പ​മ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ല​സ് ടു വി​ദ്യാ​ർ​ത്ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു
Kerala
0 min read
6.4k

പ​മ്പയാറ്റിൽ കുളിക്കാനിറങ്ങിയ പ്ല​സ് ടു വി​ദ്യാ​ർ​ത്ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു

ഫെബ്രുവരി 3, 2026
0

പ​മ്പയാറ്റിൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട കോ​ഴ​ഞ്ചേ​രി​യി​ൽ വെ​ട്ടി​പ്പു​റം സ്വ​ദേ​ശി നി​ര​ഞ്ജ​ൻ ആ​ണ് മ​രി​ച്ച​ത്. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളാ​യ 3 കുട്ടികൾ കോ​ഴ​ഞ്ചേ​രി പ​മ്പ് ഹൌ​സി​ന് സ​മീ​പ​ത്ത് കുളിക്കാനിറങ്ങിയതായിരുന്നു. നി​ര​ഞ്ജ​നെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കാ​ണാ​താ​യതിനെ തുടർന്ന് സ്കൂ​ബ ടീ​മും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നി​ര​ഞ്ജ​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റ് ര​ണ്ട് കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ടു. അ​വി​ടെ സാ​ധാ​ര​ണ ആ​രും ഇ​റ​ങ്ങാ​റി​ല്ലെ​ന്നാ​ണ് നാട്ടുകാർ പ​റ​യു​ന്ന​ത്.

Continue Reading
ഭരണഘടന പാലിക്കാൻ വയ്യെങ്കിൽ ഇന്ത്യ വിടുക; വാട്‌സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം
India
0 min read
6.0k

ഭരണഘടന പാലിക്കാൻ വയ്യെങ്കിൽ ഇന്ത്യ വിടുക; വാട്‌സാപ്പിനും മെറ്റയ്ക്കും സുപ്രീം കോടതിയുടെ അന്ത്യശാസനം

ഫെബ്രുവരി 3, 2026
0

ഇന്ത്യൻ പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുഴ്ചക്കില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിദേശ കമ്പനികളുടെ നയങ്ങൾക്കെതിരെ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്.​ വാട്‌സാപ്പിൻ്റെ വിവാദമായ സ്വകാര്യതാ നയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ഇടപെടൽ. രാജ്യത്തെ നിയമങ്ങളും ഭരണഘടനയും അനുസരിക്കാൻ കഴിയില്ലെങ്കിൽ ഇന്ത്യ വിട്ടുപോകാൻ പ്രമുഖ മെസ്സേജിങ് ആപ്പായ വാട്‌സാപ്പിനും മെറ്റയ്ക്കും കോടതി കർശന മുന്നറിയിപ്പ് നൽകി. ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നതിനെതിരെ കർശനമായ

Continue Reading
ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
India
0 min read
6.7k

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​ഷേ​ധം; ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഫെബ്രുവരി 3, 2026
0

ലോ​ക്‌​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ എ​ട്ട് പ്ര​തി​പ​ക്ഷ എം​പി​മാ​ർ​ക്ക് സ​സ്‌​പെ​ൻ​ഷ​ൻ. ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ളവർക്കാണ് സ​സ്‌​പെ​ൻ​ഷ​ൻ. കി​ര​ൺ കു​മാ​ർ റെ​ഡ്ഡി, രാ​ജാ വാ​റിം​ഗ്, മാ​ണി​ക്കം ടാ​ഗോ​ർ, അ​മ​രീ​ന്ദ​ർ സിം​ഗ്, ഗു​ർ​ജീ​ത് സിം​ഗ് ഔ​ജി​ല, പ്ര​ശാ​ന്ത് യ​ഡാ​റാ​വു പ​ഡോ​ലേ, വെ​ങ്ക​ട്ട് രാ​മ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ന​ട​പ​ടി നേ​രി​ട്ട മ​റ്റു എം​പി​മാ​ർ. ലോ​ക്‌​സ​ഭ​യി​ലെ ബ​ഹ​ള​ത്തി​നി​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ മേ​ശ​പ്പു​റ​ത്ത് ക​യ​റി​യ​തി​നും ക​ട​ലാ​സു​ക​ൾ കീ​റി​യെ​റി​ഞ്ഞ​തി​നു​മാ​ണ് ന​ട​പ​ടി. ഈ ​സ​മ്മേ​ള​ന കാ​ല​യ​ള​വി​ലേ​ക്കാ​ണ് സ​സ്‌​പെ​ൻ​ഷ​ൻ.

Continue Reading
‘റമദാൻ സംഗമം 26’ പോസ്റ്റർ പ്രകാശനം ചെയ്തു
Association News
1 min read
6.2k

‘റമദാൻ സംഗമം 26’ പോസ്റ്റർ പ്രകാശനം ചെയ്തു

ഫെബ്രുവരി 3, 2026
0

വിശുദ്ധ റമദാനിനെ വരവേൽക്കാൻ ഒരുങ്ങുന്ന ‘റമദാൻ സംഗമം 2026′ ൻ്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ പാലസ് ശീഷ് മഹൽ വേദിയിൽ ഫെബ്രുവരി 21 ശനിയാഴ്ച നടക്കുന്ന റമദാൻ സംഗമം26’ ൽ ‘നീതിക്ക് സാക്ഷികളാവുക’ എന്ന പ്രമേയത്തിൽ നടക്കുന്ന സംവാദത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിക്കും. ബെംഗളൂർ മലയാളികളുടെ കാൽ നൂറ്റാണ്ടു പിന്നിട്ട ഇഫ്‌താർ സംഗമമായ റമദാൻ സംഗമത്തിൽ

Continue Reading
കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ
Sports
1 min read
6.3k

കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ

ഫെബ്രുവരി 3, 2026
0

കേ​ര​ളം സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ളി​ന്‍റെ സെ​മി​ഫൈ​ന​ലി​ൽ ക​ടന്നു. ഇ​ന്ന് നടന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ആ​സാ​മി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താണ് കേരളം സെമിയിൽ കടന്നത്. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന സെ​മി​യി​ൽ പ​ഞ്ചാ​ബ് ആ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.  എം. മ​നോ​ജും, മു​ഹ​മ്മ​ദ് അ​ജ്സ​ലും ദി​ൽ​ഷാ​ദു​മാ​ണ് കേ​ര​ള​ത്തി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​നോ​ജ് 17-ാം മി​നി​റ്റി​ലും അ​ജ്സ​ൽ 45-ാം മി​നി​റ്റി​ലും ദി​ൽ​ഷാ​ദ് 90+2-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

Continue Reading
വിദ്യാർത്ഥികൾ തുടർപഠനത്തിന് സന്തോഷം നൽകുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കണം: ഡോ. ഷഫീഖ്. എ എം
Association News
1 min read
5.8k

വിദ്യാർത്ഥികൾ തുടർപഠനത്തിന് സന്തോഷം നൽകുന്ന വിഷയങ്ങൾ തിരഞ്ഞെടുക്കണം: ഡോ. ഷഫീഖ്. എ എം

ഫെബ്രുവരി 3, 2026
0

വിദ്യാർഥികൾ അവർക്ക് താല്പര്യം ഉള്ളതും സന്തോഷം നൽകുന്നതുമായ വിഷയങ്ങൾ തുടർ പഠനത്തിന് തെരഞ്ഞടുക്കണമെന്നും, രക്ഷിതാക്കൾ അതിന് അവർക്ക് പ്രോത്സാഹനം നൽകണമെന്നും ട്രൈലൈഫ് ഹോസ്പിറ്റലിൻ്റെ എം ഡി. ഡോ.ഷഫീഖ്. എ എം പറഞ്ഞു. കേരളസമാജം ദൂരവാണിനഗറിൻ്റെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂൾ – സി ബി എസ് ഇ യിലെ ഗ്രേഡ് 10 വിദ്യാർത്ഥികളുടെ ഗ്രാഡ്വേഷൻ ദിന പരിപാടിയിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ സമൂഹത്തോടും, ഗുരുനാഥരോടും, രക്ഷിതാക്കളോടും ആദരവും സ്നേഹവും കടപ്പാടും

Continue Reading
രാഹുലിനെ അയോഗ്യനാക്കരുത്; തീരുമാനവുമായി യുഡിഎഫ്
Kerala
0 min read
6.2k

രാഹുലിനെ അയോഗ്യനാക്കരുത്; തീരുമാനവുമായി യുഡിഎഫ്

ഫെബ്രുവരി 3, 2026
0

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നതിനോട് യോജിക്കേണ്ടെന്ന് കോണ്‍ഗ്രസ് നിലപാട്. ഇതേത്തുടര്‍ന്ന് അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കുന്നത് തെറ്റായ കീഴ് വഴക്കമാകുമെന്നാണ് യുഡിഎഫിൻ്റെ വിലയിരുത്തല്‍. റോജി എം ജോണ്‍, യു എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യുഡിഎഫ് അംഗങ്ങള്‍.

Continue Reading
ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്
India
0 min read
5.9k

ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം; നിരവധി പേർക്ക് പരിക്ക്

ഫെബ്രുവരി 3, 2026
0

ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് മരണം. ഇന്ന് രാവിലെ കാൽസി മേഖലയിലെ മീനക് റോഡിലുള്ള കുവാനുവിലാണ് അപകടം നടന്നത് നിയന്ത്രണം വിട്ട ബസ് താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് സൂചനകൾ. ഹിമാചൽ റോഡ്വേസിൻ്റെ ബസാണ് അപകടത്തിൽപ്പെട്ടത്. മുപ്പതിലധികം യാത്രക്കാർ അപകടസമയത്ത് ബസിലുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം, ദക്‌പഥർ, ചക്രത, മോറി, ട്യൂണി എന്നിവിടങ്ങളിൽ നിന്നുള്ല എസ്ഡിആർഎഫ് സംഘങ്ങൾ

Continue Reading
സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു
India
0 min read
6.0k

സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ് അ​ന്ത​രി​ച്ചു

ഫെബ്രുവരി 3, 2026
0

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ​സ്.​പി. വെ​ങ്കി​ടേ​ഷ്(70) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ കു​ഴ​ഞ്ഞു​വീ​ണ വെ​ങ്കി​ടേ​ഷി​നെ ഉ​ട​ൻ​ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. 1955 മാർച്ച് 5ന് തമിഴ്നാട്ടിലാണ് ഇദ്ദേഹം ജനിച്ചത്. 1971ല്‍ ​സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ വി​ജ​യ​ഭാ​സ്‌​ക​റി​നൊ​പ്പം ഗി​ത്താ​ര്‍ വാ​യി​ച്ചു​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. 1975ല്‍ ​ക​ന്ന​ഡ സി​നി​മ​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് മ്യൂ​സി​ക് ഡ​യ​റ​ക്ട​റാ​യി സിനിമ രംഗത്ത് ചു​വ​ടു​റ​പ്പി​ച്ചു. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകൾക്കായി നിരവധി ഗാനങ്ങൾ സംഗീത

Continue Reading
എൻഎസ്എസ് – എസ്എൻഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശൻ
Kerala
1 min read
6.0k

എൻഎസ്എസ് – എസ്എൻഡിപി ഐക്യം വൈകാതെ സാധ്യമാകും: വെള്ളാപ്പള്ളി നടേശൻ

ഫെബ്രുവരി 3, 2026
0

എൻഎസ്എസ് – എസ്എൻഡിപി യോഗം ഐക്യം ഉടനെ സാധ്യമാകും എന്നാണ് തൻ്റെ പ്രതീക്ഷയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സംഘടനയുടെ വാരികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളി തൻ്റെ പ്രതീക്ഷകൾ പങ്കുവെച്ചത്. തനിക്കെതിരെ പ്രവർത്തിച്ചത് സ്വന്തം സമുദായത്തിലെ കുലംകുത്തികൾ ആണെന്നും വെള്ളാപ്പള്ളി ലേഖനത്തിലൂടെ പറയുന്നു. അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞതാണ് പലർക്കും അനഭിമതനായത്. തന്നെപ്പോലെ കേരളത്തിൽ തന്നെപ്പോലെ വ്യക്തിഹത്യ ചെയ്യപ്പെട്ട, അവഹേളിക്കപ്പെട്ട ഒരാളുണ്ടോ എന്നത് സംശയമാണ്. ജാതി പറഞ്ഞ് കലഹിച്ചാൽ

Continue Reading