യാർത്ഥികളോടൊപ്പം സഞ്ചരിച്ചും സംവദിച്ചു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ ആദ്യമായി യാത്ര ചെയ്ത വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിച്ചു. യാത്രയ്ക്കിടെ മോദി അവരുമായി സംവദിക്കുകയും അവരുടെ കവിതകൾ കേൾക്കുകയും ചെയ്തു മോദി അവരുമായി സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.

പശ്ചിമ ബംഗാളിൽ നാല് റെയിൽവേ പദ്ധതികൾക്ക് മോദി തറക്കല്ലിട്ടു. ബാലുർഘട്ടിനും ഹിലിക്കും ഇടയിലുള്ള പുതിയ റയിൽ പാത, ന്യൂ ജൽപൈഗുരിയിലെ അടുത്ത തലമുറ ചരക്ക് അറ്റകുറ്റപ്പണി സൗകര്യങ്ങൾ, ജൽപൈഗുരി ജില്ലയിലെ വന്ദേ ഭാരത് ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യങ്ങളുടെ നവീകരണം, സിലിഗുരി ലോക്കോ ഷെഡിൻ്റെ നവീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Related Posts