ബിജെപിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ട്ടി അധ്യക്ഷനായി നിതിന്‍ നബീന്‍ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, മുന്‍ ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവര്‍ ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് പങ്കെടുത്ത ചടങ്ങിലാണ് 45കാരനായ നിതിന്‍ നബീന്‍ പാര്‍ട്ടി അധ്യക്ഷനായി ചുമതലയേറ്റത്. ഒരു മാസം ബിജെപിയുടെ ദേശീയ വര്‍ക്കിംഗ് പ്രഡിഡണ്ടായി പ്രവര്‍ത്തിച്ചതിനു ശേഷമാണ് അധ്യക്ഷ സ്ഥാനത്തേക്കു നിതിന്‍ നബീനെ പാര്‍ട്ടി ചുമതലപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പഹാരം അണിയിച്ചാണ് നിതിന്‍ നബീനിനെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ചുമതലപ്പെടുത്തിയത്. അധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള നിതിന്‍ നബീനിന്‍റെ കടന്നുവരവ് പാര്‍ട്ടിയിലെ തലമുറ മാറ്റത്തെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയം ഉറപ്പാക്കുക ഉള്‍പ്പെടെയുള്ള ചുമതലകളാണ് നിതിന്‍ നബീനു മുൻപിലുള്ളത്.

Related Posts