കേരളം സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സെമിഫൈനലിൽ കടന്നു. ഇന്ന് നടന്ന ക്വാർട്ടർ ഫൈനലിൽ ആസാമിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്താണ് കേരളം സെമിയിൽ കടന്നത്. വ്യാഴാഴ്ച നടക്കുന്ന സെമിയിൽ പഞ്ചാബ് ആണ് കേരളത്തിന്റെ എതിരാളികൾ.
എം. മനോജും, മുഹമ്മദ് അജ്സലും ദിൽഷാദുമാണ് കേരളത്തിന് വേണ്ടി ഗോളുകൾ നേടിയത്. മനോജ് 17-ാം മിനിറ്റിലും അജ്സൽ 45-ാം മിനിറ്റിലും ദിൽഷാദ് 90+2-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.