അ​ണ്ട​ർ 19 ലോ​ക​ക​പ്പിൽ ഓ​സ്ട്രേ​ലി​യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട് ഫൈ​ന​ലി​ൽ കടന്നു. ഇ​ന്ന് ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ 27 റ​ൺ​സിനാണ് ക​രു​ത്ത​രാ​യ ഓ​സ്ട്രേ​ലി​യ​​യെ ഇം​ഗ്ലീ​ഷ് പ​ട ത​ക​ർ​ത്തത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 278 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 250 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. ഓ​സീ​സ് ക്യാ​പ്റ്റ​ൻ ഒ​ലി​വ​ർ പീ​ക്ക് ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​മാ​യി പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 277 റ​ൺ​സെ​ടു​ത്ത​ത്. സെ‌​ഞ്ചു​റി നേ​ടി​യ ക്യാ​പ്റ്റ​ൻ തോ​മ​സ് റൂ​വി​ന്‍റെ​യും കാ​ലെ​ബ് ഫാ​ൽ​കോ​ണ​റി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് ഇം​ഗ്ല​ണ്ട് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. രണ്ടാം സെമിയിൽ ഇന്ത്യ നാളെ അഫ്‌ഗാനിസ്ഥാനെ നേരിടും.

Related Posts