നാഷണൽ കിഡ്‌സ് ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിൽ ദക്ഷിണ സജിത്തിന് ദേശീയ തല അംഗീകാരം. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന മത്സരത്തിലാണ് ദക്ഷിണ സജിത്ത് ദേശീയ പുരസ്‌കാരം നേടിയത്. ദൂരവാണി നഗർ ജൂബിലി സ്കൂൾ (സി ബി എസ് ഇ) രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ദക്ഷിണ.
കേരള സമാജം ദൂരവാണിനഗറിൻ്റെ അംഗവും, ബാംഗ്ലൂർ REDHAT സോഫ്റ്റ്‌വെയർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ ദക്ഷിണയുടെ പിതാവ് സജിത് ഇ എസ് തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷം “മിസ്റ്റർ കേരള” ചാമ്പ്യനാണ്. ഈ മേഖലയിലെ കോച്ച് കൂടിയായ അദ്ദേഹം തന്നെയാണ് മകൾ ദക്ഷിണക്ക് പരിശീലനം നൽകി വരുന്നത്.
ദക്ഷിണയുടെ അമ്മ ഐശ്വര്യ ബ്യൂട്ടീഷ്യനാണ്. കുടുംബം താമസിക്കുന്നത് ബാംഗ്ലൂർ ബഞ്ചാര ലേഔട്ട് ഹൊരമാവ് അഗരയിലാണ്.