ഡൽഹിയിൽ ഡെലിവറി ജീവനക്കാരന്റെ കൊലപാതകം; പ്രായപൂർത്തിയാകാത്ത 3 പേർ അറസ്റ്റിൽ
ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത 3 പ്രതികൾ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 8.15ഓടെ കിഴക്കൻ ഡൽഹിയിലെ പാണ്ഡവ് നഗറിൽ ആയിരുന്നു സംഭവം. പട്പർഗഞ്ച് സ്വദേശി അരുൺ രാജ് (22) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘം ബൈക്കിലെത്തി അരുൺ രാജുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു. ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അരുൺ രാജിനെ,
കെ.കെ.പ്രേംരാജിന് വി.പൊന്നപ്പൻ ആചാരി സാഹിത്യ പുരസ്കാരം
എഴുത്തുകാരനും അദ്ധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വി.പൊന്നപ്പൻ ആചാരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വി.പൊന്നപ്പൻ ആചാരി മൂന്നമത് സാഹിത്യ പുരസ്‌കാരം പ്രേംരാജ്.കെ.കെയുടെ ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്ന കഥാസമാഹാരം നേടി. മൂന്നാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ എം എൽ എ മഹേഷ് സി.ആർ പ്രേംരാജിന് പുരസ്‌കാരം സമ്മാനിച്ചു. കഴിഞ്ഞ ദിവസം ഓച്ചിറയിൽ നടന്ന പരിപാടിയിൽ കലാസാംസ്‌കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
കോട്ടയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ച് അപകടം; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
കോട്ടയം മുണ്ടക്കയത്ത് 45 യാത്രക്കാരുമായി പോവുകയായിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. തീപിടിച്ച ഉടനെ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. മധുരയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസ് നിർത്തി പരിശോധിക്കുന്നതിനിടെ തീപടർന്നു. 45 യാത്രക്കാരുടെയും സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സു പൊലീസും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി.
കൃഷ്ണ കൃപാസാഗരം നാരായണീയം സമര്‍പ്പണവും സത്സംഗവും
കൃഷ്ണകൃപാസാഗരം കൂട്ടായ്മ, അനിത പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ലോകമെമ്പാടും ഉള്ള പഠിതാക്കള്‍ക്കായി ഓൺലൈനിലും ബാംഗ്ലൂര്‍ ജാലഹള്ളി ഏരിയയില്‍ നേരിട്ടും നടത്തുന്ന അധ്യാത്മിക പഠന ക്ലാസ്സുകളില്‍ ഒന്നായ നാരായണീയം ക്ലാസുകള്‍ കഴിഞ്ഞ രണ്ടര വര്‍ഷമായി ഓണ്‍ലൈനില്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. നാരായണീയം ക്‌ളാസിൻ്റെ പരിസമാപ്തി കഴിഞ്ഞ 31 ആം തീയ്യതി ബാംഗ്ലൂര്‍ ഷെട്ടിഹള്ളിയിലെ പ്രേംകുമാറിൻ്റെ “കൃഷ്ണകൃപ” എന്ന വസതിയില്‍ വച്ച് നടന്നു. രാവിലെ കൃത്യം 9.30 നു വത്മീകി പുരസ്കാരം നേടിയ എഴുത്തുകാരി കെ.കവിതയും കൃഷ്ണകൃപാസാഗരം
കുടുംബവഴക്കിനിടെ പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു
പിതാവിൻ്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പരിക്കേറ്റ ബന്ധുവും മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിനിയും പ്ലസ് വൺ വിദ്യാർഥിനിയുമായ ജുമൈലയ്ക്ക് പിന്നാലെ ഉമ്മറിൻ്റെ ഭാര്യാസഹോദരിയുടെ ഭർത്താവായ ഷേഖ് അബ്ബയാണ് മരിച്ചത്. വെട്ടേറ്റ അദ്ദേഹം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉമ്മറും കുടുംബവും ഉമ്മറിൻ്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. ഉമ്മറും ഭാര്യാസഹോദരിയുടെ ഭർത്താവും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിനിടെ ഉമ്മർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ
നാഷണൽ കിഡ്‌സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം
നാഷണൽ കിഡ്‌സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന മത്സരത്തിലാണ് ദക്ഷിണ സജിത്ത് ദേശീയ പുരസ്‌കാരം നേടിയത്. ദൂരവാണി നഗർ ജൂബിലി സ്കൂൾ (സി ബി എസ് ഇ) രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദക്ഷിണ. കേരള സമാജം ദൂരവാണിനഗറിൻ്റെ അംഗവും, ബാംഗ്ലൂർ REDHAT സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ ദക്ഷിണയുടെ പിതാവ് സജിത് ഇ എസ് തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷം “മിസ്റ്റർ
LARWA(R) കുടുംബസംഗമം സംഘടിപ്പിച്ചു
ലേക്ക് സൈഡ് അവന്യൂ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (LARWA(R)) കുടുംബസംഗമം സംഘടിപ്പിച്ചു. കുടുംബസംഗമത്തോടനുബന്ധിച്ചു കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. അത്താഴവിരുന്നിനുശേഷം കുടുംബസംഗമത്തിനു പര്യവസാനമായി. ലാർവ പ്രസിഡണ്ട് ഗോപാലകൃഷ്‌ണൻ, സെക്രട്ടറി സ്‌മികേഷ്, വൈസ് പ്രസിഡണ്ടുമാരായ കിരൺ, സ്വാമി, ട്രെഷറർ രാജൻ, ജോയിൻറ് ട്രെഷറർ ഉണ്ണികൃഷ്‌ണൻ, ജോയിൻറ് സെക്രട്ടറി ശിവപ്രസാദ്, നാരായണറാവു, പ്രോഗ്രാം ചെയർപേഴ്‌സൺ ചിഞ്ചു അർജുൻ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും
ശബരിമല സ്വർണക്കൊള്ള കേസിൽ വിചാരണ തടവിൽ തുടരുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. കൊല്ലം വിജിലൻസ് കോടതിയാണ് രാജീവരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത്. ദ്വാരപാലക ശില്പ കേസിലും കട്ടിളപ്പാളി കേസിലും ജീവര്‍ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആചാരങ്ങൾ പാലിച്ച് മാത്രം പ്രവർത്തിച്ചയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ തനിക്ക് പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
സി.ജെ.റോയിയുടെ മരണം; ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. റോയ് മരിച്ച സമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലുണ്ടായിരുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുക. റോയ്യുടെ ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്തെ സിസിടിവികൾ പ്രവർത്തനരഹിതമാക്കിയിരുന്നു. അതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘം റോയ്യുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിശദമായ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്; തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും
ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ ധാരണയായെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തീരുവ 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കുമെന്നും ട്രംപ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ഫോണിൽ സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് മോദി സമ്മതിച്ചതായും ട്രംപ് അവകാശപ്പെടുന്നുണ്ട്. ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഒന്നും ഇതുവരെ വന്നിട്ടില്ല. യുഎസ് അംബാസിഡഡര്‍ സെര്‍ജിയോ ഗോര്‍ മോദിയും ട്രംപുമായി ഫോണിൽ സംസാരിച്ചെന്നും സംഭാഷണം