പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം തെരുവുനായ്ക്കളുടെ കൂട്ടമായുള്ള ആക്രമണത്തിൽ ബിഹാർ സ്വദേശിയായ തൊഴിലാളി കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി രാംഗഡ് ഗ്രാമത്തിലെ കൃഷിയിടത്തിലാണ് ദാരുണമായ സംഭവം.

കൃഷിയിടത്തിൽ ഉറങ്ങുകയായിരുന്ന തൊഴിലാളിയെ ഒരു കൂട്ടം തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇയാൾ സഹായത്തിനായി നിലവിളിച്ചെങ്കിലും സമീപവാസികൾ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ബിഹാറിലെ സമസ്തിപൂർ സ്വദേശിയായ തൊഴിലാളിക്ക് നാലു കുട്ടികളുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Posts