ദീപക്കിന്‍റെ മരണം: ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം നോർത്ത് സോൺ ഡിഐജി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഒരാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ഫെബ്രുവരി 19 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. അബ്ദുൾ റഹീം പൂക്കത്ത്, അഡ്വ. വി. ദേവദാസ് എന്നിവർ നൽകിയ പരാതികളിലാണ് നടപടി. കണ്ടന്‍റ്
ദൂരവാണിനഗർ കേരളസമാജത്തിൻ്റെ സോണൽ ഫെസ്റ്റിവലിന് സംഗീത നൃത്ത താള അഭിനയ സാന്ദ്ര പര്യവസാനം
സമാജം ഒരുക്കിയ ദിവസം മുഴുവൻ നീണ്ടു നിന്ന സംയുക്ത മേഖല കലോത്സവം ഒത്തു ചേരലിൻ്റെ സൗഹാർദ്ദ വേദിയും സംഗീത കാവ്യ നൃത്ത താള അഭിനയ കലകളുടെ ലയ സാന്ദ്ര പ്രതിഭോത്സവവുമായി പര്യവസാനിച്ചു. പ്രേക്ഷകർക്ക് കലയുടെ മാസ്മരിക അനുഭൂതി പകർന്ന അവിസ്മരണീയ അനുഭവമായി ഈ വർഷത്തെ കലോത്സവം. കേരളസമാജം ദൂരവാണിനഗറിൻ്റെ 8 സോണുകളിൽ ഉള്ള മലയാളികൾക്ക് കലാ പരിപാടികൾ അവതരിപ്പിക്കുവാൻ വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി നടത്തി വരുന്നതാണ് സംയുക്ത
മണ്ണാർക്കാട്ട് വീട്ടിലേയ്ക്ക് ടിപ്പർ ലോറി ഇടിച്ചു കയറി അപകടം; 4 പേർക്ക് പരിക്ക്
മണ്ണാർക്കാട്ടെ കൊന്നക്കോടിനു സമീപം ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി അപകടം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ടിപ്പർ ഡ്രൈവർക്കും വീട്ടിലെ വാടകയ്ക്ക് താമസിക്കുന്ന രണ്ടു പേർക്കും മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന വിദ്യാർഥിനിക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്. കൊന്നക്കോട് പാലേങ്ങൽ വീട്ടിൽ മുഹമ്മദ് ഷെരീഫിന്റെ മകൾ ഫാത്തിമ ഷിഫ (15), വീട്ടിലെ താമസക്കാരും തേനീച്ച കർഷകരുമായ അലക്സാണ്ടർ, ശേഖർ, ഡ്രൈവർ കാരാകുറുശി വലിയട്ട സ്വദേശി ആസിഫ്
ബിജെപി അധ്യക്ഷനായി ചുമതലയേറ്റ് നിതിന്‍ നബീന്‍
ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവര്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പങ്കെടുത്ത ചടങ്ങിലാണ് 45കാരനായ നിതിന്‍ നബീന്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. ഒരു മാസം ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രഡിഡണ്ടായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്കു
നയപ്രഖ്യാപനത്തിൽ ഗവര്‍ണര്‍ മാറ്റം വരുത്തി, വായിക്കാതെ വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി
കേരള നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നയ പ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ മാറ്റം വരുത്തുകയും വായിക്കാതെ വിടുകയും ചെയ്ത ഭാഗങ്ങൾ കൂട്ടി ചേർത്ത് മുഖ്യമന്ത്രി. നയപ്രസംഗത്തിൽ ഗവർണർ വായിക്കാതെ വിട്ട ഭാഗം മുഖ്യമന്ത്രി നിയമസഭയിൽ വായിച്ചു. ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതോടെ എതിർപ്പുമായി പിണറായി രംഗത്തെത്തുകയായിരുന്നു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. സ്പീക്കറും ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. ഗവർണർ വായിക്കാതെ വിട്ട ഭാഗങ്ങളും
ഇടുക്കിയിൽ വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ 3 വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ വെച്ച് പോലീസ് പിടികൂടി
വീട്ടില്‍ അതിക്രമിച്ചു കയറി 46 കാരിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ പ്രതി 3 വര്‍ഷത്തിനു ശേഷം കര്‍ണാടകയില്‍ അറസ്റ്റില്‍. ഇടുക്കി അടിമാലി ഇരുമ്പുപാലത്ത് ഒഴുകത്തടം ചൂരക്കുഴിയില്‍ ദിനൂപിനെ (38) ആണ് കര്‍ണാടകയിലെ ശിവമോഗയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുമ്പുപാലം സ്വദേശിനിയായ വീട്ടമ്മയെ അവരുടെ വീട്ടില്‍ അതിക്രമിച്ചു കയറി പ്രതി ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കൃത്യത്തിന് ശേഷം നാട് വിട്ട പ്രതി
ഗ്രീൻലൻഡ് പിടിച്ചെടുക്കുമോ? യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ യു.എസ്
ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ നീക്കങ്ങൾക്കിടയിൽ യു.എസ് യുദ്ധവിമാനങ്ങൾ വിന്യസിക്കുന്നു. ഗ്രീൻലാൻഡിലെ തന്ത്രപ്രധാനമായ സൈനിക താവളമായ പിറ്റുഫിക് സ്പേസ് ബേസിലാണ് യുദ്ധവിമാനങ്ങൾ വിന്യസിക്കാനൊരുങ്ങുന്നത്. നോർത്ത് അമേരിക്കൻ എയറോസ്പേസ് ഡിഫൻസ് കമാൻഡിൻ്റെ ( നോറാഡ് ) നിയന്ത്രണത്തിലുള്ള കേന്ദ്രമാണിത്. പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ വിന്യാസമെന്നും ഇത് നേരത്തെ ആസൂത്രണം ചെയ്തതാണെന്നുമാണ് നോറാഡ് യുദ്ധവിമാന വിന്യാസത്തെ പറ്റി വിശദീകരിക്കുന്നത്. ഗ്രീൻലൻഡ് സർക്കാരിനെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്നും ഡെന്മാർക്കുമായി ഏകോപിപ്പിച്ചാണ്
വിജയ് ചിത്രം ജനനായകന്റെ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ്; മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും
വിജയ് ചിത്രമായ ജനനായകന്റെ സെൻസർ ബോർഡ് അനുമതിയുമായി ബന്ധപ്പെട്ട കേസ് ഇന്ന് മദ്രാസ് ഹൈക്കോടതി പരിഗണിക്കും. പ്രദർശനാനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷൻ (സിബിഎഫ്സി) നൽകിയ അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കേസ് ഇന്ന് രാവിലെ പതിനൊന്നരയോടെ കോടതി പരിഗണിച്ചേക്കും. സെൻസർ ബോർഡ് റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതോടെ ആണ് ജനുവരി 9 ന് റിലീസ് തീരുമാനിച്ചിരുന്ന ജനനായകൻ ചിത്രം പ്രതിസന്ധിയിലായത്.
അശ്ലീല ദൃശ്യ വിവാദം; വിരമിക്കാൻ 4 മാസം മാത്രം ബാക്കി നിൽക്കെ കർണാടക ഡിജിപി രാമചന്ദ്ര റാവുവിന് സസ്പെൻഷൻ
കർണാടകയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കെ. രാമചന്ദ്ര റാവുവിൻ്റെ അശ്ലീല ദൃശ്യ വിവാദത്തിൽ നടപടിയുമായി സർക്കാർ. സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ്റിൻ്റെ ചുമതല വഹിക്കുന്ന ഡിജിപി കെ. രാമചന്ദ്ര റാവുവിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഓഫീസ് സമയത്ത് ക്യാബിനിലെത്തിയ സഹപ്രവർത്തകയെ കെട്ടിപ്പിടിക്കുന്നതിൻ്റെയും ചുംബിക്കുന്നതിൻ്റെയും ഒളിക്യാമറ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ച സിദ്ധരാമയ്യ സർക്കാർ, രാമചന്ദ്രറാവുവിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. വിരമിക്കാൻ 4 മാസം
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യഹർജി ഇന്ന് ജില്ലാ സെഷൻസ് കോടതിയിൽ
ലൈംഗിക പീഡനക്കേസിൽ ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിഭാഗം ജില്ലാ കോടതിയെ സമീപിച്ചത്. അതേസമയം, രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിന് ലഭിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന സർക്കാരിന്‍റെ ഹർജി ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. ഈ ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് സി. ജയചന്ദ്രന്‍റെ ബെഞ്ചാണ്. എന്നാൽ അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമാണ്