8 മലയാളികളുടെ ചിത്രപ്രദർശനം ഇന്ന് മുതൽ
ബെംഗളുരു ചുമർചിത്രകലയിൽ പരിശീലനം നേടിയ 8 മലയാളികളുടെ ചിത്രപ്രദർശനം – ‘വൈബ്രൻ്റ് ഹ്യൂസ്’ ഇന്നു കുമാര കൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട് ഗ്യാലറിയിൽ ആരംഭിക്കും. വൈകിട്ട് 3ന് ബാംഗ്ലൂർ കേരളസമാജം ജനറൽ സെക്രട്ടറിയും ലോക കേരള സഭാ മെമ്പറുമായ റെജികുമാർ ഉദ്ഘാടനം ചെയ്യും. രാജൻ മാടായി (പഴയങ്ങാടി), രാജേഷ് പൊയിൽ (പയ്യന്നൂർ), എൻ.കുഞ്ഞിക്കണ്ണൻ (വടകര), സുലോചന (മാഹി), ചിത്രാ അനിരുദ്ധൻ (മാടായി), ശുഭ്രശ്രീ റീന (മാഹി), സ്മിത ദാമോദരൻ (കുത്തുപറമ്പ്),
5.15 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയക്കാരൻ അറസ്റ്റിൽ
ബെംഗളൂരു നഗരത്തിൽ 5.15 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാറത്തഹള്ളിയിലെ വീട്ടിൽ താമസിച്ചിരുന്ന ഏണസ്‌റ്റ് ഒനികാച്ചി ഉഗ (45) ആണ് അറസ്റ്റിലായത്. 5 വർഷം മുമ്പ് ഇയാൾ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയതാണ്. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി നഗരത്തിൽ താമസിക്കുകയായിരുന്നു. എവിടെ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്നും ആർക്കാണ് കൈമാറിയിരുന്നതെന്നും സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഹെന്നൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.
ബെംഗളൂരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും
ബെംഗളൂരു നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും. 66/11KV ബനസ്വാടി സബ്സ്റ്റേഷനിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് ബെംഗളുരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ബെസ്കോം) വൈദ്യുതി തടസം ഏർപ്പെടുത്തുന്നത്. നിരവധി പ്രദേശങ്ങളെ വൈദ്യുതി മുടക്കം ബാധിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് വൈദ്യുതി മുടക്ക്. വടക്കു – കിഴക്കു, മധ്യ ബെംഗളൂരുവിലെ നിരവധി പ്രദേശങ്ങളെ വൈദ്യുതി തടസം ബാധിച്ചേക്കും. അതിനാൽ തന്നെ ഇവിടങ്ങളിലെ താമസക്കാർ
പുതുപ്പള്ളി റബർ ബോർഡ് ക്വാർട്ടേഴ്സിൽ മോഷണം; മോഷ്ടിച്ചത് 100 പവനോളം സ്വർണ്ണം
കോട്ടയം പുതുപ്പള്ളിയിലെ കേന്ദ്രസർക്കാരിന് കീഴിലുള്ള റബർ ബോർഡ് ആസ്ഥാനത്തെ രണ്ട് ക്വാർട്ടേഴ്‌സിൽ വൻ കവർച്ച. 100 പവനോളം സ്വർണ്ണമാണ് ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടത്. സംഭവസമയത്ത് രണ്ട് ക്വാർട്ടേഴ്‌സുകളിലും ആളുകൾ ഉണ്ടായിരുന്നില്ല. മോഷണവിവരമറിഞ്ഞ് കോട്ടയം ഈസ്റ്റ് പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.
കണ്ണൂരിൽ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം; പാട്ട് നിർത്തിച്ച് സിപിഎം പ്രവർത്തകർ
കണ്ണാടിപ്പറമ്പ് ശ്രീമുത്തപ്പൻ ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിന്‍റെ പേരിൽ സിപിഎം – ബിജെപി സംഘർഷം. ഗാനമേളയ്‌ക്കിടെ സംഘപരിവാർ വേദികളിൽ ആലപിക്കാറുള്ള ഗണഗീതം പാടിയതാണ് സംഘർഷത്തിന് കാരണമായത്. പരിപാടിക്കിടെ സദസിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഗായകസംഘം ഗണഗീതം പാടിയത്. എന്നാൽ, രണ്ട് സിപിഎം പ്രവർത്തകർ സ്റ്റേജിൽ കയറി ഗായകരെ തടയുകയും പാടുന്നത് നിർത്തിക്കുകയും ചെയ്യുകയായിരുന്നു. ക്ഷേത്രത്തിന്‍റെ സംഘാടക സമിതിയിൽ ബിജെപി – ആർഎസ്എസുകാർ ഉള്ളതിനാൽ ഇത് വലിയ സംഘർഷത്തിന് കാരണമായി. നാട്ടുകാർ ഇടപെട്ടാണ് രംഗം
കെ.എൻ.എസ്.എസ് തിരുവാതിരക്കളി മത്സരവിജയികൾ
കെ.എൻ.എസ്.എസ് മല്ലേശ്വരം കരയോഗം സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരം ‘ആംഗികം 2’ മല്ലേശ്വരത്തുള്ള തെലുഗു വിജ്ഞാന ഭവനിൽവെച്ച് നടന്നു. ഹോരമാവ് കരയോഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊത്തന്നൂർ, ദൂരവാണിനഗർ കരയോഗങ്ങൾ യഥാക്രമം രണ്ടും മൂന്നാം സ്ഥാനങ്ങൾ നേടി. ജയമഹൽ, മത്തിക്കരെ കരയോഗങ്ങൾക്ക് കൺസലേഷൻ പ്രൈസുകൾ ലഭിച്ചു. മത്സരത്തിൽ പങ്കെടുത്ത മറ്റ് കരയോഗങ്ങൾക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ബാംഗ്ലൂർ കേരള സമാജം നോർക്ക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ആഭിമുഖ്യത്തിൽ നോർക്ക റൂട്ട്സ് പദ്ധതികളും സേവനങ്ങളും സംബന്ധിച്ച ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മുന്നൂറ്റി അമ്പതോളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള സമാജത്തിൽ ബെംഗ്ലൂരു നോർക്ക വികസന ഓഫീസർ റീസ രഞ്ജീത്ത് നോർക്ക പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. ബോധവൽക്കരണ പരിപാടിക്ക് സോൺ ചെയർമാൻ പീറ്റർ പോൾ, കൺവീനർ പി ആർ ഉണ്ണികൃഷ്ണൻ, ട്രഷറർ പ്രദീപ് കുമാർ കെ ഡി എന്നിവർ നേതൃത്വം നൽകി.
ബക്കറ്റിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു
കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ടുവയസുകാരൻ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ തൊട്ടിയാട്ട് ടോം-ജിൻസി ദമ്പതികളുടെ മകൻ അക്സ്റ്റൺ പി. തോമസ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടിലെ കുളിമുറിയിലെ ബക്കറ്റിലാണ് കുട്ടി വീണത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ബക്കറ്റിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയതായി നാട്ടുകാർ
പാലക്കാട്ടെ മംഗലം ഡാമിനടുത്ത് പുലിയിറങ്ങിയെന്ന് നാട്ടുകാർ. തിങ്കളാഴ്ച രാത്രി വലയിൽ കുടുങ്ങിയ നിലയിൽ കണ്ട പുലി രക്ഷപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഓടൻതോട്ടിലെ സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിലെ വലയിലാണ് പുലി കുരുങ്ങിയത്. പുലിയെ കണ്ട ഉടനെ നാട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപ് പുലി വല പൊട്ടിച്ച് ഓടുകയായിരുന്നു. പ്രദേശത്ത് രണ്ടാഴ്ച മുൻപും പുലി കണ്ടതായും നാട്ടുകാർ പറയുന്നു. അന്നും വനം വകുപ്പ്
സ്വർണവില പവന് 1,10,400 രൂപ
സ്വർണവില വർധിച്ച് പവന് 1,10,400 രൂപയായി. 3160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയുമായി. ഇന്ന് മൂന്ന് തവണയാണ് സ്വർണവില വർധിച്ചത്. ഒറ്റ ദിവസംകൊണ്ട് ഗ്രാമിന് 395 രൂപയുടെ വർധനവാണ് ഉണ്ടായത്. രാവിലെ ഗ്രാമിന് 95 രൂപയുടെ വർധനവാണ് ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപയും മൂന്നര മണിയായപ്പോൾ വീണ്ടും 200 രൂപയും വർധിച്ചു.