ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിൻ്റെ ആഭിമുഖ്യത്തിൽ നോർക്ക റൂട്ട്സ് പദ്ധതികളും സേവനങ്ങളും സംബന്ധിച്ച ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മുന്നൂറ്റി അമ്പതോളം കുടുംബങ്ങൾ അംഗങ്ങളായിട്ടുള്ള സമാജത്തിൽ ബെംഗ്ലൂരു നോർക്ക വികസന ഓഫീസർ റീസ രഞ്ജീത്ത് നോർക്ക പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.

ബോധവൽക്കരണ പരിപാടിക്ക് സോൺ ചെയർമാൻ പീറ്റർ പോൾ, കൺവീനർ പി ആർ ഉണ്ണികൃഷ്ണൻ, ട്രഷറർ പ്രദീപ് കുമാർ കെ ഡി എന്നിവർ നേതൃത്വം നൽകി.

Related Posts