പാലക്കാട് പൂ​ട്ടി​ക്കി​ട​ന്ന വീ​ട് കു​ത്തി​ത്തു​റ​ന്ന് ആ​ഭ​ര​ങ്ങ​ൾ മോഷ്ടിച്ചു. വീട്ടിലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 5 ല​ക്ഷ​ത്തോ​ളം വി​ല​വ​രു​ന്ന വ​ജ്രാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോഷ്ടിച്ചത്. പാലക്കാട് ഒ​റ്റ​പ്പാ​ല​ത്ത് ക​ണ്ണി​യം​പു​റം ശ്രീ​രാം​ന​ഗ​റി​ൽ ന​ന്ദ​കു​മാ​റി​ന്‍റെ വീ​ട്ടി​ലാ​ണ് കവർച്ച ന​ട​ന്ന​ത്. ഡ​യ​മ​ണ്ട് പ​തി​പ്പി​ച്ച സ്വ​ർ​ണ​മാ​ല, സ്വ​ർ​ണ​മോ​തി​രം എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്. ന​ന്ദ​കു​മാ​റും കു​ടും​ബ​വും വി​ദേ​ശ​ത്താ​യ​തി​നാ​ൽ ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വീ​ട് പൂ​ട്ടി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു.
ശ​നി​യാ​ഴ്ച ഇ​ല​ക്ട്രി​സി​റ്റി ബി​ൽ വ​ന്നി​ട്ടു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ ന​ന്ദ​കു​മാ​റി​ന്‍റെ ​ ഭാ​ര്യ​പി​താ​വ് എ​ത്തി​യ​പ്പോ​ഴാ​ണ് വീട്ടിൽ മോ​ഷണം നടന്നതായി അ​റി​ഞ്ഞ​ത്. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്ത നി​ല​യി​ലാ​യി​രു​ന്നു. ഒ​റ്റ​പ്പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Posts