വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. വെള്ളാപ്പള്ളി നടേശന് ദീർഘകാലമായി ഒരു സമുദായത്തിന്റെ നേതാവാണ്. മുഖ്യമന്ത്രിയുടെ വാഹനത്തിൽ അദ്ദേഹം കയറിയതിനെ എന്തിനാണ് വിമർശിക്കുന്നത്. അദ്ദേഹത്തെ വിമർശിക്കുമ്പോൾ രാഷ്ട്രീയക്കാർ ജാഗ്രത പാലിക്കണം. എന്‍എസ്എസിന് രാഷ്ട്രീയപരമായി എല്ലാവരോടും ഒരേ സമീപനമാണ്.
എസ്എന്‍ഡിപിയും എന്‍എസ്എസും യോജിച്ചുപോകണമെന്ന അഭിപ്രായം അദ്ദേഹം പറഞ്ഞു. അതുമായി ബന്ധപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ല. സഹകരണ ആവശ്യം അദ്ദേഹം പറയുകയാണെങ്കില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനിക്കും.