പി.വി.അൻവർ നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവച്ചേക്കുമെന്നു സൂചന, നാളെ തിരുവനന്തപുരത്ത് വാർത്താ സമ്മേളനം
തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം.എൽ.എ, പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്ന് അൻവർ സമൂഹമാധ്യമത്തിൽ കൂടെയാണ് ആദ്യം അറിയിച്ചത്. ഇക്കാര്യമുൾപ്പെടെ പറയാനായി തിങ്കളാഴ്ച രാവിലെ 9.30ന് തിരുവനന്തപുരത്ത് അൻവർ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്, അൻവർ നാളെ എം.എൽ.എ സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണെന്നാണ് വിവരം. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ
ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം മാറും
2025 ൽ ഭാരത സമ്പദ് വ്യവസ്ഥ 6.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ് വ്യവസ്ഥയായി ഭാരതം വീണ്ടും മാറുമെന്ന് യുഎൻ ഗ്ലോബൽ ഇക്കണോമിക്‌സ് മോണിറ്ററിങ് മേധാവി ഹമീദ് റാഷിദ്. ഐക്യരാഷ്ട്രസഭയുടെ പ്രധാന റിപ്പോർട്ടായ വേൾഡ് ഇക്കണോമിക്‌സ് സിറ്റുവേഷൻ ആൻഡ് പ്രോസ്പെക്റ്റ്സ് 2025 പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യമേഖലയിലെ ഉപഭോഗം വർധിച്ചതും ഉയർന്ന നിക്ഷേപ വളർച്ചയുമാണ് സമ്പദ് വ്യവസ്ഥ ശക്തിപ്പെടാൻ കാരമായത്. 2026
പീച്ചി ഡാം റിസര്‍വോയറില്‍ കാല്‍വഴുതിവീണ് നാലു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു
പീച്ചി ഡാം റിസർവോയറിൽ കാൽവഴുതിവീണ് നാലു പെൺകുട്ടികൾ അപകടത്തിൽപ്പെട്ടു. ഉടൻതന്നെ നാട്ടുകാർ എല്ലാവരേയും രക്ഷപ്പെടുത്തിയെങ്കിലും തൃശ്ശൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അപകടത്തിൽപ്പെട്ട കുട്ടികൾ. മൂന്നുപേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.എറിൻ, നിമ, അലീന, ആൻ ഗ്രീസ്, എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. പള്ളിപ്പെരുന്നാളിനു നിമയുടെ വീട്ടിലെത്തിയതായിരുന്നു സുഹൃത്തുക്കളായ കുട്ടികൾ. നിമയുടെ 12 വയസ്സുള്ള സഹോദരിയടക്കം അഞ്ചുപേരാണ് അപകടസമയത്ത് ഉണ്ടായിരുന്നതെന്നാണ് വിവരം. രണ്ടുപേർ കാൽവഴുതി വീഴുകയായിരുന്നു.
അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ അകന്ന ബന്ധുക്കളടക്കം എട്ടുപേർ പീഡിപ്പിച്ചെന്ന് പരാതി
അരീക്കോട്ട് മാനസികവെല്ലുവിളി നേരിടുന്ന യുവതിയ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതി. സംഭവത്തിൽ അരീക്കോട് പോലീസ് കേസെടുത്തു. അകന്ന ബന്ധുക്കളും നാട്ടുകാരും അടക്കം എട്ടുപേർക്കെതിരേയാണ് യുവതി പരാതി നൽകിയത്. 2023 ഫെബ്രുവരിയിൽ മാനസികവെല്ലുവിളി നേരിടുന്ന 36-കാരിയെ പലതവണകളായി പ്രതികൾ ബലാത്സംഗം ചെയ്തെന്നും 36-കാരനായ മുഖ്യപ്രതിയാണ് ആദ്യം പീഡിപ്പിച്ചതെന്നുമാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. സൗഹൃദം നടിച്ച് ടൂർ കൊണ്ടുപോകാമെന്ന് പറഞ്ഞ് ഇയാൾ യുവതിയെ കൂട്ടിക്കൊണ്ടുപോയതിനെ തുടർന്ന് മഞ്ചേരിയിലെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. മുഖ്യപ്രതിയും സുഹൃത്തും സുഹൃത്തിൻ്റെ
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ
മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ സഹകരിക്കണമെന്ന് സംസ്‍ഥാനങ്ങളോട് അമിത് ഷാ. ‘മയക്കുമരുന്ന് കടത്തും ദേശീയ സുരക്ഷയും’ സംബന്ധിച്ച് ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷനായെത്തിയതായിരുന്നു അമിത് ഷാ, ഓൺലൈൻ വിപണി, ഡ്രോണുകൾ, ഡാർക്ക് വെബ്, ക്രിപ്റ്റോകറൻസി, എന്നിവ രാജ്യത്തിന് വെല്ലുവിളിയുയർത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നു. മയക്കുമരുന്ന് കടത്ത് ഭീഷണിക്കെതിരായ പോരാട്ടത്തിൽ കേന്ദ്രവുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. മയക്കുമരുന്നിൻ്റെ നിരവധി ശൃംഖലകളെ ഇല്ലാതാക്കുന്നതിൽ മാത്രമല്ല, അവയുമായി ബന്ധപ്പെട്ട
ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ
അമേരിക്കയുടെ പുതിയ പ്രസിഡണ്ടായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ് ശങ്കർ പങ്കെടുക്കും. ജനുവരി 20 നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ വൈസ് പ്രഡിഡണ്ടായി ജെ ഡി വാൻസും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. ജയ്‌ശങ്കറിന്‍റെ സന്ദർശനം ഇന്ത്യയും യുഎസും തമ്മിലെ നയതന്ത്രബന്ധത്തെ ഊട്ടിയുറപ്പിക്കാൻ സഹായിക്കുമെന്നാണ് വിലയിരുതുന്നത്. ചടങ്ങിലെത്തുന്ന ജയ്‌ശങ്കർ അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെയാണ്
പത്തനംതിട്ട പീഡനം, അറസ്റ്റിലായവരിൽ പ്ലസ് ടു വിദ്യാർത്ഥികളും
കായികതാരമായ ദളിത് വിദ്യാർത്ഥിനിയെ അഞ്ചു വർഷത്തിനിടെ 64 പേർ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്ലസ് ടു വിദ്യാർത്ഥികളും. പെൺകുട്ടിയുടെ മൊഴിയിൽ 64 പേരിൽ 42 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നാലുപേർകൂടി ഇപ്പോൾ കസ്റ്റഡിയിലുണ്ടെന്നും ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാൻ സാധ്യതയുണ്ടെന്നും പോലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവർമാരും പ്ലസ് ടു വിദ്യാർത്ഥികളും ഉൾപ്പെടെ ഇരുപതുപേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ഒരുമാസം മുമ്പ് വിവാഹം കഴിഞ്ഞയാളും അടുത്തയാഴ്ച വിവാഹ നിശ്ചയം നടക്കേണ്ടയാളും ഇക്കൂട്ടത്തിലുണ്ട്. കാമുകനും സുഹൃത്തുകളുമുൾപ്പെടെ
ഹണി റോസിനെ അധിക്ഷേപിച്ചതിൽ രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി
നടി ഹണി റോസിനെതിരായി അധിക്ഷേപ പരാമർശം നടത്തിയതിൽ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ തൃശൂർ സ്വദേശിയാണ് ഏറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അതേസമയം രാഹുൽ ഈശ്വറിന് എതിരായി ഹണി റോസ് കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ ഇന്ന് പൊലീസ് കേസെടുത്തേക്കും. ഇന്നലെയാണ് രാഹുൽ ഈശ്വറിനെതിരെ ഹണി റോസ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ചാനൽ ചർച്ചകളിൽ നടിക്കെതിരായുളള രാഹുൽ ഈശ്വറിന്‍റെ മോശം പരാമർശം ചൂണ്ടിക്കാട്ടിയാണ് വീണ്ടും
നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവും യുവതിയും മരിച്ച നിലയിൽ
സംസ്ഥാനത്ത് നഗരമദ്ധ്യത്തിലെ ലോഡ്ജിൽ യുവാവിനേയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പേയാട് സ്വദേശിയും ഒരു സ്വകാര്യ ചാനലിലെ പ്രൊഡക്ഷൻ അസിസ്റ്റന്റുമായ കുമാർ, തിരുവനന്തപുരം പേയാട് സ്വദേശി ആശ എന്നിവരാണ് മരിച്ചത്. തമ്പാനൂരിലെ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.ആശയെ മരിച്ചനിലയിലും കുമാറിനെ കൈ ഞരമ്പ് മുറിച്ച നിലയിലുമാണ് കണ്ടെത്തിയത്. ആശയെ കൊലപ്പെടുത്തിയശേഷം കുമാർ ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം. രണ്ടുദിവസം മുമ്പാണ് കുമാർ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ രാവിലെയാണ് ആശ അവിടേയ്ക്ക്
സി.പി.എമ്മും ബി.ജെ.പിയും സയാമീസ് ഇരട്ടകളെ പോലെ ആയതുകൊണ്ടാണ് പി.സി.ജോർജിനെതിരെ നടപടിയെടുക്കാത്തതെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ
പി.സി.ജോർജിനെതിരെ സർക്കാർ നടപടികൾ വൈകുന്നത് ബി. ജെ.പിയും സി.പി.എമ്മും കേരളത്തിൽ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണെന്നാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറയുന്നത്. റൂവി മസ്കത്ത് കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ അദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുമ്പൊഴാണ് ഇക്കാര്യം പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് വർഗ്ഗീയ വിഷമുള്ള പി.സി ജോർജിന്‍റെ കാര്യത്തിൽ ഉണ്ടാകാത്തത് എന്നാണ് സന്ദീപ് വാര്യരുടെ വാദം. ഒരേ തെറ്റ് ആവർത്തിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ്