ബെംഗളൂരു നഗരത്തിൽ 5.15 കോടി രൂപയുടെ രാസലഹരിയുമായി നൈജീരിയക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാറത്തഹള്ളിയിലെ വീട്ടിൽ താമസിച്ചിരുന്ന ഏണസ്‌റ്റ് ഒനികാച്ചി ഉഗ (45) ആണ് അറസ്റ്റിലായത്. 5 വർഷം മുമ്പ് ഇയാൾ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയതാണ്. വിസ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി നഗരത്തിൽ താമസിക്കുകയായിരുന്നു.
എവിടെ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്നും ആർക്കാണ് കൈമാറിയിരുന്നതെന്നും സംബന്ധിച്ചുള്ള കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഹെന്നൂർ പൊലീസ് സ്‌റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു.