വിശുദ്ധ റമദാനിനെ വരവേൽക്കാൻ ഒരുങ്ങുന്ന ‘റമദാൻ സംഗമം 2026′ ൻ്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ നടന്നു. ബംഗളൂരു പാലസ് ഗ്രൗണ്ടിലെ പാലസ് ശീഷ് മഹൽ വേദിയിൽ ഫെബ്രുവരി 21 ശനിയാഴ്ച നടക്കുന്ന റമദാൻ സംഗമം26’ ൽ ‘നീതിക്ക് സാക്ഷികളാവുക’ എന്ന പ്രമേയത്തിൽ നടക്കുന്ന സംവാദത്തിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിക്കും. ബെംഗളൂർ മലയാളികളുടെ കാൽ നൂറ്റാണ്ടു പിന്നിട്ട ഇഫ്താർ സംഗമമായ റമദാൻ സംഗമത്തിൽ വൈവിധ്യമാർന്ന ആത്മീയ, സാംസ്കാരിക, വൈജ്ഞാനിക പരിപാടികൾ ഉൾപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.
വിപുലമായ പരിപാടികളോടെ നടത്താൻ നിശ്ചയിച്ചിട്ടുള്ള സംഗമത്തിൻ്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഇതോടെ തുടക്കമായി. ചടങ്ങിൽ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
സംഗമത്തിൻ്റെ ലക്ഷ്യങ്ങളെക്കുറിച്ചും റമദാൻ നൽകുന്ന ഐക്യത്തിൻ്റെ സന്ദേശത്തെക്കുറിച്ചും ചടങ്ങിൽ പങ്കെടുത്തവർ സംസാരിച്ചു.
കെ.എം.സിദ്ദീഖ്, വി.പി.സിറാജ്, അക്ബർ ബാദുഷ, വി.എൻ.കെ.സൽമാൻ, കെ.എം.അനീസ്, ഷബീർ കരുവാട്ടിൽ, അബ്ദുല്ല ഇൻഫിനിറ്റി, അബ്ദുൽ ലത്വീഫ് മെജസ്റ്റിക്, ഹസൻ പൊന്നൻ, ഷമീർ മുഹമ്മദ്, ഷബീർ കൊടിയത്തൂർ, അമീൻ കുന്നുംപുറം, കെ.വി.ഖാലിദ്, റഹീം കോട്ടയം, മഷ്ഹൂദ് ഹെബ്ബാൾ, സമദ് സൗഭാഗ്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.