ഒഡീഷയിൽ ആശുപത്രിയിൽ തീപിടിത്തം; 10 രോഗികൾക്ക് ദാരുണാന്ത്യം
ഒഡീഷയിൽ ആശുപത്രിയിൽ തീപിടിച്ച് 10 രോഗികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. കട്ടക്കിലെ എസ്സിബി മെഡിക്കൽ കോളജിന്റെ ട്രോമാ കെയർ ഐസിയുവിൽ ഇന്നു പുലർച്ചെയാണ് സംഭവം. രോഗികളെ രക്ഷിക്കുന്നതിനിടെ ആശുപത്രിയിലെ ജീവനക്കാർക്കാണ് പരിക്കേറ്റതെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പുലർച്ചെ 2:30 നും മൂന്നിനുമിടയിലാണ് തീപിടുത്തമുണ്ടായത്. ഒഡീഷയിലെ പ്രധാന സർക്കാർ ആശുപത്രിയാണ് എസ്സിബി ആശുപത്രി.
98-ാമത് ഓസ്‌കർ: മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ, നടി ജെസി ബക്ലി
98-ാമത് ഓസ്‌കർ അവാർഡിൽ തിളങ്ങി പോൾ തോമസ് ആൻഡേഴ്‌സൻ്റെ ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’. മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ‘ഹാംനെറ്റി’ലൂടെ ജെസി ബക്ലി മികച്ച നടിയായി. മികച്ച സംവിധായകൻ ഉൾപ്പടെ അഞ്ച് പുരസ്‌കാരങ്ങളാണ് ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ ഇതുവരെ നേടിയത്. ‘ഫ്രാങ്കെൻസ്‌റ്റൈൻ’. മികച്ച തിരക്കഥയ്ക്കുള്ള പുരസ്ക്‌കാരത്തിലൂടെ ‘സിന്നേഴ്‌സ്’ തിളങ്ങി.‘സിന്നേഴ്‌സി’ലൂടെ മികച്ച ഛായാഗ്രഹണത്തിന് ഓസ്‌കർ നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായി ഓട്ടം ഡ്യൂറൾഡ് അർക്കപോ
നവജാതശിശുവിനെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
എച്ച്എസ്ആർ ലേഔട്ടിൽ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാതശിശുവിനെ പൊലീസ് രക്ഷപ്പെടുത്തി. കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റി .ഫിഫ്ത് സെക്ടറിലെ സ്കൂളിനു സമീപം കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ റോഡരികിൽ നാട്ടുകാരാണു കുഞ്ഞിനെ കണ്ടയുടൻ പൊലീസിൽ അറിയിച്ചത്.
ഒഴിവുവരുന്ന 37 രാജ്യസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്
ഒഴിവുവരുന്ന 37 രാജ്യസഭസീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് തിങ്കളാഴ്‌ച നടക്കും. ഏപ്രിലോടെ കാലാവധി പൂർത്തിയാക്കുന്ന അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്, രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് മണി വരെയാണ് വോട്ടെടുപ്പ്. രാത്രിയോടെ ഫലം പുറത്തുവിടും. തമിഴ്‌നാട്, തെലങ്കാന, മഹരാഷ്ട്ര, ഒഡിഷ, ഹരിയാന, ഹിമാചൽ പ്രദേശ്, ബിഹാർ, ഛത്തീസ്‌ഗഡ്, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ രാജ്യസഭസീറ്റുകളാണ് ഒഴിവുവരുന്നത്.
കെഎംസിസി ഹെബ്ബാൾ യെലഹങ്ക ഏരിയ കമ്മിറ്റി ഇഫ്‌താർ സംഗമം
ഓൾ ഇന്ത്യ കെഎംസിസി ഹെബ്ബാൾ – യെലഹങ്ക ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഉദാത്ത മാതൃകയായി. തൻ്റെ മാതാവിൻ്റെ സ്മരണയ്ക്കു നിഷാന്ത് മയൂരി ആംബുലൻസ് സ്പോൺസർ ചെയ്തു. ജനറൽ സെക്രട്ടറി എം. കെ.നൗഷാദ് സംഗമം ഉദ്ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡണ്ട് റഷീദ് അധ്യക്ഷത വഹിച്ചു. എസ്ടിസിഎച്ച് സെക്രട്ടറി മുനീർ ഹെബ്ബാൾ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി അഫ്സൽ മുഹമ്മദ്, അഷ്ഫാഖ്, ഫൈസൽ, സി.ടി.മഹ്‌മൂദ്, അനീസ് മുഹമ്മദ്,
നന്മ അസോസിയേഷൻ്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
നന്മ അസോസിയേഷൻ, മണിപ്പാൽ ഹോസ്‌പിറ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ജാലഹള്ളി എം ഇ എസ് റോഡിലെ സെൻറ് ക്ലാരറ്റ് സ്‌കൂളിൽവച്ചായിരുന്നു ക്യാമ്പ്. സെൻറ് ക്ലാരറ്റ് ഇൻസ്റ്റിട്യൂഷൻസ് അഡ്മിനിസ്ട്രേറ്റർ ഫാ.കെ ജെ മനോജ് കണ്ടത്തിങ്കരി ഉദ്‌ഘാടനം ചെയ്‌തു. നന്മ പ്രസിഡണ്ട് ശ്രീധരൻ നായർ, സെക്രട്ടറി സന്തോഷ് സി വി, ട്രെഷറർ നിധീഷ് കെ ആർ, നന്മ ഫൗണ്ടർ സെക്രട്ടറി വി എൻ പ്രസാദ്, ഡോ സ്വാതി നായർ
പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ആക്രമിച്ച് സ്വര്‍ണവുമായി കടന്നു
പെണ്‍കുട്ടിയെ ആക്രമിച്ച് സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്നു. കൊച്ചി കളമശ്ശേരിയില്‍ ആണ് സംഭവം. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തലയില്‍ മുണ്ടിട്ട് ഒരാള്‍ അക്രമിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 8.15 ഓടെയാണ് സംഭവം. റെയില്‍വേ പാളം കടന്നു വരുന്നതിനിടെ അക്രമി പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. ശേഷം അവിടെയുണ്ടായിരുന്ന പില്ലറില്‍ തല ഇടിപ്പിക്കുകയും ചെയ്‌തശേഷം കവര്‍ച്ച നടത്തി കടന്നു കളയുകയുമായിരുന്നു. പെൺകുട്ടിയുടെ തലയുടെ പിൻഭാഗത്ത്
റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്നുവീണ് വിദ്യാർഥി മരിച്ചു
റീൽ ചിത്രീകരണത്തിനിടെ കെട്ടിടത്തിൽ നിന്നുവീണ് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. പടിഞ്ഞാറൻ ബെംഗളൂരു അന്നപൂർണേശ്വരിനഗറിലെ സ്കൂൾ വിദ്യാർഥിയായ എച്ച്.നിഷാന്താണ് (15) മരിച്ചത്. സിവിൽ കോൺട്രാക്ടർ ഹർഷയുടെ മൂത്തമകനാണ് നിഷാന്ത്.പഴയ കെട്ടിടത്തിൽ റീൽ ചിത്രീകരിക്കാൻ നിഷാന്ത് രണ്ട് സുഹൃത്തുക്കൾക്കൊപ്പം എത്തുകയായിരുന്നു. 20 വർഷമായി കെട്ടിടം നിയമപ്രശ്നം കാരണം ഒഴിഞ്ഞുകിടന്ന കെട്ടിടത്തിനുള്ളിൽ കയറിയ നിഷാന്ത് ചുമരിൽക്കയറി ഷീറ്റിട്ട മേൽക്കൂരയിലെത്തി. ഷീറ്റിലൂടെ നടക്കരുതെന്ന് സുഹൃത്തുകൾ പറഞ്ഞെങ്കിലും വിദ്യാർഥി മുന്നോട്ടുനീങ്ങി. ഉടൻ ഷീറ്റുതകർന്ന് 40 അടി താഴേക്കുവീഴുകയായിരുന്നു.
ബെംഗളൂരു യെലഹങ്കയിൽ ഭർത്താവ് 23കാരിയെ കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി
ബെംഗളൂരു യെലഹങ്കയിൽ 23കാരിയായ യുവതിയെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി. യെലഹങ്ക ടൗണിലെ വൃന്ദാവൻ ലേഔട്ടിലെ പവൻ കല്യാണിൻ്റെ ഭാര്യ ശ്രുതി മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി പൊലീസിന് മുന്നിൽ എത്തിയിരിക്കുന്നത്. പൊലീസ് യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പവൻ കല്യാൺ മുമ്പ് നിരവധി തവണ സ്ത്രീധനം ആവശ്യപ്പെട്ട് ശ്രുതിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ശ്രുതിയെ കഴിഞ്ഞ ദിവസം രാവിലെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് ട്രംപ്
ഇറാനെതിരായ യുദ്ധം ഉടൻ അവസാനിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. കരാറുണ്ടാക്കാൻ ഇറാൻ തയാറാണെങ്കിലും വ്യവസ്ഥകൾ പര്യാപ്തമല്ലാത്തതിനാൽ അതിനു താൻ തയാറല്ലെന്നും ട്രംപ് പറഞ്ഞു. ഇറാൻ കരാറിനായി ആഗ്രഹിക്കുന്നുണ്ടെങ്കിലും നിലവിലെ നിബന്ധനകൾ തൃപ്തികരമല്ലെന്നും ശക്തമായ വ്യവസ്ഥകളിന്മേൽ മാത്രമേ ഉടമ്പടി സാധ്യമാകൂ എന്നും ട്രംപ് പറഞ്ഞു.