അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ വൈദ്യുതി തടസ്സപ്പെടും
അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്ന് രാവിലെ 11 മുതൽ വൈകുന്നേരം 4 വരെ ഹെബ്ബാൾ ഡിവിഷനിലെ 66/11 കെവിഎ എൽആർ ബന്ദേ സബ്സ്റ്റേഷൻ പരിധിയിൽ ചിലയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്സ്കോം അറിയിച്ചു. കവൽബൈസാന്ദ്ര, സുൽത്താൻ പാളയ, അംബേദ്കർ മെഡിക്കൽ കോളേജ്, കനകനഗർ, ബന്ദേ മെയിൻ റോഡ്, ഗാന്ധിനഗർ, ചിന്നണ്ണ ലേഔട്ട്, അംബേദ്കർ ലേഔട്ട്, അൻവർ ലേഔട്ട്, കാവേരി നഗർ, രങ്കാനഗർ, കെഎച്ച്ബി മെയിൻ റോഡ്, ഭുവനേശ്വരി നഗർ, ഡി.ജി.എ. ഹള്ളി,
അണ്ടർ 19 ലോകകപ്പ്; രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും
അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമിഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്താനെ നേരിടും. അഫ്ഗാനിസ്താനെ തോൽപിക്കാനായാൽ ഇന്ത്യക്ക് ആറാം ലോകകിരീടം നേടാം. ടൂർണമെൻ്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഓപ്പണറായെത്തുന്ന 14കാരൻ വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡ എന്നിവരെല്ലാം ഫോമിലാണ്. മലയാളി ഓപണർ ആരോൺ ജോർജും ബാറ്റിങ്ങിൽ അവസരത്തിനൊത്തുയരുക കൂടി ചെയ്താൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാവും. ഓൾ റൗണ്ടർമാരായ ക്യാപ്റ്റൻ മഹാത്രെ, കനിഷ്ക് ചൗഹാൻ,
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി
വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വാഷിംഗ്ടണിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. പുതിയ വ്യാപാര കരാറിനെ ഇരുവരും സ്വാഗതം ചെയ്തു. കരാർ പ്രകാരം ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. ഇന്ത്യ – അമേരിക്ക ബന്ധം ഊർജിതപ്പെടുത്താനുള്ള നടപടികൾ
ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള 6 കോച്ചുകൾ കൊത്തന്നൂർ ഡിപ്പോയിലെത്തി
ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനിലേക്കുള്ള (കലേന അഗ്രഹാര – നാഗവാര) രണ്ടാമത്തെ ട്രെയിനിനായി നിർമിച്ച 6 കോച്ചുകൾ കൊത്തന്നൂർ ഡിപ്പോയിലെത്തിച്ചു. ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ആണ് കോച്ചുകൾ നിർമ്മിച്ചത്. ഡിസംബർ 11നു ബെമൽ പിങ്ക് ലൈനിലേക്കുള്ള പ്രോട്ടോടൈപ്പ് ട്രെയിൻ ലഭ്യമാക്കിയിരുന്നു. ഇതു പരീക്ഷണ ഓട്ടം നടത്തിവരികയാണ്. 4 മാസത്തിനകം സുരക്ഷാ അനുമതി ലഭിക്കുമെന്ന് കരുതുന്നു. പിങ്ക് ലൈനിലെ കാലന അഗ്രഹാര മുതൽ താവരക്കെരെ വരെയുള്ള ഭാഗം
ജെ പി നഗറിൽ അപ്പാർട്മെൻ്റിന് സമീപം പുള്ളിപ്പുലി
ജെ പി നഗറിനു സമീപം അഞ്ജനപുര ഏഴാം ബ്ലോക്കിൽ അപ്പാർട്മെന്റ്റിനടുത്ത് പുള്ളിപ്പുലി. പുള്ളിപ്പുലിയുടെ സിസിടിവി ദൃശ്യം പുറത്തുവന്നതു പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. തുറഹള്ളി വനത്തോടു ചേർന്നുള്ള പ്രദേശമാണിത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണവും കോമ്പിംഗും ശക്തമാക്കിയിട്ടുണ്ട്. പ്രദേശവാസികൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെ അപ്പാർട്മെന്റിനു സമീപത്തെ റോഡിലൂടെ പുലി ചുറ്റിത്തിരിയുന്നതിൻ്റെ ദൃശ്യങ്ങളാണു പ്രചരിക്കുന്നത്. തനിച്ചു പുറത്തിറങ്ങരുതെന്നും കുട്ടികളെയും വളർത്തു മൃഗങ്ങളെയും പുറത്തിറക്കരുതെന്നും ഗേറ്റുകൾ അടച്ചിടണമെന്നും
കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവം; വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ
വിവാഹച്ചടങ്ങിനായി കല്യാണ മണ്ഡപത്തിലേക്കുള്ള യാത്രയ്ക്കിടെ വരന് വെട്ടേറ്റ സംഭവത്തിൽ വധുവും കാമുകനുമടക്കം മൂന്നുപേർ അറസ്റ്റിൽ. മൈസൂർ ചാമരാജ്നഗർ ജില്ലയിൽ ആണ് സംഭവം. കുനഗള്ളി വില്ലേജിലെ രവീഷിനാണ് വെട്ടേറ്റത്. സംഭവത്തിൽ രവീഷിൻ്റെ വധു കൊല്ലേഗലിലെ നയന, ബെംഗളൂരു സ്വദേശിയായ കാമുകൻ ദർശൻ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ചാമരാജനഗർ ബാലമന്ദിരത്തിലേക്ക് മാറ്റി. ഒളിവിൽ കഴിയുന്ന രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ദർശനെയും
പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
തൃശൂരിൽ പീച്ചിയിൽ വനത്തിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മയിലാടുംപാറ സ്വദേശി ഷിജുവിന് (35) ദാരുണാന്ത്യം. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ ഷിബുവിനൊപ്പം നാല് പേരുണ്ടായിരുന്നു. കാട്ടാനയെ കണ്ടതോടെ മറ്റുള്ളവർ ചിതറിയോടുകയും ഷിബുവിനെ ആന ആക്രമിക്കുകയുമായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
പിറന്നാൾ ദിനത്തിൽ വിദ്യാർഥികൾക്ക് യൂണിഫോം വേണ്ട: മന്ത്രി വി.ശിവൻകുട്ടി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിർദേശങ്ങളുമായി മന്ത്രി വി.ശിവൻകുട്ടി. പിറന്നാൾ ദിനങ്ങളിൽ യൂണിഫോം ഒഴിവാക്കി വിദ്യാർഥികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അനുമതി നൽകും. സാമ്പത്തിക പ്രയാസം മൂലം ഒരു കുട്ടിയും സ്കൂളിൽ നിന്നുള്ള വിനോദയാത്രകളിൽ വിട്ടുപോകുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. 3 നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഉൾപ്പെടുത്തും. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കായി റാമ്പ് ഉൾപ്പെടുത്തും. വിദ്യാർഥികളിൽ നിന്ന് അധ്യാപകർ സമ്മാനങ്ങൾ വാങ്ങുന്ന രീതി പൂർണമായും ഒഴിവാക്കണം.
അണ്ടർ 19 ലോകകപ്പ്; ഓസ്ട്രേലിയയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ കടന്നു. ഇന്ന് നടന്ന സെമിഫൈനലിൽ 27 റൺസിനാണ് കരുത്തരായ ഓസ്ട്രേലിയയെ ഇംഗ്ലീഷ് പട തകർത്തത്. ഇംഗ്ലണ്ട് ഉയർത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 250 റൺസിൽ ഓൾഔട്ടായി. ഓസീസ് ക്യാപ്റ്റൻ ഒലിവർ പീക്ക് തകർപ്പൻ സെഞ്ചുറിയുമായി പൊരുതിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 277 റൺസെടുത്തത്. സെഞ്ചുറി നേടിയ
മണിപ്പുരിൽ ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും
മണിപ്പുരിൽ ബിജെപി നേതാവ് യുംനാം ഖേംചന്ദ് സിംഗ് മുഖ്യമന്ത്രിയാകും. ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി യുംനാം ഖേംചന്ദ് സിംഗിനെ തെരഞ്ഞെടുത്തു. രാഷ്ട്രപതി ഭരണം ഈ മാസം അവസാനിക്കാൻ ഇരിക്കെയാണ് പുതിയ സർക്കാർ രൂപീകരണം. കുക്കി വിഭാഗത്തിൽ നിന്നുള്ള വനിതയും നാഗ വിഭാഗത്തിന്റെ പ്രതിനിധിയുമാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. കഴിഞ്ഞ വർഷം ബിരേൺ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നത്.