ശബരിമല സ്വർണക്കടത്തിൽ സ്ഥിരീകരണം; റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും
ശബരിമലയിൽ സ്വർണ്ണക്കടത്ത് നടന്നതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം. വിഎസ്എസ്സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. ശാസ്ത്രീയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണ്ണം കുറവ് വന്നതായി കണ്ടെത്തി. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. റിപ്പോർട്ട് എസ്ഐടി നിഗമനങ്ങൾ സഹിതം നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. എഡിജിപി എച്ച് വെങ്കിടേഷാണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്. കൊല്ലം വിജിലൻസ് കോടതിയിൽ കഴിഞ്ഞ
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് മോഷണം; മോഷ്ടിച്ചത് 5 ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങൾ
പാലക്കാട് പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ആഭരങ്ങൾ മോഷ്ടിച്ചു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 5 ലക്ഷത്തോളം വിലവരുന്ന വജ്രാഭരണങ്ങളാണ് മോഷ്ടിച്ചത്. പാലക്കാട് ഒറ്റപ്പാലത്ത് കണ്ണിയംപുറം ശ്രീരാംനഗറിൽ നന്ദകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഡയമണ്ട് പതിപ്പിച്ച സ്വർണമാല, സ്വർണമോതിരം എന്നിവയാണ് മോഷണം പോയത്. നന്ദകുമാറും കുടുംബവും വിദേശത്തായതിനാൽ ജനുവരി ഒന്നുമുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.ശനിയാഴ്ച ഇലക്ട്രിസിറ്റി ബിൽ വന്നിട്ടുണ്ടോയെന്ന് നോക്കാൻ നന്ദകുമാറിന്റെ ഭാര്യപിതാവ് എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ മുൻവശത്തെ
സമസ്ത സന്ദേശ റാലി നടത്തി
സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തോടനുബന്ധിച്ചു ബാംഗ്ലൂർ ജില്ലാ ജം ഇയ്യത്തുൽ മുഅല്ലിമീൻ്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് മെസ്സേജ് റാലി എന്ന പേരിൽ സമ്മേളന സന്ദേശ യാത്ര നടത്തി. ബാംഗ്ലൂരിലെ നീലസാന്ദ്ര ദർഗയിൽ വെച്ച് തുടങ്ങിയ പദയാത്ര എസ് ആർ കെ കൺവെൻഷൻ സെന്ററിൽ അവസാനിച്ചു. ബഷീർ ഫൈസി ദേശമംഗലം യാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് ഈ വരുന്ന ഫെബ്രുവരിയിൽ കാസർകോട്
മൈസൂരു പ്ലാനറ്റോറിയം അടുത്തമാസം തുറക്കും
മൈസൂർ സർവകലാശാലയുടെ കീഴിലുള്ള മൈസൂരു പ്ലാനറ്റോറിയം അടുത്തമാസം ആദ്യവാരം തുറക്കും. സർവകലാശാലയുടെ കീഴിലുള്ള ചാമുണ്ടി കുന്നുകളുടെ താഴ്വരയിലുള്ള മൂന്നര ഏക്കർ സ്ഥലത്ത് ശ്രീ ജയചാമരാജ വാഡിയാർ സെൻ്റർ ഫോർ ഹയർ ലേണിങ്സിലാണ് പദ്ധതി വരുന്നത്. മേൽക്കൂര താഴികക്കുടത്തിൻ്റെ ആകൃതിയിൽ മനോഹരമായാണ് പ്ലാനറ്റോറിയം ഒരുക്കുന്നത്. കേന്ദ്രത്തിൽനിന്നുള്ള അഞ്ച് കോടി രൂപയും എംപി ഫണ്ടിൽനിന്ന് 85 കോടിയും ചെലവഴിച്ചാണ് പ്ലാനറ്റോറിയത്തിൻ്റെ പ്രവൃത്തി നടക്കുന്നത്. പ്രപഞ്ചശാസ്ത്ര ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം എന്നിവയ്ക്കുള്ള ഒരു കേന്ദ്രമായായാണ്
വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയാർ: സുകുമാരന്‍ നായർ
വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വെള്ളാപ്പള്ളി നടേശന് ദീർഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ അദ്ദേഹം കയറിയതിനെ എന്തിനാണ് വിമർശിക്കുന്നത്. അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണം. എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്. എസ്എന്‍ഡിപിയും എന്‍എസ്എസും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും.
ആര്‍സിബിയുടെ ഹോം ഗ്രൗണ്ട് ചിന്നസ്വാമി തന്നെ; സര്‍ക്കാര്‍ അനുമതി നല്‍കി
ആര്‍സിബി ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ 2026ലെ ഐപിഎല്ലിൽ ഹോം ഗ്രൗണ്ടായി ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. കഴിഞ്ഞ ദിവസമാണ് വിഷയത്തില്‍ കർണാടക സർക്കാർ ചിന്നസ്വാമി സ്റ്റേഡിയത്തിന് ഔദ്യോഗികമായി അനുമതി നൽകിയത്. കഴിഞ്ഞ വർഷത്തെ കന്നി ഐപിഎൽ കിരീടധാരണത്തിനുശേഷം, ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന വിജയ പരേഡ് ദുരന്തത്തിൽ കലാശിച്ചതിനെ തുടര്‍ന്നാണ് സ്റ്റേഡിയത്തിന്‍റെ അനുമതി റദ്ദാക്കിയത്. അപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംഭവത്തിനുശേഷം,
ബെംഗളൂരുവിൽ ആയിരം കിടക്കയുള്ള ചാരിറ്റബിൾ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ അസിം പ്രേംജി ഫൗണ്ടേഷൻ
ബെംഗളൂരുവിൽ ആയിരം കിടക്കയുള്ള ചാരിറ്റബിൾ സൂപ്പർ സ്പെഷ്യാലിറ്റി & മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാൻ്റ് ആശുപത്രി സ്ഥാപിക്കാൻ അസിം പ്രേംജി ഫൗണ്ടേഷനുമായി കർണാടക സർക്കാർ ധാരണാപത്രം ഒപ്പിട്ടു. 4000 കോടി രൂപ ചെലവിടാനാണ് അസിം പ്രേംജി ഫൗണ്ടേഷൻ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ആശുപത്രി സ്ഥാപിക്കാൻ ഫൗണ്ടേഷൻ 1000 കോടി രൂപ നിക്ഷേപിക്കും. തുടർന്ന് ആശുപത്രിയുടെ നടത്തിപ്പുചെലവിനായി വർഷംതോറും 400 കോടിയോളം രൂപ വേറേയും ചെലവഴിക്കും. സൗജന്യനിരക്കിൽ അവയവമാറ്റശസ്ത്രക്രിയ നടത്തുന്ന
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ 18 റൺസ് ജയം
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യയ്ക്ക് ബംഗ്ലാദേശിനെതിരെ 18 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 238 റൺസ് എല്ലാവരും പുറത്തായി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്റെ പുതുക്കിയ വിജയലക്ഷ്യം. ബംഗ്ലാദേശ് 17.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ നിൽക്കേയാണ് മഴയെത്തിയത്. അപ്പോൾ 70 പന്തുകളും എട്ട് വിക്കറ്റുകളും കൈയിലിരിക്കേ 75 റൺസ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ
‘ജെൻസിക്ക് വിശ്വാസം ബിജെപിയെ, തിരുവനന്തപുരത്ത് ബിജെപിക്ക് ആദ്യത്തെ മേയറെ ലഭിച്ചു’; പ്രധാനമന്ത്രി
ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് പുതിയ തലമുറ (ജെൻസി) ബിജെപിയുടെ വികസന മാതൃകയിൽ വിശ്വാസം അർപ്പിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച്– ഏപ്രിൽ മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നു പ്രതീക്ഷിക്കുന്ന ബംഗാളിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും 3,250 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം ബിജെപിക്കു ലഭിക്കുന്ന സ്വീകാര്യതയെ സൂചിപ്പിക്കാനായി മുംബൈ കോർപറേഷൻ, തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പുകളിലെ നേട്ടങ്ങൾ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘‘മഹാരാഷ്ട്രയിലെ
ശ്രീ പഞ്ചമി പുരസ്കാരം ഗായകൻ എം ജി ശ്രീകുമാറിന്
ശ്രീ പഞ്ചമി പുരസ്‌കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം ജി ശ്രീകുമാറിന്. 50,000 രൂപയും ആര്‍ട്ടിസ്റ്റ് ദേവദാസ് രൂപകല്‍പ്പന ചെയ്ത വാഗ്ദേവതയുടെ ശില്‍പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അശ്വതി മഹോത്സവത്തിൻ്റെ ഒന്നാം ദിവസമായ 21ന് വൈകിട്ട് 7ന് തിരുവനന്തപുരം പേട്ട ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം കൈമാറും.