കെ.എൻ.എസ്സ്.എസ്സ്, എം എസ്സ് നഗർ കരയോഗം മഹിളാ വിഭാഗം ജനനിയുടെ നേതൃത്വത്തിൽ തിരുവാതിര ആഘോഷം സംഘടിപ്പിച്ചു.
കരയോഗം ഓഫീസിൽ വച്ചു നടന്ന പരിപാടി കരയോഗം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. കരയോഗം, യുത്ത് വിംഗ് ഭാരവാഹികൾ ചടങ്ങിൽ പങ്കെടുത്തു. ജനനി അംഗങ്ങൾ അവതരിപ്പിച്ച തിരുവാതിരകളിയും, മറ്റ് കലാപരിപാടികളും അരങ്ങേറി.