ഓട്ടോ തടഞ്ഞു നിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ബന്ധു അറസ്റ്റിൽ
നെടുങ്കണ്ടം തൂക്കുപാലത്ത് ഓട്ടോ തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ രതീഷിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളായ തൂക്കുപാലം സ്വദേശികളായ സഞ്ജു(28), സനല്‍ (40) എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൂക്കുപാലം ടൗണിലാണ് സംഭവം. സംഭവത്തില്‍ രതീഷിന്റെ ബന്ധു മുണ്ടിയെരുമ കല്ലുമ്മേക്കല്ല് ബ്ലോക്ക് നമ്പര്‍ 714 ല്‍ അനൂപ് വിശ്വനാഥനെ (40) കസ്റ്റഡിയിലെടുത്തു. അനൂപിന്റെ പിതാവിന്റെ സഹോദര പുത്രനാണ് മരിച്ച രതീഷ്. ഇവർ തമ്മില്‍ കുടുംബപ്രശ്നം ഉണ്ടായിരുന്നു. രതീഷിന്റെ മൃതദേഹം
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ വനിതാദിനാഘോഷം
സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഹുളിമാവ് സാന്തോം പാരിഷ് ഹാളിൽവച്ച് നടന്ന വനിതാദിനാഘോഷം പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവി ഉണ്ണി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അലക്സ് ജോസഫിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കുകയും വിവിധ കലാ കായിക പരിപാടികൾ നടത്തപ്പെടുകയും ചെയ്തു. വിനോദ് കുമാർ, ഗിരിജ, നവീന, കുര്യൻ, കാവ്യ, ജയലക്ഷ്മി, ഉദയകുമാർ, മനോഹരൻ, ജൂലി ബാബു, സന്ധ്യ,അഞ്ജന, ടോം, നീനു, രാജേഷ്, പ്രവീൺ, സുജിത്,
സമന്വയ പീനിയ സ്ഥാനീയ സമിതി ഓഫീസ് ഉദ്‌ഘാടനം
സമന്വയ എഡ്യൂക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് പീനിയ സ്ഥാനീയ സമിതിയുടെ പുതിയ ഓഫീസിൻ്റെ ഉത്ഘാടനം സമന്വയയുടെ വിവിധ കേന്ദ്ര, ഭാഗ്, മാതൃ, ബാലഗോകുലം, സ്ഥാനീയ സമിതി ഭാരവാഹികൾ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു. പീനിയ സ്ഥാനീയ സമിതി പ്രവർത്തകരുടെ ശ്രമഫലമായി നിർമിച്ച കെട്ടിടത്തിൽ സ്ഥാനീയ സമിതിയുടെ പ്രവർത്തനങ്ങളും യദുകുലം ബാലഗോകുലത്തിൻ്റെ തുടർക്‌ളാസുകളും നടക്കും. ബാലഗോകുലത്തിനു വേണ്ടി വരച്ച ഭഗവാൻ ശ്രീകൃഷ്ണൻ്റെ ചുവർ ചിത്രം ചടങ്ങിൽ അനാഛാദനം ചെയ്തു. ബാലഗോകുലം
കരൂർ ദുരന്തം; നടൻ വിജയിയെ സി ബി ഐ ഏഴ് മണിക്കൂർ ചോദ്യം ചെയ്തു
കരൂർ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിയെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ ഏഴ് മണിക്കൂർ നീണ്ടു. ജനുവരി 12നും 19നും വിജയ് ചോദ്യം ചെയ്യലിനായി ഹാജരായിരുന്നു. അന്ന് നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത തേടിയാണ് സിബിഐ വീണ്ടും വിജയ്യെ ചോദ്യം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 27നാണ് കരൂരിൽ ടിവികെ സംഘടിപ്പിച്ച പൊതുയോഗത്തിനിടെ തിരക്കിൽപെട്ട് 41 പേർ കൊല്ലപ്പെട്ടത്.
എസ് കെ കെ എസ് പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
സുവർണ്ണ കർണാടക കേരള സമാജം പീനിയ – ദാസറഹള്ളി സോൺ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരി ഇന്ദിരാ ബാലൻ മുഖ്യാതിഥിയായിരുന്നു. എസ് കെ കെ എസ് സോൺ വനിതാ വിഭാഗം ചെയർപേഴ്‌സൺ എം. ജി.ശശികല, വനിതാ വിഭാഗം കൺവീനർ സിനി. എം. മാത്യു, വനിതാ വിഭാഗം ഖജാൻജി രമണീദേവി, മറ്റു വനിതാ അംഗങ്ങൾ, സോൺ ചെയർമാൻ ഷിബു ജോൺ, സോൺ വൈസ് ചെയർമാൻ സി. വി. ഉണ്ണിത്താൻ, സോൺ കൺവീനർ
നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആദ്യ പട്ടിക നാളെ
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക നാളെയും രണ്ടാം പട്ടിക ബുധനാഴ്ചയും പ്രഖ്യാപിക്കും . 32 സ്ഥാനാര്‍ത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുന്നത്. കേരളത്തിലെ ദുര്‍ഭരണം 26 ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. വളരെ കുറച്ച് ദിവസമേ പ്രചാരണത്തിന് ലഭിക്കുന്നുള്ളൂ. ജി സുധാകരനുമായി സംസാരിച്ചിട്ടില്ല. അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കും. കെ സുധാകരനുമായി സംസാരിക്കും. മുസ്‌ലിം
കെ എൻ എസ് എസ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു
തിപ്പസാന്ദ്ര സി.വി.രാമൻ നഗർ കരയോഗത്തിൻ്റെ പുതുതായി നിർമ്മിച്ച 2-ാം നില ഓഫീസ് കെട്ടിടം കെ എൻ എസ് എസ് ചെയർമാൻ ആർ.മനോഹരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, വൈസ് ചെയർമാൻ മോഹൻ കുമാർ, ജോയിന്റ് സെക്രട്ടറി ഹരീഷ് കുമാർ എന്നിവർ സന്നിഹിതരായിരുന്നു. കരയോഗം പ്രസിഡണ്ട് കെ.രാജനും സെക്രട്ടറി കെ.ആർ.സന്തോഷ് കുമാറും ചടങ്ങിൽ പങ്കെടുത്തു.
കേരള സമാജം കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം
കേരള സമാജം (ആർ), കർണാടക — ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ്റെ ഉദ്ഘാടനം സാഹിത്യകാരനും കവിയുമായ സുധാകരൻ രാമന്തളിയും ഡോ. സി. പി. രാധാകൃഷ്ണനും ചേർന്ന് നിർവഹിച്ചു. ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.സമാജം പ്രസിഡണ്ട് എസ്. കെ. പിള്ള, വൈസ് പ്രസിഡണ്ട് ആർ.കെ.കുറുപ്പ്, സെക്രട്ടറി ശ്രീകുമാർ, അസിസ്റ്റന്റ് സെക്രട്ടറിമാരായ ശ്യാംകുമാർ, വി.എസ്.ജോഷി, രാജേഷ് വർമ്മ, കൺവീനർ ഷാജി, ഫിനാൻസ് കൺവീനർ ജിജു എന്നിവർ ആശംസാപ്രസംഗം നടത്തി.വനിതാ വിഭാഗം അവതരിപ്പിച്ച
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം; മറുപടിയുമായി ഡൽഹി സർവകലാശാല രംഗത്ത്
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി സർവകലാശാല അധികൃതർ രംഗത്ത്. ഡൽഹി സർവകലാശാലയിലെ പ്രവേശന പ്രക്രിയയിൽ ജാതി വിവേചനം നടക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെആരോപണം. വസ്തുതകൾ പരിശോധിച്ച ശേഷമാകണം ഇത്തരം ഗൗരവകരമായ പ്രസ്താവനകൾ നടത്തേണ്ടതെന്നും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി. ബി.എസ്.പി സ്ഥാപകൻ കാൻഷി റാമിൻ്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ലക്നൗവിൽ സംഘടിപ്പിച്ച ‘സംവിധാൻ സമ്മേളന’ത്തിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി സർവകലാശാലയ്ക്കെതിരെ ആരോപണമുന്നയിച്ചത്. അർഹതയുണ്ടായിട്ടും വിദ്യാർത്ഥികളെ പുറന്തള്ളാനുള്ള ഒരു
ക്രിക്കറ്റ് താരം കുല്‍ദീപ് യാദവ് വിവാഹിതനായി
ഇന്ത്യയുടെ ഇടങ്കയ്യൻ സ്പിന്നർ കുല്‍ദീപ് യാദവ് വിവാഹിതനായി. കുൽദീപിൻ്റെ ബാല്യകാല സുഹൃത്ത് വന്‍ഷിക ചദ്ദയാണ് വധു.ഇന്നലെ വൈകുന്നേരം മസ്സൂറിയിലെ റിസോർട്ടിൽ നടന്ന ചടങ്ങിൽ അനവധി പ്രമുഖർ പങ്കെടുത്തു. ഇന്ത്യൻ താരങ്ങളായ തിലക് വര്‍മ, യുസ്‌വേന്ദ്ര ചഹാൽ, റിങ്കു സിംഗ്, ദേശീയ ടീമിൻ്റെ ഫീൽഡിംഗ് പരിശീലകൻ ടി ദിലീപ് എന്നിവരും ചടങ്ങിൻ്റെ ഭാഗമായി. പരമ്പരാഗത ഇന്ത്യൻ രീതിയിൽ ഉള്ള വിവാഹ ചടങ്ങിൽ ഹൽദി, മെഹന്ദി എന്നീ ചടങ്ങുകൾക്ക് പുറമെ, നൃത്തവും സംഗീതവും